പഴയ പത്രം
ഇരുമ്പ് കസേര
പൊട്ടിയ ചെരുപ്പ്
വക്കു ചളുങ്ങിയ കലം
പുതിയ ജീവിതത്തിന്റെ
ഉമ്മറത്ത് ഒന്നും പഴയതില്ല
പൊട്ടിയതും
തുരുമ്പിച്ചതും
ഇല്ല
എല്ലാം പുതുപുത്തന്‍
എന്നാല്‍,
ഒരിക്കല്‍ നിനക്കായി
എന്റെ നിലവറകള്‍
തുറക്കേണ്ടി വരും
ശീലങ്ങള്‍, ശാഠ്യങ്ങല്‍,
കൊച്ചു പരിഭവങ്ങല്‍,
തുരുമ്പെടുത്ത് മോഹങ്ങള്‍,
ഉപയോഗിച്ചു പഴകി
,തിളക്കം വറ്റിയ വാക്കുകള്‍,
ആസകലം
ചളുങ്ങിയ
എന്നെത്തന്നെ,
Generated from archived content: poem1_oct11_11.html Author: paipraradhakrishnan