അന്യർ

അന്യരായിത്തീർന്നതിന്നെങ്ങനെ നാം?

നമ്മളൊരേകിനാവിൽ ചേക്കേറിയിരുന്നോർ,

ഓരേകനൽപ്പാതയിൽ കൈകോർത്തിറങ്ങിയോർ

ഒരേപാട്ടിലെന്നുമലിഞ്ഞുചേർന്നോർ

നമ്മളൊരേകൊടുംകാറ്റിലടർന്നുപോയോർ,

ഒരേയിരുൾക്കാട്ടിൽ വഴിപിഴച്ചോർ,

തോരാത്ത മഴയായ്‌ കരഞ്ഞിരുന്നോർ

അന്യരായിത്തീർന്നതിന്നെങ്ങനെ നാം?

വേർപിരിഞ്ഞിട്ടും, വഴിയകന്നിട്ടും

അന്യരായെങ്ങോ മറഞ്ഞിരുന്നിട്ടും,

നീഭൂമിയിലങ്ങിരുന്നും ഞാനിങ്ങിരുന്നും,

നമ്മളൊരേകിനാവിന്നും കാൺമതെന്തേ!

Generated from archived content: poem2_may22_10.html Author: padma_saju

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here