ആരോ പറഞ്ഞു,
മഹാന്മാരുടെ നെറ്റിത്തടം വിശാലമായിരിക്കുമെന്ന്.
ഉടൻ ഞാനെന്റെ കണ്ണാടിയുടെ മുന്നിലെത്തി.
ശരിതന്നെ, അത്ര കുറവല്ല.
ആരോ പറഞ്ഞു,
മഹാന്മാരുടെ മൂക്ക് നീണ്ടതായിരിക്കുമെന്ന്.
കണ്ണാടിയും അതു തന്നെ പറഞ്ഞു.
പിന്നെ മൂക്കിനു താഴെയുള്ള വിസ്‌തൃതി,
അതും അത്ര മോശമല്ല.
പിന്നെയുള്ളത്, വേട്ടയാടുന്ന ഏകാന്തത,
സംഘർഷങ്ങൾ….
ശരിയാണല്ലോ,
(കണ്ണാടിക്കതിലൊന്നും പറയാനില്ലെങ്കിലും)
എല്ലാം ശരിയാണല്ലോ.
ഇനി ഏതായാലും ഒട്ടും വൈകിക്കുന്നില്ല,
മഹത്വത്തിലേക്കും അനശ്വരതയിലേക്കും
വലതുകാൽ വെച്ച്…
Generated from archived content: poem3_may16_11.html Author: parameswaran