നിന്റെ,
മുടിയിഴകളില്‍
മുത്തമിട്ടൊളിച്ച്,
മണം കൊണ്ടാകാശ-
ചക്രം വരച്ച്,
നാവിലൊപ്പിട്ട്
നുണഞ്ഞ്, നുണഞ്ഞ്,
പിന്നെ,
ഇരവിലിടത്തൊരു,
പകലില്‍,
വിളമ്പിയചോറില്‍,
ഛെ! മുടി.
കാര്‍ക്കിച്ച് തുപ്പി.
നിന്റെ,
മിനുങ്ങും മുഖത്തെ,
പിടയും മനസ്സിലൊ.
നാക്കുടച്ച് നീ
വാക്കെറിഞ്ഞു
മുടിഞ്ഞുപോകും.
Generated from archived content: poem1_aug20_11.html Author: ozhukuparasatyan
Click this button or press Ctrl+G to toggle between Malayalam and English