ഞാൻ
കുഞ്ഞാട്
ഭയന്നു വിറച്ചിട്ടി-
കുമ്പസാരക്കൂട്ടിൽ നില്‌ക്കുന്നു.
എന്റെ
പിന്നാലെ വരുന്നവർ,
എന്റെ കണ്ണുകൾ-
ചൂഴ്‌ന്നെടുക്കും.
അത് ജ്വലിക്കുകയില്ലെന്ന്-
അവർ അറിയുന്നില്ല.
എന്റെ കുഞ്ഞുമുലകൾ
കടിച്ചുപറിക്കും
എന്റെ വേദന
അവർ അറിയുന്നില്ല.
എന്റെ തുടുത്ത മാംസം
അറുത്തെടുക്കും
എന്റെ പ്രാണന്റെ വില-
അവർ അറിയുന്നില്ല.
എന്റെ ചോരയവർ
വറുത്തു തിന്നും.
എന്നിട്ടവർ
കുമ്പസാരിക്കും
പ്രഭോ!
അഭയം നല്‌കിയെന്റെ
ആയുസ്സുനീട്ടാതെ,
ഭയം മാറാനൊരു
വഴി പറഞ്ഞീടുക.
Generated from archived content: poem1_dec7_06.html Author: ozhukuparasatyan