യമുനാ നദീതീരേ ഖിന്നയായ് മരുവിനേൻ സഖി-
സുന്ദര ഗാത്രി രാധയിൻ ഏണാങ്കമിഴി തേടുന്നു
കണ്ണനെ,കാർവർണ്ണന്റെ ഓടക്കുഴൽവിളി നാദം
കേൾ ക്കാതെ കേൾപ്പൂ മനോമുകുരത്തിൽ വൃഥാ
കേണൂ കരഞ്ഞുഴറി പ്രേമവിവശയായ്..
ദൂരേ മധുരാപതിയോ മരുവിനേൻ,ഗുണനിധി
കാമരൂപൻ,കഥ ഏതുമോർമ്മയില്ലെന്ന് നടിച്ചു
തൻ,ചുണ്ടോടു ചേർത്തേൻ ഓടക്കുഴൽ പിന്നെ
കർമനിരതനായീ,മറന്നാകുഴൽ,പട്ടുമെത്തയിലിട്ടു
പരാധീനനായ് പോയീടീനേൻ,ഹൃദയാകുലാൽ..
Generated from archived content: poem4_sep11_15.html Author: parvathy_sankar_ranjith