ഓർക്കവയ്യിനിയും നിലക്കാത്ത സ്‌മൃതിയുടെ സ്പന്ദനം
നിലക്കുകില്ലിനിയും ചില ചിറകൊച്ചകൾ
മറഞ്ഞതില്ലിനിയുമാ സൂര്യന്റെ ജ്വാലകൾ
മറക്കവയ്യല്ലോ കൊഴിഞ്ഞപൂവതിൻ സുഗന്ധവും
കൊടിയ വേനലാണെനിക്കിനി, നീയറിയുക
ഒടുവിലത്തെപ്പക്ഷിയും വിടചൊല്ലിടുന്നു
ദലമർമ്മരങ്ങൾ, കാറ്റും നിലക്കുന്നുവല്ലോ
ഒടുവിലത്തെ ഇലയും തലതാഴ്‌ത്തി കൊഴിയുന്നു.
പഴയപോൽ പരസ്പരം മധുസ്മിതം തൂകിടാൻ
ഇനിയൊരുദിനവും വരികയില്ലല്ലോ…
പകലിനോടൊരുവേള നിൽക്കുവാൻ ചൊന്നാൽ
പറയണം, ഞാനുമാവഴിതന്നെയെന്ന്…..
Generated from archived content: poem2_nov11.html Author: padma_saju