മാമ്പഴപുളിശ്ശേരി

ചേർക്കേണ്ട വിഭവങ്ങൾ

—————-

മാമ്പഴം തോൽപൊളിച്ചു കഷണങ്ങളാക്കിയത്‌ – അര കി.ഗ്രാം

വെളളം ചേർക്കാത്ത പുളിച്ച മോര്‌ – ഒരു ലിറ്റർ

വറ്റൽമുളക്‌ – പത്ത്‌

പച്ചമുളക്‌ – എട്ട്‌

കറിവേപ്പില – രണ്ട്‌ ഇതൾ

തേങ്ങ – ഒരു മുറി

കടുക്‌ – ഒരു ടേബിൾ സ്പൂൺ

എണ്ണ – ഒരു ടീ സ്പൂൺ

മഞ്ഞൾ – അര ടേബിൾ സ്പൂൺ

ഉലുവാ – അര ടേബിൾ സ്പൂൺ

പാചകം ചെയ്യുന്ന വിധം

കഷണങ്ങൾ പാത്രത്തിലിടുക. അതിൽ ഉപ്പും മഞ്ഞളും ചേർത്തു വെളളമൊഴിച്ച്‌ അടുപ്പത്തുവയ്‌ക്കുക, പച്ചമുളക്‌ നടുവെ പിളർന്നിടണം, വറ്റൽമുളക്‌ നന്നായി അരയ്‌ക്കുക. അതിനുശേഷം തേങ്ങ ചുരണ്ടിയതു വെണ്ണപോലെ അരച്ചെടുക്കുക. ജീരകവും കറിവേപ്പിലയിൽ പകുതിയും ചതച്ച്‌ എല്ലാംകൂടി യോജിപ്പിച്ചെടുത്തു മോരിൽ കലക്കുക. കഷണം വെന്തു കഴിഞ്ഞാൽ അരച്ചുകലക്കിയ മോര്‌ കഷണത്തിൽ ഒഴിക്കുക. മോരുപതയുമ്പോൾ വാങ്ങിവയ്‌ക്കുക. ചീനച്ചട്ടിയിൽ എണ്ണയൊഴിച്ചു കടുകും ഉലുവായും കറിവേപ്പിലയും ഇടുക. കടുക്‌ പൊട്ടുമ്പോൾ വാങ്ങി പുളിശ്ശേരിയിലൊഴിച്ച്‌ ഇളക്കി വയ്‌ക്കുക.

Generated from archived content: pachakam2.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here