ആശംസകൾ…

ഓണം എന്നത്‌ ഒരു സോഷ്യലിസ്‌റ്റ്‌ ചിന്തയുടെ ഓർമ്മകളുണർത്തുന്ന ഒന്നാണ്‌. മാവേലി വാണീടുംകാലം എന്നത്‌ ഒരു സത്യമോ മിഥ്യയോ ആകട്ടെ, എങ്കിലും ആ ആശയം മുന്നോട്ടുവയ്‌ക്കുന്ന തലം ഇന്നിന്റെ അധഃപതനങ്ങൾക്കിടയിൽ ഓർത്തുവയ്‌ക്കാവുന്ന നേരിന്റെ, സമാധാനത്തിന്റെ, സാഹോദര്യത്തിന്റെ ഓർമ്മയാണ്‌. പരസ്പരം സ്‌നേഹിക്കപ്പെടാത്ത ഒരു ലോകത്ത്‌ ഓണമെന്ന ചിന്ത ഒരു ഭോഷ്‌ക്കായി അനുഭവപ്പെടുമെങ്കിലും അൽപ്പമെങ്കിലും നന്മ ആഗ്രഹിക്കുന്നവർക്കിത്‌ അനുഗ്രഹം തന്നെയായിരിക്കും. ജാതിയും മതവും തീവ്രമാവുകയും പരസ്പരം കടിച്ചുകീറാൻ വെമ്പുന്ന ഒരു സമൂഹമായി മലയാളിമക്കൾ മാറുമ്പോൾ ഓണം ഒരാശ്വാസ മഴയായി പെയ്യട്ടെ. മാനുഷരെല്ലാരും ഒന്നുപോലെ എന്നത്‌ ഈ ഓണക്കാലത്ത്‌ മനസ്സിലെങ്കിലും ഉരുവിടാൻ നമുക്ക്‌ കഴിയട്ടെ എന്ന്‌ ആഗ്രഹിക്കാം.

ഓണാശംസകൾ…

————————

(ശ്രീ രജ്ഞിത്ത്‌കൃഷ്‌ണൻ കൊച്ചിൻ സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ ചെയർമാനാണ്‌ )

Generated from archived content: esssay_onam_ranjit.html Author: onam_ranjithkrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here