മരണാനന്തരം

കാലത്തിന്റെ നേർരേഖയിലൊരു ബിന്ദുവിൽ

നാഢീമിടിപ്പു കുറഞ്ഞുകുറഞ്ഞു

ജീവൻ ഒരു ജലരേഖയാവുന്നു.

പുത്തനാമൊരു താരകം

ആകാശക്കൂടാരത്തിലേക്ക്‌.

വൻവൃക്ഷങ്ങൾക്കിടയിൽ ഒരുവിടവ്‌

മലമുകളിൽ നിന്നും ഒരു കല്ല്‌

ഉരുണ്ടുരുണ്ട്‌ ആഴിയിലേക്ക്‌.

ആർക്കും പിടിതരാതെ ഒരപ്പൂപ്പൻതാടി

കാറ്റിലൂടെ ഉയരങ്ങളിലേക്ക്‌

കൈവിട്ടുപോയ ഒരു പട്ടം

മലകൾക്കപ്പുറം താഴ്‌വരയിലേക്ക്‌

വളളിപടർപ്പിലൂടെ ചാടിച്ചാടി

ജീവന്റെ പക്ഷി

ജീവിക്കുന്നവരുടെ ഓർമ്മകളുടെ

ചില്ലകളിലേക്ക്‌….

Generated from archived content: poem_marananandaram.html Author: p_sajeevkumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here