ഭ്രൂണഹത്യ

“ആകാശത്ത്‌ കാർമേഘങ്ങൾ ഉരുണ്ടു കൂടുമ്പോൾ
മനസ്സ്‌ ഒരു മയിൽപ്പേടയായ്‌
നർത്തനംതുള്ളുന്നുവെന്ന്‌
കാമുകിയുടെ എസ്‌.എം.എസ്‌
തനിക്ക്‌ പക്ഷേ,
കാക്കകളുടെ കൂട്ടനിലവിളിയാണ്‌
ഓർമ്മവരുന്നത്‌ – കാമുകൻ
മഴപൊഴിയുമ്പോൾ,
മണ്ണിന്റെ മദഗന്ധമാണ്‌ മൂക്കിനുള്ളിൽ
നിറയുന്നതെന്ന്‌ കാമുകി
തനിക്ക്‌ പക്ഷേ,
പ്രളയാന്തരത്തിൽ പൊങ്ങുതടിയായൊഴുകുന്ന
ശവങ്ങളുടെ ഗന്ധമാണ്‌
ഓർമ്മയിൽ നിറയുന്നതെന്ന്‌ കാമുകൻ
മഴതിമിർത്തു.
കാമുകയുടെ മനം കുളിർത്തു
കാമുകന്‌ പ്രണയം പനിച്ചു.
പരസ്‌പരം കടിച്ചുതിന്ന്‌
അവർ തണുപ്പ്‌ തോർത്തി.
വിജാതിയധ്രുവങ്ങൾ പരസ്‌പരം
(ആകർഷിക്കുമെന്നു ശാസ്‌ത്രം
ശാസ്‌ത്രം = സത്യം!)

ഇടിവെട്ടിമഴതോർന്നു
പ്രണയത്തിന്റെ expirydate കഴിയെ,
അബോർഷന്‌ വിധേയപ്പെട്ട്‌
(ജീവിതത്തിലാദ്യമായ്‌)
കുനിഞ്ഞശിരസ്സോടെ കാമുകിനിന്നു.
കാമുകൻ തോളിൽത്തട്ടി സമാധാനിപ്പിച്ചു-
”ഒരുവർഷത്തിന്‌ ഒരുവേനൽ സ്വാഭാവികം!
പരസ്‌പരാശ്ലേഷണ ഇരുവരും
ദുഃഖം മറന്നു.

ആശ്വാസജലം കുടിച്ചു
സമാധാനചിത്തരായ്‌ വേർപിരിഞ്ഞു.
പാതിജീവനോടെ പുറന്തള്ളപ്പെട്ട ഭ്രൂണശിശു
ഓടയിൽ കിടന്നു പുളയുമ്പോൾ
ഒരു ‘കുറുക്കൻ കല്ല്യാണമാരി’ പോലും
ചൊരിഞ്ഞില്ലാവാനം.!
കമിതാക്കളുടെ കണ്ണിലെനിസ്സംഗതപോലെ,
നീതിദേവത വന്ധ്യംകരണവിധേയമായ
നായിനെപ്പോൽ തലകുനിച്ചുമോങ്ങെ,
കത്തോലിക്കാവൈദികർ ഭൂതകാരുണ്യത്തിന്റെ
(മഞ്ച മുൻപിൽ നീട്ടി മന്ദഹാസം പൊഴിക്കുന്നു.!)

“എന്തിനു താൻ വെറുതെ സ്രഷ്‌ടാവായി ചമയുന്നു?”
വസന്തം ഇടി മുഴക്കികൊഴിയുന്നോരുകാലം,
അസ്‌തിത്യവേര്‌ചികഞ്ഞ്‌ ചുടുത്തചോദ്യമുയർത്തി
താതനെ സങ്കടച്ചുഴിയിൽ വീഴ്‌ത്തിയവനിന്ന്‌
ഇപ്പടുകാലത്ത്‌ (സ) സങ്കൽപ്പപ്രകാരം!
സൈദ്ധ്യാന്തികചിന്തകൾ ലേശവുമേന്താത്ത
പുത്രന്റെ ഭോഗാന്വേഷണത്വരത്തുമ്പിൽ
നിന്നുവിയർക്കുന്നു; വിയർത്തുരക്തം പൊടിക്കുന്നു!

“കുതിരക്ക്‌ കൊമ്പുകൊടുക്കാത്ത ദൈവം
അതിബുദ്ധിമാനെന്ന ജ്ഞാനിവചനം”
കേൾക്കെ അതിഭാരം ചുമന്നു നീങ്ങുന്ന
കഴുത ചോദിപ്പൂഃ
“അതിവേഗക്കാരനാം കുതിരയ്‌ക്ക്‌
കൊമ്പുനഷ്‌ടം – അഹങ്കാരഭാരം
ചുമക്കുവാനല്ലെന്നു സമാധാനിക്കാം!
സുഖസ്വസ്‌ഥതയെന്തെന്നറിഞ്ഞിട്ടേയില്ലാത്ത
ഈ ബുദ്ധി ഹീനനാമടിമക്ക്‌
സ്വയം പ്രതിരോധം തീർക്കുവാനെങ്കിലും
കൊമ്പൊന്നു നൽകുവാൻ
നല്ല ദൈവം മടിച്ചതെന്ത്‌?”
“ലീലാലോലനാണ്‌ ദൈവം!”
സമാശ്വാസവചനം ചൊല്ലി
ജ്ഞാനിസ്വയം രക്ഷക്കായ്‌
സമാധിസ്‌ഥനാകുന്നു!

Generated from archived content: poem1_nov17_09.html Author: pappu_mb

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English