“കൃഷ്ണപ്പരുന്തിന്റെ വിലാപം”

സ്വപ്‌നങ്ങൾക്കു ചിറകു മുളയ്‌ക്കുന്ന ഒരു ചിത്രകലാലയം. അവിടത്തെ ഒരന്തേവാസിയാണു ഈനാസി. ജീവിതത്തിന്റെ പച്ചത്തുരുത്തുകൾ അയാളെ മാടിമാടി വിളിക്കുമായിരുന്നു. ഉമ എന്ന അയാളുടെ രാഗാർദ്രമായ സ്വപ്‌നവുമൊത്ത്‌ ആ പച്ചത്തുരുത്തിലേയ്‌ക്ക്‌ തുഴഞ്ഞെത്താൻ അയാൾ വെമ്പി. പക്ഷെ, അതിനുമുമ്പേ അയാളുടെ തോണിയിൽ ദ്വാരം വീണുകഴിഞ്ഞോ? ദ്വാരത്തിലൂടെ കുതിച്ചെത്തിയ വെളളം അയാളുടെ കൊച്ചു കൊച്ചു സ്വപ്‌നങ്ങളെ മുക്കിക്കളഞ്ഞുവോ? നല്ലവരായ ദാവീദു വല്ല്യപ്പനും അന്നമ്മയും കൂടി ആ മനുഷ്യന്റെ വികാരങ്ങളേറ്റു വാങ്ങി. അപ്പോഴും ഒരു കൃഷ്ണപ്പരുന്തായി അയാളുടെ തലയ്‌ക്കു മീതെ ചുറ്റിക്കറങ്ങിയ വിധി, കണക്കു തീർക്കാൻ കാത്തിരിക്കുകയായിരുന്നു. ചടുലവും ദീപ്തവുമായ വാക്കുകൾ കൊരുത്തെടുത്ത്‌ ശ്രീ ജോസഫ്‌ പനയ്‌ക്കൽ രൂപം നൽകിയ ഒരപൂർവ്വ സുന്ദര ഭാവപ്രപഞ്ചം.

Generated from archived content: novel_mar.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here