നിന്റെ ചരണങ്ങളിലേറെയൊടുങ്ങി
നിന്റെ വേലികളിലേറെയൊതുങ്ങി
ആ പരശുനേത്രങ്ങളിലിനിയും മൂർച്ച
അവ മുമ്പോട്ടാണയനമെപ്പോഴും.
ജാഗ്രത! നിന്റെ ദുരകളെ വിഴുങ്ങാനവരി-
നിയും വരും; ഭംഗുരങ്ങളവയ്‌ക്കുയിർദായകം
(നീ ദിനേന തണലുകളെത്ര വെട്ടി,നീരൊഴുക്കി-
ന്നിള വേരുകൾ ഛേദിച്ചൊടുങ്ങാത്ത നിന്നാശാ-
മേടയിലാർത്തിപ്പിശാചിൻ നിത്യവാസം
നിന്റെ യന്ത്രക്കൈകളീറൻ ബ്‌ഭുവനത്തിൻ
മേനി ചീന്താനറിയുന്നവമാത്ര;മരികെ
ശുഷ്‌കമൊരു ദാരുശാഖയിലൊരു പണിതീരാ
കിളിക്കൂടു വേവുന്നു)
സഹനച്ചിപ്പിയിലീ മേദിനി കാലത്തിൻ പൂട്ടിട്ട-
യശ്രുവനുതാപമോൽ കരയെ പുണരുമ്പോൾ
ചന്ദ്രനെ തൊട്ട നിന്റെ പാദയിണ പതറുവതെന്ത്?
യെന്നിട്ടോതുന്നതു സുനാമി ഭയമാറ്റുക!
സദാനിശാനിദ്രയിലോർമിക്കയിതു ചെറു-
താക്കീതിന്റെ പ്രപഞ്ചഭാഷ;യവരിനിയുമജ്ഞാത-
നേരത്തിലുത്തുംഗമിരച്ചെത്തിടാം നിന്നോമന-
ജന്തുവിൻ തുടലഴിക്ക(പാപം പേറാത്തോർ
നരകത്തിൻ പങ്കാളികളല്ല)
നിന്റെ ദുരകൾ വറ്റാത്ത നാൾവരെ.
Generated from archived content: poem1_apr7.html Author: om_ganesh
Click this button or press Ctrl+G to toggle between Malayalam and English