പത്രഭാഷ അന്നും ഇന്നും

മലയാളഭാഷയ്ക്ക് അലകും പിടിയും നല്‍കുന്നതില്‍ നമ്മുടെ പത്രങ്ങല്‍ വിവിധ കാലങ്ങളിലായി നിര്‍വഹിച്ചിട്ടുള്ള പങ്ക് ചെറുതല്ല. ‘ പത്രഭാഷ’ എന്നൊരു പ്രയോഗം തന്നെ നിലവിലുണ്ട്. ഏറ്റവും ലളിതവും സാമാന്യവിദ്യാഭ്യാസം മാത്രമുള്ള വായനക്കാര്‍ക്ക് എളുപ്പം മനസിലാക്കുന്നതും നേരിട്ടു മനസിലേക്ക് കടന്നു ചെല്ലുന്നതുമായിരിക്കണം പത്രത്തില്‍ ഉപയോഗിക്കുന്ന ഭാഷ.

ആദ്യകാല വര്‍ത്തമാന പത്രങ്ങളില്‍ പോലും സംസ്കൃതജഡിലമായ പണ്ഡിതഭാഷ ഉപയോഗിച്ചിരുന്നില്ല എന്നു കാണാം. പണ്ടത്തെ പത്രാധിപന്മാരും ഇഷ്ടപ്പെട്ടിരുന്നത് ശുദ്ധമലയാളമാണ്. എന്നാല്‍ അന്ന് ഉപയോഗിച്ചിരുന്ന പദങ്ങളും പ്രയോഗരീതിയും വാക്യഘടനയുമൊക്കെ നമുക്കിന്ന് പഴഞ്ചനായി തോന്നിയേക്കാം.

മലയാളത്തിലെ ആദ്യത്തെ ആനുകാലിക പ്രസിദ്ധീകരണങ്ങളിലൊന്നായ ‘ ജ്ഞാനനിക്ഷേപ’ ത്തിന്റെ ആദ്യലക്കത്തില്‍ ( 1848 വൃശ്ചികം 1) ചേര്‍ത്ത അറിയിപ്പ് സശ്രദ്ധം വായിച്ചു നോക്കുക:

‘ ജ്ഞാനനിക്ഷേപം കോട്ടയത്തേ അച്ചുകൂടത്തില്‍ അച്ചറ്റിച്ചു മാസം തോറും പ്രസിദ്ധപ്പെടുത്തുന്നു. ഇത് ഉപകാരമായിട്ടും കൗതുകമായിട്ടുള്ള പലപല കാര്യങ്ങളില്‍ന്മേല്‍ അറിവുവരുത്തുന്നതിനായിട്ടുള്ള വിചാരിച്ച് ഉണ്ടാക്കപ്പെട്ടതാകുന്നു. ഇതില്‍ സ്വദേശവര്‍ത്തമാനങ്ങളും പരദേശവര്‍ത്തമാനങ്ങളും അതാത് ദിക്കുകളില്‍ ഉണ്ടാകുന്ന വസ്തുക്കളും വിവരവും അവിടവിടങ്ങളിലായി കുടിയാന്മാരുടെ വിധങ്ങളും മര്യാദകളും പക്ഷിമൃഗാദികളെയും മത്സ്യങ്ങളെയും ക്കുറീച്ചും മുള്ളുണ്ടാക്കുന്നതും ജീവനില്ലാത്തതുമായ വസ്തുക്കളെ സംബന്ധച്ചുമുള്ള ചില വിശേഷങ്ങളും തിരുവിതാം കോട്ട സംസ്ഥാനത്ത് തനിച്ചുള്ള മര്യാദകളുടെ വിവരവും റഗുലേഷനില്‍ നിന്നുള്ള് ചില പേര്‍പ്പുകളും ഉണ്ടായിരിക്കും. പിന്നെ മാര്‍ഗത്തേയും ശികിത്സയെയും ഗ്രഹശാസ്ത്രത്തേയും മറ്റും സംബന്ധിച്ച് കാര്യങ്ങളും ഇതില്‍ പറയും . മേല്‍പ്പറഞ്ഞ വിചാരം നന്നെന്നു ബോധിക്കുന്നവര്‍ ഒറ്റക്കും ആയത് സാധ്യമാക്കുന്നതിനായിട്ട് ഈ കടലാസ് വാങ്ങിക്കയും തങ്ങല്‍ക്ക് സ്നേഹിതന്മാരായുള്ളവരോട് അതിനെക്കുറിച്ച് പറഞ്ഞറിയിക്കുകയും ചെയ്യുമല്ലോ’

അന്നത്തെ മലയാള ലിപിക്കും വ്യത്യാസമുണ്ടായിരുന്നു. ‘ ഈ’ എന്നെഴുതിയിരിക്കുന്നത് ‘ രം’ ഇങ്ങെനെയാണ്. ഇതൊക്കെ ജനങ്ങള്‍ക്ക് കൗതുകകരമായി തോന്നിയേക്കാം .

Generated from archived content: essay1_dec24_11.html Author: p_prakash

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here