പാഴ്‌മുളം തണ്ടിലായി-
രുന്നെൻ ജീവിതം.
പാഴ്‌മുള്ളു നിറഞ്ഞതായി-
രുന്നെൻ ഹൃദയം.
മൃദുലമാക്കി നീയെന്നെയി-
പാരിതിൽ സംഗീതമാക്കി.
ഗാനകലയുടെ ചുണ്ടുകളി-
ലൊരു സ്വരഗംഗയാക്കി.
ഓരോ പുലരിയുമെന്നിലു-
ണരുമ്പോളോർക്കുന്നു
ഈ മുളംതണ്ടിനെയാ-
രോടക്കുഴലാക്കിയോനാരുനീ.
നിസ്വനൊ, നിരാശ്രയനൊ-
ത്തരുമാകട്ടെ നിൻ,
മടിത്തട്ടിലുറങ്ങണമെനിക്കാ-
ചുണ്ടിലൊരു സ്വരമാകണം.
Generated from archived content: poem1_aug6_07.html Author: ozhukuparasatyan