ഓണം – ഒരു സുവർണ സ്‌മരണ

ജാതിയുടെയോ മതത്തിന്റെയോ സമ്പത്തിന്റെയോ വേർതിരിവുകളില്ലാതെ എല്ലാ മനുഷ്യരും ഏകോദര സഹോദരങ്ങളെപ്പോലെ ജീവിച്ചിരുന്ന ഒരു നല്ല കാലത്തിന്റെ ഓർമ്മയെ, ഓണം എന്റെ മനസ്സിലേയ്‌ക്ക്‌ കൊണ്ടുവരുന്നു. ജാതിയും മതവും വർഗ്ഗീയതയും അഴിമതിയും സ്വജനപക്ഷപാതവും സ്വഭാവശുദ്ധിയില്ലായ്‌മയും അങ്ങനെ അനേകം തിന്മകളും ജീർണ്ണതകളും നമ്മുടെ ജീവിതത്തിലേയ്‌ക്ക്‌ അതിക്രമിച്ചു കടന്നുകൊണ്ടിരിക്കുന്ന ആസുരമായ ഇക്കാലത്ത്‌ ഓണം എനിക്ക്‌ ഒരു സുവർണസ്‌മരണയായി തീരുന്നു. ഓണത്തെ സംബന്ധിച്ച മാനുഷികമായ മൂല്യങ്ങളിൽ അടിയുറച്ച്‌ നിന്നുകൊണ്ട്‌ ഞാൻ പുഴഡോട്ട്‌കോമിന്റെ വായനക്കാർക്ക്‌ ഹൃദയം നിറഞ്ഞ ഓണാശംസകൾ പങ്കുവയ്‌ക്കുന്നു.

Generated from archived content: essay_onam_perumb.html Author: onam_perumbadav

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here