അമ്പി എന്ന മുത്തുമണി അയ്യരും, ബാബു എന്ന മാത്യുവർഗ്ഗീസും കൂടി എറണാകുളത്ത് വ്യവസായം തുടങ്ങാൻ തീരുമാനിച്ചു. അമ്പി ചാർട്ടേഡ് അക്കൗണ്ടന്റ്. ബാബു ഇൻഡസ്‌ട്രിയൽ എൻജിനിയർ. ഓമനാനായർ എന്ന മണിയെ അവർ ജോലിക്കെടുത്തു. അപ്പച്ചന്റെ നിർബന്ധംകൊണ്ട് എൻജിനീയറായി എറണാകുളത്ത് ഡോണാ ഇന്റർനാഷണൽ എന്റർപ്രൈസസ് എന്ന വ്യവസായം, വീഡിയോ കട നടത്തുന്ന കുഞ്ഞുമോന്റെ സ്ഥാപനത്തിൽ നിന്ന് രാജിവെച്ചാണ് ഓമന ജോലിക്ക് ചേർന്നത്. പണ്ട് കളമശ്ശേരിയിൽ വ്യവസായം നടത്തി പൊളിഞ്ഞ മെറ്റലർജി എൻജിനിയർ ബാലചന്ദ്രനും ബിർളാ കമ്പനിയിൽ നിന്ന് റിട്ടയറായ എ.പി.ദാസും ഇവരോടൊപ്പം ചേർന്നു. എം.ബി.എ.ക്കാരനും, സ്‌റ്റോക്ക് ബ്രോക്കറും തളിപ്പറമ്പിലെ ഭൂവുടമയുമായ പ്രവീൺ മേനോനും കമ്പനിയിൽ സഹായത്തിനെത്തി.
ഇവരെല്ലാം ചേർന്ന് ഒരു വ്യവസായം ഉത്‌പാദനവ്യവസായം എറണാകുളം പരിസരത്ത് തുടങ്ങാൻ നടത്തുന്ന ശ്രമത്തിന്റെ കഥയാണ് ഈ നോവൽ, ഇന്ന് കേരളത്തിലെ വ്യവസായ മേഖലയെ നേരിടുന്ന പ്രതിസന്ധി, അതിന്റെ ചരിത്രപരവും സാമൂഹ്യസാംസ്‌ക്കാരിക രാഷ്‌ട്രീയപരവുമായ പ്രത്യേകതകളുടെ പശ്ചാത്തലത്തിൽ അപഗ്രഥിക്കുന്ന ഈ കഥയെ മലയാളത്തിലെ ആദ്യത്തെ വ്യാവസായിക നോവൽ എന്ന് വിശേഷിപ്പിക്കാവുന്നതാണ്. മലയാളത്തിലെ ഒരു ബിസിനസ്സ് വാരികയിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചപ്പോൾ വലിയ ആവേശത്തോടെയാണ് ഈ നോവലിനെ വ്യവസായവും കമ്പനിക്കാര്യവുമായി ബന്ധപ്പെട്ട വായനക്കാർ സ്വീകരിച്ചത്. അത്യധികം അഭിമാനത്തോടെ, പൂർണ ഈ സോദ്ദേശ്യ നോവൽ കേരളത്തിലെ പ്രബുദ്ധരായ വായനക്കാരുടെ മുമ്പിൽ അവതരിപ്പിക്കുകയാണ്.
Generated from archived content: novel.html
Click this button or press Ctrl+G to toggle between Malayalam and English