പരസ്യങ്ങള്‍
ചിതലുകള്‍ പോലെ
ടെലിവിഷനെ മൂടി.
അതിനു ശേഷം
അവ വീട്ടുസാധനങ്ങള്‍
ഒന്നൊന്നായി വിഴുങ്ങി.
മതിവരാതെ
വീടും കൈപ്പിടിയിലൊതുക്കി.
അപ്പൊഴെയ്ക്കും
അവയ്ക്കു വശ്യമായ
ബഹുവര്‍ണച്ചിറകുകള്‍ മുളച്ചിരുന്നു.
നിഷ്‌കളങ്കമായ
വര്‍ണരേണുക്കള്‍ പോലെ
അവ എല്ലായിടവും നിറഞ്ഞു.
ഇപ്പോള്‍ ഒന്നും വ്യക്തമല്ല.
എവിടെയും
കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം മാത്രം.
Generated from archived content: poem2_july6_13.html Author: parameswaran