മലബാറിലെ ഓണം

വടക്കേ മലബാറിലെ ഓണം കേരളത്തിലെ മറ്റു പ്രദേശങ്ങളിൽനിന്ന്‌ വളരെ വ്യത്യസ്തമാണ്‌. ചിങ്ങമാസം പിറക്കുന്നത്‌ തന്നെ പൂവിടലോടെയാണ്‌. ചിങ്ങം ഒന്നാം തീയതി മുതൽ മാസം തീരുന്നതുവരെ പൂവിടും. അത്‌ മുറ്റത്തും അകത്ത്‌ പടിഞ്ഞാറ്റെയിലും പിന്നെ ഓരോ പടികളിലും അരിമാവ്‌ അണിയുകയും അതിന്റെമേൽ പൂവിടുകയും ചെയ്യുന്ന സമ്പ്രദായമാണ്‌. ചിങ്ങം മുഴുവൻ ആഘോഷമാണ്‌ ഉത്തരമലബാറിന്‌. നിറ, പുത്തരി തുടങ്ങിയവ കൃഷിയുമായും പ്രകൃതിയുമായുളള ഒരു വല്ലാത്ത അടുപ്പത്തിന്റെ പ്രതീകമായിട്ടാണ്‌ എനിക്ക്‌ തോന്നിയിട്ടുളളത്‌. നിറയ്‌ക്ക്‌ നെൽക്കതിര്‌ മാത്രമല്ല പ്രകൃതിയിലെ മിക്കവാറും എല്ലാമരങ്ങളുടേയും ഇലകളും വേണമെന്നുണ്ട്‌. അതായത്‌ അത്തി, ഇത്തി, ആൽ, അരയാൽ, മാവ്‌, പ്ലാവ്‌ തുടങ്ങി ഇരുപതിൽപരം ഇലകൾ ഒന്നൊന്നായി അടുക്കിവെച്ച്‌ അതിന്റെ മീതെ നെൽക്കതിര്‌ വച്ചാണ്‌ അകത്തും പുറത്തും പത്തായത്തിലുമൊക്കെ കെട്ടിവയ്‌ക്കുന്നത്‌. പുത്തരിയും വളരെ വിശേഷമാണ്‌. ചിങ്ങം മുഴുവൻ കൃഷ്‌ണഗാഥാപാരായണവും ഉണ്ടാകും. വടക്കേ മലബാറിൽ ഓണത്തപ്പനെ ആരാധിക്കുന്ന ചടങ്ങ്‌ കാണാറില്ല. ചിലപ്പോൾ ഉത്തരകേരളത്തിലെ ഈ പ്രദേശം കർണ്ണാടകയുടെ ഭാഗമായതുകൊണ്ടാകാം ഓണത്തപ്പനെ ആരാധിക്കുന്ന പതിവ്‌ ഇല്ലാത്തത്‌.

ഇപ്പോൾ പൊതുവെ ആർക്കും ഓണം ഇങ്ങനെ വലുതായൊന്നും ആഘോഷിക്കാനുളള ആഗ്രഹമില്ല. ഓണസദ്യയിൽ മാത്രമായി ഇവിടങ്ങളിൽ ഓണം ഒതുങ്ങുന്നു.

ഈ ഓണക്കാലം നന്മകൾകൊണ്ട്‌ സംപുഷ്‌ടമാകട്ടെ എന്ന്‌ ആശംസിക്കുന്നു….

Generated from archived content: essay_asamsa_nalini.html Author: onam_nalinibekal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here