നിയോഗം

മകനേ,

മിഴി തുറന്നിരുപുറം നോക്കുക

ഇതറിവിന്റെ കൈത്തിരി

ഇതലിവിന്റെ നിറമൊഴി.

മകനേ,

വാതിലഞ്ചും തുറക്കുക.

ഇടനാഴിയിരുളിൽ

പുതഞ്ഞു കിടക്കുന്നു

ഇടനെഞ്ചിലിതിഹാസകഥകൾ

പുകഞ്ഞു നിൽക്കുന്നു.

മകനേ,

നിന്റെ നിയോഗമറിയുക

അകക്കണ്ണിലറിവിന്റെ

മുറിവുകളുണർത്തുക

അറിവിന്റെ വേദനയിലഭയം

തിരയുക.

Generated from archived content: poem1_feb24.html Author: paul

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here