സർഗ്ഗ സംഗമം വെള്ളിയാഴ്‌ച

ഷാർജ. ഗൾഫ്‌ മലയാളികളുടെ സാഹിത്യ ചിന്തകൾക്കൊപ്പം സഞ്ചരിക്കുന്ന അക്ഷരസ്‌നേഹികളുടെ സചേതനക്കൂട്ടായ്‌മയാ പാം സാഹിത്യ സഹകരണ സംഘത്തിന്റെയും പാം പുസ്‌തകപ്പുരയുടെയും രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന സർഗ്ഗ സംഗമം 2010, ജനുവരി 15-​‍ാം തിയതി വെള്ളിയാഴ്‌ച വൈകുന്നേരം 4 മണിക്ക്‌ ഖിസീസ്‌ റോയൽ പാലസ്‌ ഹോട്ടലിൽ വെച്ച്‌ നടക്കുന്നതാണ്‌. യു.എ.ഇ. യിലെ എഴുത്തുകാരും വായനക്കാരും സംബന്ധിക്കുന്ന സാഹിത്യ ചർച്ച, സാഹിത്യ സമ്മേളനം, പാം പബ്ലിക്കേഷൻസ്‌ പ്രസിദ്ധീകരിച്ച പുസ്‌തകങ്ങളുടെ പ്രകാശനവും പ്രദർശനവും മികച്ച സാഹിത്യപ്രവർത്തകനുള്ള അക്ഷരമുദ്ര പുരസ്‌കാരം നേടിയ സുറാബ്‌, സേവനമുദ്രപുരസ്‌കാരം നേടിയ സി.ടി. മാത്യു, അക്ഷര തൂലിക പുരസ്‌കാരം നേടിയ ഷാജി ഹനീഫ്‌, രാമചന്ദ്രൻ മൊറാഴ എന്നിവർക്കുള്ള അവാർഡ്‌ ദാനവും അന്നുണ്ടായിരിക്കുന്നതാണ്‌. മലയാളത്തിൽ ചിരപ്രതിഷ്‌ഠ നേടിയ കഥകളുടെയും കവിതകളുടെയും രംഗാവിഷ്‌കാരങ്ങളും നൃത്ത നൃത്യങ്ങളും ഉണ്ടായിരിക്കുന്നതാണെന്ന്‌ പ്രസിഡന്റ്‌ വെള്ളിയോടൻ സെക്രട്ടറി സലീം അയ്യനത്ത്‌ എന്നിവർ അറിയിച്ചു. ‘മാതൃരാജ്യം നേരിടുന്ന വെല്ലുവിളികളിൽ എഴുത്തുകാരന്റെ പങ്ക്‌’ എന്ന വിഷയത്തിൽ നടക്കുന്ന ചർച്ച കൃത്യം 4 മണിക്ക്‌ ആരംഭിക്കുന്നതാണ്‌.

പ്രസിഡന്റ്‌ഃ വെള്ളിയോടൻ, സെക്രട്ടറിഃ സലീം അയ്യനത്ത്‌

Generated from archived content: news1_jan12_10.html Author: palm_pusthakapura

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here