സൗദി അറേബ്യയിലെ കലാ സാംസ്‌കാരിക കൂട്ടായ്‌മയായ മലയാളം ആർട്ട്‌സ് സൊസൈറ്റി (മാസ്) ഗൾഫ് മലയാളികൾക്കായി കഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളിൽ സാഹിത്യമൽസരം സംഘടിപ്പിക്കുന്നു. കഥയ്‌ക്കും കവിതയ്‌ക്കും പ്രത്യേക വിഷയമില്ല. ‘ഗൾഫ് മലയാളികളും കേരളീയ സാമൂഹിക ജീവിതവും’ എന്നതാണ് ലേഖന വിഷയം. രചനകൾ മൗലികവും മുമ്പ് പ്രസിദ്ധീകരിക്കാത്തതുമായിരിക്കണം. കേരളത്തിലെ സാഹിത്യകാരന്മാരടങ്ങുന്ന ഒരു വിദഗ്‌ദ്ധ സമിതി തെരഞ്ഞെടുക്കുന്ന ഓരോ വിഭാഗത്തിലെയും മികച്ച രചനയ്‌ക്ക് ക്യാഷ് അവാർഡും പ്രശസ്തിപത്രവും നൽകുന്നതാണ്. പ്രസിദ്ധീകരണ യോഗ്യമായവ മാസ് പ്രസിദ്ധീകരണങ്ങളിൽ ഉൾപ്പെടുത്തും.
പങ്കെടുക്കുന്നവർ ഫോട്ടോയും പൂർണ വിവരങ്ങളും സഹിതം രചനകൾ എം.താഹ, പോസ്‌റ്റ് ബോക്‌സ് നമ്പർ-53, ജിസാൻ, സൗദി അറേബ്യ എന്ന വിലാസത്തിൽ 2003 ഒക്‌ടോബർ 31-നകം അയയ്‌ക്കണം.
കൂടുതൽ വിവരങ്ങൾക്ക് malayalamarts@hotmail.com എന്ന ഇ-മെയിൽ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.
Generated from archived content: oct6_news.html