എന്റെ കൂട്ടരേ ഇത്‌ മൂകമാണ്‌

വിവർത്തനകൃതികൾ ഇതര സംസ്‌ക്കാരത്തെ പരിചയപ്പെടുത്തുന്നു. ഒരു ഭാഷയ്‌ക്കും അതിന്റെ സൗന്ദര്യത്തിനും മറ്റൊരു ഭാഷയോടും അതിന്റെ സൗന്ദര്യത്തോടും പറയാനുളളത്‌ വിവർത്തനത്തിലൂടെ നാമറിയുന്നു. ദളിത മനുഷ്യരുടെ ഭാവങ്ങൾ, ജീവിതാനുഭവങ്ങൾ, അവസ്ഥകൾ ഇവയുടെ ദേശീയമായ ഒരു തിരിച്ചറിവിന്‌ ഈ വിവർത്തന കവിതകൾ സഹായകമാവുന്നുണ്ട്‌. മഹാരാഷ്‌ട്രയിലും, ഗുജറാത്തിലും ദളിത സാഹിത്യം സർവ്വസാധാരണമായിട്ടുണ്ട്‌ ഇന്ന്‌. പാഠപുസ്‌തകങ്ങളിൽ അത്‌ ഇടം നേടിയിട്ടുണ്ട്‌. പഞ്ചാബിലും, തമിഴ്‌നാട്ടിലും ശക്തമായ രചനകൾ വന്നുകൊണ്ടിരിക്കുന്നു. ദളിത്‌ പെണ്ണെഴുത്തും ശക്തമായി കാണുന്നുണ്ട്‌. എഴുത്തിലെ ഒരു വിഭാഗീയത എന്നതിനേക്കാൾ വേറിട്ട അല്ലെങ്കിൽ തിരിച്ചറിയപ്പെടാതിരുന്ന മനുഷ്യരുടെ സംവേദനങ്ങൾ എന്ന നിലയിൽ ദളിതെഴുത്ത്‌ പ്രസക്തമാവുന്നു.

ആദിവാസി മിത്തുകൾ, വിവാഹം, ഇതര ചടങ്ങുകൾ ഇവയിലൊക്കെ പരാമർശിക്കാൻ സാധ്യമാവുന്ന പാട്ടുകൾ എം.ബി.മനോജ്‌ ഇവിടെ വായനയ്‌ക്കായി നിരത്തിയിട്ടുണ്ട്‌. കേരളത്തിന്റെ സാംസ്‌ക്കാരിക സാഹിത്യമേഖലയിൽ ആദിവാസിയുടെ ഒരു പാരമ്പര്യം കൃതികളിലൂടെ വിവർത്തനപരമായി എത്തിക്കുക എന്ന ശ്രമത്തിന്റെ നല്ലൊരുദാഹരണമാണ്‌ ഈ പുസ്‌തകം. ലളിതവും വ്യക്തവുമായ വിവർത്തനങ്ങൾ നമുക്ക്‌ സുപരിചിതമായ വാക്കുകളും വാചകങ്ങളും ഭാഷയും ഘടനയും ഉപയോഗിച്ച്‌ രേഖപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയിലെ തന്നെ ഇതര ഭാഷകളെ മാത്രമല്ല ലോകത്തിലെ ഇതരഭാഷകളും, സൗന്ദര്യവും കവിതയും ഒക്കെ നമുക്ക്‌ തിരിച്ചറിയാൻ കഴിയുന്ന രീതിയിൽ കൂടുതൽ കൃതികളും അന്വേഷണങ്ങളും ഉണ്ടാകുന്നതിലേക്ക്‌ ഈ പുസ്‌തകം അനുഭവപരമാവുന്നുണ്ട്‌.

എന്റെ കൂട്ടരേ ഇത്‌ മൂകമാണ്‌, വിവർത്തനംഃ എം.ബി.മനോജ്‌, 2004, വില- 25.00, സഹോദരൻ പ്രസിദ്ധീകരണം

Generated from archived content: book1_aug10-05.html Author: p_balachandran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here