നിങ്ങൾക്കെന്നെ ഭയക്കാം,
വെറുക്കാം,
എന്നിൽ നിന്നോടിയൊളിക്കാം,
അല്ലെങ്കിലരക്കൈ നോക്കാം;
കെട്ടിപ്പുണരാമെന്നെ,
സ്വയം വരിക്കാം;
ചിരിച്ചു തളളാമല്ലെങ്കിൽ
കണ്ടില്ലെന്നു നടിക്കാം,
കണ്ണടച്ചിരുട്ടാക്കാം, മറക്കാം;
പോരെങ്കിൽ
അനശ്വരതയുടെ പെരുമ്പറ മുഴക്കി
തത്വചിന്തയുടെ പെരുംകാടിളക്കി
വേട്ടയാടാമെന്നെ;
വേണ്ട, ഏറെയെളുപ്പം,
ദൈവമാമെന്നപരനിൽ
അഭയം തേടാം നിത്യം,
അല്ലെങ്കിൽ, നിസ്സംഗതയിൽ
വെറുതെ, വെറുതേയിരിക്കാം.
ഒടുവിൽ ഞാൻ, ഞാനാണ്-
നിങ്ങളുടെ സ്വന്തം,
മരണം!
Generated from archived content: poem1_june25_08.html Author: parameswaran
Click this button or press Ctrl+G to toggle between Malayalam and English