ഓട്ടോഗ്രാഫ്‌

ഉദ്ധരിക്കുവാൻ നാലു-

വരി പ്രേമത്തിൻ നേർത്ത-

സ്‌പർശമിത്തിരി തത്ത്വ-

ജ്ഞാനമൊരുദ്‌ബോധനം,

സാന്ത്വനം സ്നേഹത്തോടെ-

ഭാവുകങ്ങളോടാത്മ-

സ്‌പന്ദന സമന്വിതം

സഹർഷം സഖേ നീങ്ങും

ജീവിതപഥങ്ങളിൽ

നിനക്കെന്നഭിവാദ്യം!

ചുവടെപ്പേരും വീട്ടു-

പേരുമെൻ പിൻകോഡും ഞാ-

നെഴുതിത്തരാം വരൂ.

വർണ്ണാഭമോട്ടോഗ്രാഫി-

നൊരുതാളെനിക്കായി-

ക്കാണുമീ വിരഹത്തിൻ-

വ്യഥപേറിടും ശപ്‌ത-

സായാഹ്‌നശോണാഭയിൽ,

പുകയും മനസ്സൊരു-

ഭാരമായ്‌ മാറുമ്പോഴും-

പുലരും പ്രഭാതത്തെ-

കാത്തിരിക്കുവോർ നമ്മൾ.

ചെത്തിയും മിനുക്കിയും-

വാക്കുകൾ വേർപാടുകൾ-

ക്കർത്ഥപൂർണ്ണിമ നൽകാ-

നണിയിച്ചൊരുക്കുന്നോർ.

Generated from archived content: poem_autograph.html Author: patyam_viswanath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English