ചില്ലയിലിലകളിൽ താളമുതിർക്കും
മഴയേ, മഴയഴകെ
ചിന്തയിലാകെയും നാടും വീടും
വയലുകളും മാത്രം.
മരതകത്തോപ്പിൽ രാഗമുതിർക്കും
കുയിലേ കരിയഴകേ
മനമിതിൽ ഇന്നും കുളിരായ് നിൽപത്
നിന്നമൃതൊലി മാത്രം
മാരിക്കാറിൻ കാമുകനാകും
മയിലേ നിറയഴകേ
മാനമിരുണ്ടാൽ കാണാൻ മോഹം
നിൻ ചുവടുകൾ മാത്രം..
ഇറയത്തിറ്റും മഴതൻ തുള്ളിയിൻ
താളം പാട്ടഴകേ…
ഇന്നും കുളിരായ് പുൽകാൻ കൊതിനിൻ
താമരനൂൽ മാത്രം
ഉരുകും മണലിതിൽ പൊരിയും വെയിലിൽ
പ്രവാസി ജന്മങ്ങൾ
ഉള്ളം കുളിരാൻ ഇന്നും ഓർപ്പതു
നാടിൻ സ്മൃതി മാത്രം.
ജീവിതത്തോണിയിൽ തനിയേ പോകും
പൊന്നേ പെണ്ണഴകേ
ജീവനിതിവിടെ ഇനിയും കഴിവത്
നിൻ കനവാൽ മാത്രം.
Generated from archived content: poem4_june16_15.html Author: nowshi