ഒരു ക്ലാസ്‌ഫോർ ജീവനക്കാരനായ അയാൾ ഉയർന്ന ഉദ്യോഗമുള്ള ഒരുത്തിയെ വിവാഹം കഴിച്ചുപോയി എന്നതാണ് അയാൾക്ക് സംഭവിച്ച ദുര്യോഗം. പൂർവ്വകാല പ്രണയവിചാരങ്ങളിൽ നിന്നും മകളെ മോചിപ്പിക്കുവാൻ അവളുടെ അച്‌ഛന് മറ്റ് പോംവഴിയൊന്നുമില്ലായിരുന്നു. എന്നാൽ ഭാര്യ പഴയ കാമുകനുമായി കൂടുതൽ അടുത്തുകൊണ്ടിരിക്കുന്നതും അയാളിൽ നിന്നും കൂടുതൽ അകലുന്നതും നോക്കി അയാൾ നിസ്സഹായനായി നിന്നു.
മകളേയും ഭർത്താവിനേയും ഉപേക്ഷിച്ച് പൂർവ്വകാമുകനുമൊത്തുള്ള അവളുടെ ഒളിച്ചോട്ടത്തെ അനശ്വരപ്രണയമെന്ന് വിശേഷിപ്പിക്കാൻ മലയാളമണ്ണിൽ ആളുണ്ടായല്ലോ എന്നതായിരുന്നു അയാളെ ഏറെ ദുഃഖിപ്പിച്ച കാര്യം.
Generated from archived content: story1_sep11_09.html Author: p_sukumaran