ഇതൊരു മഞ്ഞുമഴയാണ്,
തനിച്ചു നനയുവാനൊരു മഴ.
എല്ലാം തണുത്തേപോകുന്നു.
ഉള്ളം ഉറഞ്ഞേപോകുന്നു
ഇതൊരു തീവെയിൽമഴയാണ്,
തനിച്ചുരുകുവനൊരു മഴ.
എല്ലാം വെന്തേപോകുന്നു,
ഉള്ളം കരിഞ്ഞേ പോകുന്നു.
ഇതൊരു പൂമഴയാണത്രെ,
തനിച്ചേൽക്കുവാനൊരു മഴ.
എല്ലാം മണത്തേപോകുന്നു,
ഉള്ളം തളിർത്തേപോകുന്നൂ.
Generated from archived content: poem1_nov9_05.html Author: padma_saju
Click this button or press Ctrl+G to toggle between Malayalam and English