ഈ ഓണക്കാലത്ത്‌ നഷ്‌ടസ്വപ്നങ്ങൾ വീണ്ടെടുക്കാം….

ഓണം ഒരു സ്വപ്‌നമാണ്‌. ആ സ്വപ്‌നം നമുക്ക്‌ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണ്‌ ഏറ്റവും വലിയ ദുരന്തമായി ഞാൻ കാണുന്നത്‌. അതുകൊണ്ട്‌ ഈ ഓണത്തിന്‌ നാം ചെയ്യേണ്ടത്‌ ആ സ്വപ്നത്തെ വീണ്ടെടുക്കുക എന്നതാണ്‌. അത്‌ വലിയ ത്യാഗവും വലിയ ആത്‌മബലിക്കുളള സന്നദ്ധതയും കാഴ്‌ചവയ്‌ക്കാനുളള ബലം നേടുക എന്നുളളതാണ്‌. ആർജ്ജനത്തിന്റെ സ്വഭാവം ഉപേക്ഷിച്ച്‌ അവനവനായിത്തീരുക എന്നുളള ദൗത്യമാണ്‌ ഓണം നമുക്ക്‌ നല്‌കുന്നത്‌. അത്തരത്തിൽ അവനവനാകാനുളള ശ്രമത്തിലേയ്‌ക്ക്‌ തിരിയാൻ ഈ ഓണം എല്ലാവരെയും സഹായിക്കട്ടെ എന്ന്‌ ഞാൻ ആശംസിക്കുന്നു.

Generated from archived content: essay_asamsa_thomas.html Author: onam_thomas_mathew

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here