പള്ളിക്കൂടത്തില്‍
പോകുമ്പോഴും
മടങ്ങുമ്പോഴും
നോക്കി ചിരിക്കുന്ന
മിഠായി
പെട്ടിക്കടക്കണ്ണില്‍
ഊളിയിടുന്ന
കുടവയറന് മിഠായി.
നരച്ചകുപ്പിയില്
തിളക്കമുള്ള കണ്ണിറുക്കം
മിഠായി,
നാവില് പിണഞ്ഞ്
നുണയുമ്പോള്‍
കൂട്ടുകാരികള്‍ക്ക്
കൊതിക്കെറുവ്
ഉച്ചക്ക്,
അമ്മ തന്ന് വിടുന്ന
ചോറിനും മീനിനും
തികെട്ടല്‍ മധുരം
പുസ്തകക്കൂട്ടില്‍
കണ്ണ് തൂങ്ങിയിരിക്കുമ്പോള്‍
മിഠായി മധുരമുള്ള
വാക്കുകള്‍
രാത്രി
അമ്മയോടൊപ്പം
കിടക്കുമ്പോള്‍
ഉപദേശം
മിഠായികള്‍ വിഷമാണ്
തിന്നരുത്
ഉള്ളില്‍
നാവിളക്കുന്ന
ഒരു മിഠായിയുടെ
മധുര നൊമ്പരം
Generated from archived content: poem2_jan25_26.html Author: ozhukuparasatyan