അക്ഷര-സേന മുദ്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ഷാർജഃ പാം പുസ്‌തകപ്പുര ഏർപ്പെടുത്തിയ 2009-ലെ അക്ഷരസേവന മുദ്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്കുള്ള അക്ഷര മുദ്ര പുരസ്‌കാരം സാഹിത്യകാരൻ ശ്രീ സുറാബിനും ഗൾഫിലെ പ്രവാസികൾക്കിടയിലെ സാമൂഹീക സേവനരംഗത്തെ നിസ്‌തൂല സേവനത്തിനുള്ള സേവന മുദ്ര പുരസ്‌കാരം സി.റ്റി. മാത്യുവിനും നൽകാൻ തീരുമാനിച്ചു. പാം പുസ്‌തകപ്പുര സംഘടിപ്പിച്ച സുകുമാരൻ വെങ്ങാടിന്റെ മോഹസൗധം പണിയുന്നവർ എന്ന കഥാസമാഹാരത്തിന്റെ പ്രകാശന ചടങ്ങിൽ പാം പുസ്‌തകപ്പുരയുടെ മുഖ്യ രക്ഷാധികാരി സബാജോസഫാണ്‌ അവാർഡ്‌ പ്രഖ്യാപിച്ചത്‌. പുരസ്‌കാരങ്ങൾ ജനുവരി 15ന്‌ ദുബായിലെ ഖിസീസിലുള്ള റോയൽപാലസ്‌ ഓഡിറ്റോറിയത്തിൽ വെച്ച്‌ നടക്കുന്നസാഹിത്യ സമ്മേളനത്തിൽ വെച്ച്‌ നൽകുമെന്ന്‌ പ്രസിഡന്റ്‌ വെള്ളിയോടൻ സെക്രട്ടറി സലീം അയ്യനത്ത്‌ എന്നിവർ അറിയിച്ചു. അക്ഷര തൂലിക പുരസ്‌കാരത്തിനുള്ള സൃഷ്‌ടികൾ ഡിസംബർ 20ന്‌ മുമ്പ്‌ താഴെ പറയുന്ന മേൽവിലാസത്തിൽ അയക്കുക.

P.B.NO:17653,AJMAN,U A E.FAX-06-7426844,MOB:-0504146105,050-2062950.

പ്രസിഡന്റ്‌ഃ വെളളിയോടൻ, സെക്രട്ടറിഃ സലീം അയ്യനത്ത്‌.

Generated from archived content: news1_dec4_09.html Author: palm_pusthakapura

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English