ഞാനറിയാതെ……

മഴ ഞാനറിയാതെ പോകുന്നതു

മിഴിനീരിൻ കനംകൊണ്ടാവാം

കാറ്റുഞ്ഞാനറിയാതെ വീശുന്നത്‌

കിനാവിൻ കല്ലറയ്‌ക്കുള്ളിലാകയാലാവാം

പൂക്കാലം ഞാൻ കാണാതെപോയത്‌

പ്രണയമുറങ്ങിപ്പോയതിനാലാവാം

പാട്ടുഞ്ഞാൻമൂളാതെയായത്‌

മൗനത്തിന്നാഴങ്ങളിലാകയാലാവാം

തിരിച്ചുപോകാനൊരുവഴിയുണ്ടോ?

കാറ്റുലഞ്ഞാടുംപൂങ്കുലകളിൽ

മഴ ചൊരിഞ്ഞിറങ്ങുംമുൻപേ

കുയിലുകളുറക്കേപ്പാടുന്നൊരിടവഴിയെങ്കിലും??

Generated from archived content: poem2_feb2_10.html Author: padma_saju

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here