ബേബിച്ചായന്റെ കണ്ണുകൾ പേടികൊണ്ടു പിടച്ചു. റീത്തിന്റെ ചിത്രമുള്ള കടലാസ് കൈയിലിരുന്നു വിറച്ചു. അതിലെ ചുവന്ന അക്ഷരങ്ങളിലേക്ക് അയാൾ വേവലാതിയോടെ നോക്കി.
‘ജീവിതത്തിനും മരണത്തിനുമി്ടക്കു കുറെ നിമിഷങ്ങൾ…. പ്രാർത്ഥിക്കാനല്ല. കഴിഞ്ഞതെല്ലാം ഓർക്കാൻ….. ഓർത്തു നടുങ്ങിത്തെറിക്കാൻ…… ചോരയൊഴുക്കി കുമ്പസാരിക്കാൻ…. ഗോദവർമ്മതമ്പുരാന്റെ ആത്‌മാവിനു മോക്ഷം കൊടുക്കാൻ.
ബേബിച്ചായൻ വിവശനായി സീറ്റിലേക്കു ചാഞ്ഞു. അയാളുടെ മുഖത്തു വിയർപ്പു പൊടിഞ്ഞു. കണ്ണുകളിൽ ഇരുട്ടുകയറി.
കൺമുന്നിൽ കാലം പേടിയോടെ പിന്നോട്ടു പിടഞ്ഞകന്നു. വർഷങ്ങൾക്കു പിന്നിലെ കറുത്തുരുണ്ട ഒരു രാത്രി. ഇരുട്ടിലലിഞ്ഞു നിൽക്കുന്ന ഒരു നാലുകെട്ട്.
നാലുകെട്ടിനുള്ളിൽ തൂക്കുവിളക്കുകൾ മെല്ലെ മെല്ലെ ആടി. ആട്ടുകട്ടിൽ ഉലഞ്ഞു. ഗോദവർമ്മത്തമ്പുരാന്റെ കണ്ണുകൾ പേടിയോടെ പിടഞ്ഞു. ജനാർദ്ദനൻ തമ്പി കസേരയിൽ നിന്നു മുന്നോട്ടാഞ്ഞുകൊണ്ടു പറഞ്ഞു.
’പഴയ പ്രതാപമൊക്കെ നഷ്‌ടപ്പെട്ട് ഭൂമിയിലാർക്കും വേണ്ടാതെ എന്തിനാ തമ്പുരാനേ അധികം കാലം ജീവിച്ചിരിക്കുന്നേ? അതിലും ഭേദമല്ലേ രാജകീയമായിട്ടു ചത്തുപോകുന്നത്? ശവശരീരത്തിൽ ഞങ്ങൾ വീരാളിപ്പട്ടു മാത്രമല്ല പാർട്ടീടെ പതാകയും പുതപ്പിക്കും. വല്യവല്യ ആളുകൾ തമ്പുരാന്റെ അപദാനങ്ങൾ വിസ്‌തരിച്ചു വർണ്ണിക്കും. ചത്തുപോയോര് ദൈവങ്ങളാണെന്നു പറയാറുണ്ട്. ആർക്കും ഒരുപദ്രവുമുണ്ടാക്കാതെ മാനമായി ചത്തുപോയി ദൈവമായി മാറിക്കൂടെ തമ്പുരാന്?
ഗോദവർമ്മ ദീനതയോടെ നാരായണക്കുറിപ്പിനെയും ജനാർദ്ദനൻ തമ്പിയെയും കൈമളേയും മാറിമാറി നോക്കി.
ഇടനാഴിയിലൂടെ ബേബിച്ചായനും അച്യുതൻകുട്ടിയും നടന്നുവരുന്നുണ്ടായിരുന്നു. കൈയിലിരുന്ന മുദ്രപ്പത്രം മുന്നോട്ടു നീട്ടിക്കാണിച്ചു നേരിയ ചിരിയോടെ അച്യുതൻകുട്ടി പറഞ്ഞു.
എല്ലാം വിസ്‌തരിച്ചെഴുതിയിട്ടുണ്ട്. വേണമെങ്കിൽ തമ്പുരാനു വായിച്ചുനോക്കാം. വായിച്ചു നോക്കിയാലും ഒരു മാറ്റവും വരുത്തേണ്ടിവരില്ല. അത്രയ്‌ക്കു പെർഫെക്‌ടാ കാര്യങ്ങൾ. ഈ നാലുകെട്ടും പറമ്പും രാമകൃഷ്‌ണകൈമൾക്ക് ഇഷ്‌ടദാനമായി കൊടുക്കാൻ സമ്മതമാണല്ലോ തമ്പുരാന്?‘
’അല്ല…. സമ്മതമല്ല….. എന്നെ കൊന്നാലും ഞാൻ സമ്മതിക്കില്ല….. എന്റെ കാലശേഷം അതെല്ലാം ഉണ്ണിക്കൃഷ്‌ണനുള്ളതാണ്. അങ്ങനെയാ ഞാൻ എഴുതിവച്ചിട്ടുള്ളത്. അതു തിരുത്തിയെഴുതില്ല…… ഒരു കാരണവശാലും…..‘
ഗോദവർമ്മ കിതച്ചു.
ബേബിച്ചായൻ പുഞ്ചരിയോടെ പറഞ്ഞു.
’അനുഭവിക്കാൻ യോഗമില്ലാത്തവർക്ക് എന്തിനാ തമ്പുരാനേ ഈ ഭാരിച്ച സ്വത്തുമാറ്റിവയ്‌ക്കുന്നത്? അതൊക്കെ ഭൂമിയിൽ ഒരു പാടുകാലം ജീവിച്ചിരിക്കുമെന്നുറപ്പുള്ളവർക്കു കൊടുക്കുന്നതല്ലേ നല്ലത്?
‘കൈമൾ, തമ്പുരാന് അന്യനൊന്നുമല്ലല്ലോ. ഇത്രയും നാൾ തൊട്ടുതൊഴുതു നടന്നിരുന്ന ആശ്രിതനല്ലേ? ഒരർത്ഥത്തിൽ ഈ വീടും പറമ്പും കൈമൾക്കു തന്നെയല്ലേ തമ്പുരാനേ ചേരേണ്ടത്? അതോ അവകാശികളാരുമില്ലാതെ ഈ സ്വത്തു മുഴുവൻ സർക്കാരു കൊണ്ടുപോകണോ? അതൊഴിവാക്കാനാ പറയുന്നെ…..ഐശ്യര്യമായി ഈ മുദ്രപ്പത്രത്തിലൊരൊപ്പിട്ടേ……….
നാരായണക്കുറുപ്പ് മുന്നോട്ടടുത്തു.
ഗോദവർമ്മ കുറുപ്പിനെ തറച്ചുനോക്കി.
’അവകാശികളില്ലെന്നാരു പറഞ്ഞു? സുധർമ്മയുണ്ട്, ബാലയുണ്ട്, ഗീതയുണ്ട്. എന്റെ ഉണ്ണിക്കുട്ടനുണ്ട്. അവരാരുമില്ലെങ്കിലല്ലേ സ്വത്ത് സർക്കാരു കൊണ്ടുപോവൂ? കൊണ്ടുപോവില്ല.
കുറുപ്പേ….. ആരും കൊണ്ടുപോവില്ല‘.
ഗോദവർമ്മ ആട്ടുകട്ടിലിൽ നിന്ന് എഴുന്നേറ്റു
ഞാൻ ഈ നാലുകെട്ടും പറമ്പും കൈമളുടെ പേർക്കെഴുതിവയ്‌ക്കുമെന്നു കരുതി ആരും മഞ്ഞുകൊള്ളണ്ട. എന്റെ കൊക്കിൽ ജീവനുള്ളകാലം അതു നടക്കില്ല തമ്പീ……….’
ഗോദവർമ്മയുടെ സ്വരം ഉയർന്നു.
പെട്ടെന്നു ജനാർദ്ദനൻ തമ്പി ശബ്‌ദമുയർത്തി വിളിച്ചു.
പെരുമാളേ…..‘
ഓർക്കാപ്പുറത്ത് ഓട്ടുമണികൾ കിലുങ്ങി ഉമ്മറവാതിലിന്റെ കറകറാ ശബ്‌ദത്തോടൊപ്പം ഗോദവർമ്മ നടുങ്ങി. വാതിൽ തുറന്നു കടന്നുവന്നതു കരിമഠം പെരുമാൾ അയാളുടെ കൈയിൽ ഒരു വടിവാളുണ്ടായിരുന്നു. ഗോദവർമ്മ പേടിയോടെ ആട്ടുകട്ടിലേക്കു ചാഞ്ഞു. പെരുമാൾ നടന്നടുത്തുവന്നു. അയാൾ ആട്ടുകട്ടിൽ ആഞ്ഞുതുള്ളി ഗോദവർമ്മ കട്ടിലിലേക്കു ചെരിഞ്ഞുവീണു. അപ്പോഴും ആട്ടുകട്ടിലിൽ അതിവേഗം ആടിക്കൊണ്ടിരുന്നു. പെരുമാൾ ക്രൂരമായ ചിരിയോടെ ഗോദവർമ്മയെ നോക്കി അനക്കമറ്റുനിന്നു.
തമ്പി പൊട്ടിച്ചരിച്ചു.
’കൊക്കിൽ ജീവനുള്ള കാലത്തോളം നിങ്ങൾ ഒപ്പിടില്ല. അല്ലേ തമ്പുരാനേ? എന്നാൽ തയ്യാറായിക്കോളൂ. കൊക്കിൽ നിന്നു ജീവനെടുക്കാനാ പെരുമാൾ വന്നിരിക്കുന്നത്.‘
ഗോദവർമ്മ ഉറക്കെ നിലവിളിച്ചു.
’അരുത്….. എന്നെ ഒന്നും ചെയ്യരുത്….. നമ്മളൊക്കെ ഒരുമിച്ചുണ്ടായിരുന്നവരല്ലേ തമ്പീ? സുധർമ്മ വിളമ്പിത്തന്ന ചോറ് ഒരുമിച്ചിരുന്നുണ്ടിട്ടുള്ളവരല്ലേ കൈമളേ നമ്മൾ? ഇത്രയും കാലം ചോദിച്ചതൊക്കെ വാരിക്കോരി തന്നിട്ടില്ലേ കുറുപ്പേ ഞാൻ? ബേബിച്ചായാ ജാതീം മതോമൊക്കെ മറന്ന് നമ്മളെല്ലാരും ഇത്രേം നാൾ …. അച്യു്തൻ കുട്ടീ നീതിം നിയമവുമൊക്കെ നന്നായിട്ടറിയാവുന്നവനല്ലേ നീയ്യ്…. അരുതെന്നു പറയ് ….. പറയ് അച്യുതൻ കുട്ടീ……‘
പെരുമാം ആട്ടുകട്ടിലിൽ അമർത്തിപ്പിടിച്ചു. ആട്ടുകട്ടിൽ നിന്നു. ഗോദവർമ്മയുടെ മുഖത്തിനടുത്തു മുഖം ചേർത്തുവച്ചു നിർവികാരതയോടെ പെരുമാൾ പറഞ്ഞു..
’ഞാൻ ഒരു വാടകക്കൊലയാളിയാണു തിരുമനസ്സേ. കൊല്ലാനാല്ലാതെ മറ്റൊന്നുമെനിക്കറിയില്ല. കണ്ണീരുകണ്ടാൽ മനസ്സലിയില്ല. പറഞ്ഞ തുക കൃത്യമായിത്തന്നാൽ ഏതു കൊലകൊമ്പന്റേം ജീവൻ ഞാനെടുക്കും പറയാനുള്ളതൊക്കെ വേഗം പറഞ്ഞുതീർത്തു തയ്യാറായിക്കോ…..‘
പെരുമാൾ വടിവാൾ മുന്നോട്ടു നീട്ടിപ്പിടിച്ചു.
അച്യുതൻകുട്ടി ഗോദവർമ്മയെ നോക്കി ചിരിച്ചു.
പെരുമാൾ പറഞ്ഞതു ശരിയാണു തമ്പുരാനേ. കൊല്ലാൻ തന്നെയാ അയാളെ വിളിച്ചുവരുത്തിയത്. ഇവിടെ ഇപ്പോൾ തമ്പുരാൻ മാത്രമേയുള്ളൂവെന്നറിഞ്ഞുകൊണ്ടുതന്നെ. ഉണ്ണിക്കുട്ടനും സുധർമ്മത്തമ്പുരാട്ടിയുമൊക്കെ മടങ്ങിവരുമ്പോൾ ശവപോലും കണികാണാൻ കൊടുക്കില്ല…. തമ്പുരാന്റെ ശവത്തിന്റെ അവകാശം പോലും സോഷ്യലിസ്‌റ്റ് പാർട്ടിക്കുള്ളതാ. ജീവിച്ചിരിക്കുന്ന തമ്പുരാനേക്കാൾ വിലയുള്ളതു ചത്തുപോയ തമ്പുരാനാ…. ഈ വരുന്ന ഇലക്‌ഷനിൽ ഞങ്ങൾക്കു ജയിക്കണമെങ്കിൽ നിലയും വിലയുമുള്ള ഒരു ശവം തന്നെ വേണം തമ്പുരാനേ…. ജനാർദ്ദനൻ തമ്പീടെ ഇനിയുള്ള രാഷ്‌ട്രീയ ഭാവിയ്‌ക്കു തമ്പുരാന്റെ ചോര നിർണ്ണായകമായ പങ്കു വഹിക്കും…. അതല്ലെങ്കിൽ ഐശ്വര്യമായിട്ട് ആ മുദ്രപ്പത്രത്തിൽ തിരുവിരൽകൊണ്ടു തുല്യം ചാർത്തിയേക്കു തമ്പുരാനെ പെരുമാൾ തിരിച്ചു പൊയ്‌ക്കോളും….
തമ്പുരാൻ ആയുരാരോഗ്യ സൗഖ്യത്തോടെ വീണ്ടും ഇവിടെത്തന്നെയുണ്ടാവും.
ഗോദവർമ്മ ദൈന്യതയോടെ എല്ലാ മുഖങ്ങളിക്ക്ം മാറിമാറി നോക്കി. സഹതാപത്തിന്റെ നേരിയ കണികപോലും എങ്ങും കണ്ടില്ല. എല്ലാ ചുണ്ടുകളിലും ക്രൂരമായ ചിരി. എല്ലാ മുഖങ്ങളിലും പൈശാചികമായ തിളക്കം.
പെരുമാൾ വടിവാൾ ഗോദവർമ്മയുടെ കഴുത്തിലമർത്തിവച്ചു. ഒരു നിലവിളിയോടെ ഗോദവർമ്മ പറഞ്ഞു.
’ഒപ്പിടാം….. നാലുകെട്ടും പറമ്പും കൈമൾക്കു കൊടുത്തേക്കാം. എന്നെ കൊല്ലരുത്…..‘ കൊല്ലരുത് തമ്പീ….. കൊല്ലരുത്……’
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. അച്യുതൻകുട്ടി മുദ്രപ്പത്രം ഗോദവർമ്മയുടെ നേരേ നീട്ടി. മുദ്രപ്പത്രം വാങ്ങി ഗോദവർമ്മ ഒപ്പിട്ടു. പെരുമാൾ ഗോദവർമ്മയുടെ കഴുത്തിൽ നിന്നും വടിവാൾ വലിച്ചെടുത്തു ഗോദവർമ്മമെല്ലെ നിശ്വസിച്ചു. അച്യുതൻകുട്ടി മുദ്രപ്പത്രം വാങ്ങി കൈമളെ ഏൽപ്പിച്ചു. കൈമൾ ചിരിച്ചു. ബേബിച്ചായൻ പൊടുന്നനെ ചോദിച്ചു.
‘സോക്രട്ടീസിന്റെ കഥയറിയാമോ തമ്പുരാന്?’
ഗോദവർമ്മയ്‌ക്കു ബേബിച്ചയാൻ എന്താണിദ്ദേശിക്കുന്നതെന്നു മനസ്സിലായില്ല.
ഭാർഗവരാമൻ പറഞ്ഞു.
‘ഒരുപാടു വായിച്ചിട്ടുള്ളയാളല്ലേ തമ്പുരാൻ? അറിയാതിരിക്കില്ല.’
്
ജനാർദ്ദനൻ തമ്പി പറഞ്ഞു.
‘മറന്നുപോയിട്ടുണ്ടാവും. ഒന്ന് ഓർമ്മിപ്പിച്ചേക്കു ഭാർഗവാ.’
ഭാർഗവൻ നേരിയ ചിരിയോടെ പറഞ്ഞു.
‘ഒരു തടവറയ്‌ക്കുള്ളിൽവച്ചായിരുന്ന സോക്രട്ടീസിന്റെ അവസാനം അതു വിഷം കഴിച്ച്’.
കുറുപ്പ് പറഞ്ഞു.
‘കഴിച്ചതല്ല. കഴിപ്പിച്ചതാ തമ്പുരാനേ. അതുകൊണ്ടു സോക്രട്ടീസ് അനശ്വരനായി. അതുപോലെ തമ്പുരാനും അനശ്വരനാവണ്ടേ?’
ഗോദവർമ്മ വിറച്ചുപോയി.
എന്തെങ്കിലുമെന്നു പറയാനാവുന്നതിനു മുമ്പു വിഷം നിറച്ച ഒരു ഓട്ടുഗ്ലാസ് കൺമുന്നിലേക്കു നീണ്ടുവന്നുകഴിഞ്ഞിരുന്നു. ഗ്ലാസ് ഗോദവർമ്മയുടെ നേരെ നീട്ടിപ്പിടിച്ച് ക്രൂരമായ ശബ്‌ദത്തിൽ ബേബിച്ചായൻ പറഞ്ഞു.
‘കുടിച്ചോളൂ. തമ്പുരാനേ…. എന്നിട്ട് ആ ആട്ടുകട്ടിലിൽ കിടന്നു പിടഞ്ഞു പിടഞ്ഞു മരിച്ചോളൂ…..’
ഗോദവർമ്മ ഗദ്‌ഗദത്തോടെ പറഞ്ഞു.
ചോറുതന്ന കൈയ്‌ക്കു കടിച്ച നായ്‌ക്കളാണു നിങ്ങളെല്ലാവരും. ഒന്നു ആരുമറിയില്ലെന്നു കരുതണ്ട. എല്ലാം കാണുന്ന ഒരാളുണ്ട്. കേൾക്കുന്നഒരാളുണ്ട.് ആ കണ്ണുകളെ നിങ്ങൾക്കു മൂടാനാവില്ല. കാതുകളെ മറയ്‌ക്കാനാവില്ല. എന്നെങ്കിലുമൊരിക്കൽ നിങ്ങളും ഇതുപോലെ…. ഇതുപോലെ …. കരുതിയിരുന്നോ… കാത്തിരുന്നോ…..‘
ചിന്തകൾ മുറിഞ്ഞു.
ബേബിച്ചൻ നടുക്കത്തോടെ മുന്നോട്ടാഞ്ഞു. സ്‌റ്റിയറിംഗിൽ തൊട്ടു നിന്ന അയാളുടെ വിരലുകൾ വിറച്ചു. കൈയിൽ ചുരുട്ടിപ്പിടിച്ചിരുന്ന റീത്തിന്റെ പടമുള്ള കടലാസിനോടൊപ്പം. ചെവിക്കരികിൽ ഇപ്പോഴും ഗോദവർമ്മത്തമ്പുരാന്റെ ശബ്‌ദം മുഴങ്ങുന്നതുപോലെ.
ഒരു നിമിഷം ബേബിച്ചായൻ ചിന്തിച്ചു. ഈ കടലാസുകഷ്‌ണം കൈമളെയും കുറുപ്പിനെയും അച്യുതൻകുട്ടിയെയും കാണിക്കണോ?
പിന്നെ അയാൾ സ്വയം തീരുമാനിച്ചു. വേണ്ട. ഇതിന് അത്രയധികം പ്രാധാന്യമൊന്നും കൊടുക്കണ്ട. ബേബിച്ചായൻ കടലാസുകഷ്‌ണം കുനുകുനെ ചീന്തി പുറത്തേക്കിട്ടു. പിന്നെ പിന്നിലേക്കു തിരിഞ്ഞു കാറിനുള്ളിലാകെ കണ്ണോടിച്ചു.
തികഞ്ഞ ശാന്തതയോടെ അയാൾ സ്വിച്ച് കീ തിരിച്ചു. കാർ മുന്നോട്ടു കുതിച്ചു. അവഗണിക്കാൻ ശ്രമിച്ചിട്ടും കടലാസുകഷ്‌ണം മനസ്സിനുള്ളിൽ കിടന്നു പിടയ്‌ക്കുന്നു. ചെവിക്കരികെ ശാപം പോലെ തമ്പുരാന്റെ വാക്കുകൾ.
’കാത്തിരുന്നോ……… കരുതിയിരുന്നേ………‘
ബേബിച്ചായൻ ടവ്വലെടത്തു മുഖത്തെ വിയർപ്പു തുടച്ചു ആക്‌സിലറേറ്ററിൽ കാൽ ആഞ്ഞമർന്നു. എതിരേ ഒരു ലോറി. ബേബിച്ചായൻ ബ്രേക്കിൽ കാലമർത്തി.
ഉൾക്കിടിലത്തോടെ അയാൾ അറിഞ്ഞു. ബ്രേക്കില്ല.
ബേബിച്ചായന്റെ മരണവാർത്ത ഒരു നടുക്കമായിട്ടാണു രാമകൃഷ്‌ണകൈമളുടെ ബംഗ്ലാവിലെത്തിയത്. അച്യുതൻകുട്ടിയും നാരായണക്കുറുപ്പും കേട്ടതു വിശ്വാസിക്കാനാവാതെ തരിച്ചുനിന്നു. പോസ്‌റ്റ്‌മോർട്ടം കഴിഞ്ഞ ശവശരീരം സന്ധ്യയ്‌ക്കു മുൻപുതന്നെ തിരിച്ചുകിട്ടി. ചിതറിപ്പിഞ്ഞിപ്പോയ കുറെ മാംസക്കഷ്‌ണങ്ങളല്ലാതെ ശരീരമെന്നു പറയാൻ ഒന്നുമുണ്ടായിരുന്നില്ല.
നാട്ടിലായിരുന്ന ഭാര്യയും മക്കളും ആർത്തലച്ച് അനന്തപുരിയിലേക്കു വന്നു. ബംഗ്‌ളാവിൽ ദുഃഖം അണപൊട്ടിയൊഴുകി. പൊതിഞ്ഞുകെട്ടിയ ശവശരീരത്തിൽ റീത്തുകൾ കുമിഞ്ഞുകൂടി. സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ അനുശോചനമറിയിക്കാനെത്തി.
കുറുപ്പിനു ബേബിച്ചായന്റെ മുഖം ഒരിക്കൽകൂടി ഒന്നു കാണണമെന്നുണ്ടായിരുന്നെങ്കിലും അയാൾക്കതിനു ധൈര്യം വന്നില്ല.
അച്യുതൻകുട്ടി ഒരക്ഷരം പോലും ശബ്‌ദിക്കാൻ കഴിയാതെ സിറ്റൗട്ടിൽ തളർന്നിരുന്നു.
രാമകൃഷ്‌ണക്കൈമൾ മാത്രം പേടിയോടെ ഗേറ്റിനു നേരേ തുറിച്ചുനോക്കി ആരെയോ കാത്തിരുന്നു. ഏതു നിമിഷവും ഒരു ടാറ്റാസിയെറാ കാർ ബംഗ്ലാവിനു മുന്നിൽ വന്നുനിൽക്കുമെന്ന് അയാൾക്കുറപ്പുണ്ടായിരുന്നു. അതിൽ നിന്നു പുഷ്‌പചക്രവുമായി പുറത്തിറങ്ങാനുള്ളത് കൈയകലത്തിലുള്ള ശത്രു.
ബേബിച്ചായന്റെ മരണം ഒരാക്‌സിഡന്റാണെന്നു പോലീസ് വിധിയെഴുതിക്കഴിഞ്ഞു. പോരാത്തതിന് അയാൾ മദ്യപിച്ചിരുന്നു. ബ്രേക്കിനു പകരം കാലമർത്തിയത് ആക്‌സിലറേറ്റിലാവാം. എതിരേ വന്ന ലോറി കാറിനെ ഞെരിച്ചുകളഞ്ഞു. ബേബിച്ചായനോടൊപ്പം.
എവിടെയും ഒരു പഴുതും ശേഷിച്ചിട്ടില്ല. പിന്നിൽ അദൃശ്വനായ ഒരു ശത്രുവുണ്ടെന്ന് മരണം ക്രൂരമായി ബേബിച്ചായനെ തട്ടിയെടുത്തതാണെന്ന് ആരോടും പറയാനാവില്ല. ബേബിച്ചായന്റെ വാക്കുകൾ തീമഴപോലെ ഇപ്പോഴും കാതുകൾക്കരികിലുണ്ട്.
’ഇനി നറുക്കു വീഴാനുള്ള ശേഷിക്കുന്ന ആറുപേരിൽ ഒരാൾക്കാണെങ്കിൽ പേടിക്കണം കൈമളേ. അവനു വലംപിരിശംഖും പുലിനഖമാലയും മാത്രം മതിയാവില്ല. നമ്മുടെ ജീവൻകൂടി വേണ്ടിവരും.‘
പറഞ്ഞ വാക്കുകളുടെ ചൂടാറുന്നതിനുമുൻപു നറുക്കുവീണുകഴിഞ്ഞു. ബേബിച്ചായൻ ലോകം വിട്ടുപോയിക്കഴിഞ്ഞു.
ഇനി ശേഷിക്കുന്നത് അഞ്ചുപേർ അടുത്ത ഊഴം ആരുടേതായിരിക്കും?.
ബേബിച്ചായന്റെ കണ്ണുകൾ പേടികൊണ്ടു പിടച്ചു. റീത്തിന്റെ ചിത്രമുള്ള കടലാസ് കൈയിലിരുന്നു വിറച്ചു. അതിലെ ചുവന്ന അക്ഷരങ്ങളിലേക്ക് അയാൾ വേവലാതിയോടെ നോക്കി.
’ജീവിതത്തിനും മരണത്തിനുമി്ടക്കു കുറെ നിമിഷങ്ങൾ…. പ്രാർത്ഥിക്കാനല്ല. കഴിഞ്ഞതെല്ലാം ഓർക്കാൻ….. ഓർത്തു നടുങ്ങിത്തെറിക്കാൻ…… ചോരയൊഴുക്കി കുമ്പസാരിക്കാൻ…. ഗോദവർമ്മതമ്പുരാന്റെ ആത്‌മാവിനു മോക്ഷം കൊടുക്കാൻ.
ബേബിച്ചായൻ വിവശനായി സീറ്റിലേക്കു ചാഞ്ഞു. അയാളുടെ മുഖത്തു വിയർപ്പു പൊടിഞ്ഞു. കണ്ണുകളിൽ ഇരുട്ടുകയറി.
കൺമുന്നിൽ കാലം പേടിയോടെ പിന്നോട്ടു പിടഞ്ഞകന്നു. വർഷങ്ങൾക്കു പിന്നിലെ കറുത്തുരുണ്ട ഒരു രാത്രി. ഇരുട്ടിലലിഞ്ഞു നിൽക്കുന്ന ഒരു നാലുകെട്ട്.
നാലുകെട്ടിനുള്ളിൽ തൂക്കുവിളക്കുകൾ മെല്ലെ മെല്ലെ ആടി. ആട്ടുകട്ടിൽ ഉലഞ്ഞു. ഗോദവർമ്മത്തമ്പുരാന്റെ കണ്ണുകൾ പേടിയോടെ പിടഞ്ഞു. ജനാർദ്ദനൻ തമ്പി കസേരയിൽ നിന്നു മുന്നോട്ടാഞ്ഞുകൊണ്ടു പറഞ്ഞു.
‘പഴയ പ്രതാപമൊക്കെ നഷ്‌ടപ്പെട്ട് ഭൂമിയിലാർക്കും വേണ്ടാതെ എന്തിനാ തമ്പുരാനേ അധികം കാലം ജീവിച്ചിരിക്കുന്നേ? അതിലും ഭേദമല്ലേ രാജകീയമായിട്ടു ചത്തുപോകുന്നത്? ശവശരീരത്തിൽ ഞങ്ങൾ വീരാളിപ്പട്ടു മാത്രമല്ല പാർട്ടീടെ പതാകയും പുതപ്പിക്കും. വല്യവല്യ ആളുകൾ തമ്പുരാന്റെ അപദാനങ്ങൾ വിസ്‌തരിച്ചു വർണ്ണിക്കും. ചത്തുപോയോര് ദൈവങ്ങളാണെന്നു പറയാറുണ്ട്. ആർക്കും ഒരുപദ്രവുമുണ്ടാക്കാതെ മാനമായി ചത്തുപോയി ദൈവമായി മാറിക്കൂടെ തമ്പുരാന്?
ഗോദവർമ്മ ദീനതയോടെ നാരായണക്കുറിപ്പിനെയും ജനാർദ്ദനൻ തമ്പിയെയും കൈമളേയും മാറിമാറി നോക്കി.
ഇടനാഴിയിലൂടെ ബേബിച്ചായനും അച്യുതൻകുട്ടിയും നടന്നുവരുന്നുണ്ടായിരുന്നു. കൈയിലിരുന്ന മുദ്രപ്പത്രം മുന്നോട്ടു നീട്ടിക്കാണിച്ചു നേരിയ ചിരിയോടെ അച്യുതൻകുട്ടി പറഞ്ഞു.
എല്ലാം വിസ്‌തരിച്ചെഴുതിയിട്ടുണ്ട്. വേണമെങ്കിൽ തമ്പുരാനു വായിച്ചുനോക്കാം. വായിച്ചു നോക്കിയാലും ഒരു മാറ്റവും വരുത്തേണ്ടിവരില്ല. അത്രയ്‌ക്കു പെർഫെക്‌ടാ കാര്യങ്ങൾ. ഈ നാലുകെട്ടും പറമ്പും രാമകൃഷ്‌ണകൈമൾക്ക് ഇഷ്‌ടദാനമായി കൊടുക്കാൻ സമ്മതമാണല്ലോ തമ്പുരാന്?’
‘അല്ല…. സമ്മതമല്ല….. എന്നെ കൊന്നാലും ഞാൻ സമ്മതിക്കില്ല….. എന്റെ കാലശേഷം അതെല്ലാം ഉണ്ണിക്കൃഷ്‌ണനുള്ളതാണ്. അങ്ങനെയാ ഞാൻ എഴുതിവച്ചിട്ടുള്ളത്. അതു തിരുത്തിയെഴുതില്ല…… ഒരു കാരണവശാലും…..’
ഗോദവർമ്മ കിതച്ചു.
ബേബിച്ചായൻ പുഞ്ചരിയോടെ പറഞ്ഞു.
‘അനുഭവിക്കാൻ യോഗമില്ലാത്തവർക്ക് എന്തിനാ തമ്പുരാനേ ഈ ഭാരിച്ച സ്വത്തുമാറ്റിവയ്‌ക്കുന്നത്? അതൊക്കെ ഭൂമിയിൽ ഒരു പാടുകാലം ജീവിച്ചിരിക്കുമെന്നുറപ്പുള്ളവർക്കു കൊടുക്കുന്നതല്ലേ നല്ലത്?
’കൈമൾ, തമ്പുരാന് അന്യനൊന്നുമല്ലല്ലോ. ഇത്രയും നാൾ തൊട്ടുതൊഴുതു നടന്നിരുന്ന ആശ്രിതനല്ലേ? ഒരർത്ഥത്തിൽ ഈ വീടും പറമ്പും കൈമൾക്കു തന്നെയല്ലേ തമ്പുരാനേ ചേരേണ്ടത്? അതോ അവകാശികളാരുമില്ലാതെ ഈ സ്വത്തു മുഴുവൻ സർക്കാരു കൊണ്ടുപോകണോ? അതൊഴിവാക്കാനാ പറയുന്നെ…..ഐശ്യര്യമായി ഈ മുദ്രപ്പത്രത്തിലൊരൊപ്പിട്ടേ……….
നാരായണക്കുറുപ്പ് മുന്നോട്ടടുത്തു.
ഗോദവർമ്മ കുറുപ്പിനെ തറച്ചുനോക്കി.
‘അവകാശികളില്ലെന്നാരു പറഞ്ഞു? സുധർമ്മയുണ്ട്, ബാലയുണ്ട്, ഗീതയുണ്ട്. എന്റെ ഉണ്ണിക്കുട്ടനുണ്ട്. അവരാരുമില്ലെങ്കിലല്ലേ സ്വത്ത് സർക്കാരു കൊണ്ടുപോവൂ? കൊണ്ടുപോവില്ല.
കുറുപ്പേ….. ആരും കൊണ്ടുപോവില്ല’.
ഗോദവർമ്മ ആട്ടുകട്ടിലിൽ നിന്ന് എഴുന്നേറ്റു
ഞാൻ ഈ നാലുകെട്ടും പറമ്പും കൈമളുടെ പേർക്കെഴുതിവയ്‌ക്കുമെന്നു കരുതി ആരും മഞ്ഞുകൊള്ളണ്ട. എന്റെ കൊക്കിൽ ജീവനുള്ളകാലം അതു നടക്കില്ല തമ്പീ……….‘
ഗോദവർമ്മയുടെ സ്വരം ഉയർന്നു.
പെട്ടെന്നു ജനാർദ്ദനൻ തമ്പി ശബ്‌ദമുയർത്തി വിളിച്ചു.
പെരുമാളേ…..’
ഓർക്കാപ്പുറത്ത് ഓട്ടുമണികൾ കിലുങ്ങി ഉമ്മറവാതിലിന്റെ കറകറാ ശബ്‌ദത്തോടൊപ്പം ഗോദവർമ്മ നടുങ്ങി. വാതിൽ തുറന്നു കടന്നുവന്നതു കരിമഠം പെരുമാൾ അയാളുടെ കൈയിൽ ഒരു വടിവാളുണ്ടായിരുന്നു. ഗോദവർമ്മ പേടിയോടെ ആട്ടുകട്ടിലേക്കു ചാഞ്ഞു. പെരുമാൾ നടന്നടുത്തുവന്നു. അയാൾ ആട്ടുകട്ടിൽ ആഞ്ഞുതുള്ളി ഗോദവർമ്മ കട്ടിലിലേക്കു ചെരിഞ്ഞുവീണു. അപ്പോഴും ആട്ടുകട്ടിലിൽ അതിവേഗം ആടിക്കൊണ്ടിരുന്നു. പെരുമാൾ ക്രൂരമായ ചിരിയോടെ ഗോദവർമ്മയെ നോക്കി അനക്കമറ്റുനിന്നു.
തമ്പി പൊട്ടിച്ചരിച്ചു.
‘കൊക്കിൽ ജീവനുള്ള കാലത്തോളം നിങ്ങൾ ഒപ്പിടില്ല. അല്ലേ തമ്പുരാനേ? എന്നാൽ തയ്യാറായിക്കോളൂ. കൊക്കിൽ നിന്നു ജീവനെടുക്കാനാ പെരുമാൾ വന്നിരിക്കുന്നത്.’
ഗോദവർമ്മ ഉറക്കെ നിലവിളിച്ചു.
‘അരുത്….. എന്നെ ഒന്നും ചെയ്യരുത്….. നമ്മളൊക്കെ ഒരുമിച്ചുണ്ടായിരുന്നവരല്ലേ തമ്പീ? സുധർമ്മ വിളമ്പിത്തന്ന ചോറ് ഒരുമിച്ചിരുന്നുണ്ടിട്ടുള്ളവരല്ലേ കൈമളേ നമ്മൾ? ഇത്രയും കാലം ചോദിച്ചതൊക്കെ വാരിക്കോരി തന്നിട്ടില്ലേ കുറുപ്പേ ഞാൻ? ബേബിച്ചായാ ജാതീം മതോമൊക്കെ മറന്ന് നമ്മളെല്ലാരും ഇത്രേം നാൾ …. അച്യു്തൻ കുട്ടീ നീതിം നിയമവുമൊക്കെ നന്നായിട്ടറിയാവുന്നവനല്ലേ നീയ്യ്…. അരുതെന്നു പറയ് ….. പറയ് അച്യുതൻ കുട്ടീ……’
പെരുമാം ആട്ടുകട്ടിലിൽ അമർത്തിപ്പിടിച്ചു. ആട്ടുകട്ടിൽ നിന്നു. ഗോദവർമ്മയുടെ മുഖത്തിനടുത്തു മുഖം ചേർത്തുവച്ചു നിർവികാരതയോടെ പെരുമാൾ പറഞ്ഞു..
‘ഞാൻ ഒരു വാടകക്കൊലയാളിയാണു തിരുമനസ്സേ. കൊല്ലാനാല്ലാതെ മറ്റൊന്നുമെനിക്കറിയില്ല. കണ്ണീരുകണ്ടാൽ മനസ്സലിയില്ല. പറഞ്ഞ തുക കൃത്യമായിത്തന്നാൽ ഏതു കൊലകൊമ്പന്റേം ജീവൻ ഞാനെടുക്കും പറയാനുള്ളതൊക്കെ വേഗം പറഞ്ഞുതീർത്തു തയ്യാറായിക്കോ…..’
പെരുമാൾ വടിവാൾ മുന്നോട്ടു നീട്ടിപ്പിടിച്ചു.
അച്യുതൻകുട്ടി ഗോദവർമ്മയെ നോക്കി ചിരിച്ചു.
പെരുമാൾ പറഞ്ഞതു ശരിയാണു തമ്പുരാനേ. കൊല്ലാൻ തന്നെയാ അയാളെ വിളിച്ചുവരുത്തിയത്. ഇവിടെ ഇപ്പോൾ തമ്പുരാൻ മാത്രമേയുള്ളൂവെന്നറിഞ്ഞുകൊണ്ടുതന്നെ. ഉണ്ണിക്കുട്ടനും സുധർമ്മത്തമ്പുരാട്ടിയുമൊക്കെ മടങ്ങിവരുമ്പോൾ ശവപോലും കണികാണാൻ കൊടുക്കില്ല…. തമ്പുരാന്റെ ശവത്തിന്റെ അവകാശം പോലും സോഷ്യലിസ്‌റ്റ് പാർട്ടിക്കുള്ളതാ. ജീവിച്ചിരിക്കുന്ന തമ്പുരാനേക്കാൾ വിലയുള്ളതു ചത്തുപോയ തമ്പുരാനാ…. ഈ വരുന്ന ഇലക്‌ഷനിൽ ഞങ്ങൾക്കു ജയിക്കണമെങ്കിൽ നിലയും വിലയുമുള്ള ഒരു ശവം തന്നെ വേണം തമ്പുരാനേ…. ജനാർദ്ദനൻ തമ്പീടെ ഇനിയുള്ള രാഷ്‌ട്രീയ ഭാവിയ്‌ക്കു തമ്പുരാന്റെ ചോര നിർണ്ണായകമായ പങ്കു വഹിക്കും…. അതല്ലെങ്കിൽ ഐശ്വര്യമായിട്ട് ആ മുദ്രപ്പത്രത്തിൽ തിരുവിരൽകൊണ്ടു തുല്യം ചാർത്തിയേക്കു തമ്പുരാനെ പെരുമാൾ തിരിച്ചു പൊയ്‌ക്കോളും….
തമ്പുരാൻ ആയുരാരോഗ്യ സൗഖ്യത്തോടെ വീണ്ടും ഇവിടെത്തന്നെയുണ്ടാവും.
ഗോദവർമ്മ ദൈന്യതയോടെ എല്ലാ മുഖങ്ങളിക്ക്ം മാറിമാറി നോക്കി. സഹതാപത്തിന്റെ നേരിയ കണികപോലും എങ്ങും കണ്ടില്ല. എല്ലാ ചുണ്ടുകളിലും ക്രൂരമായ ചിരി. എല്ലാ മുഖങ്ങളിലും പൈശാചികമായ തിളക്കം.
പെരുമാൾ വടിവാൾ ഗോദവർമ്മയുടെ കഴുത്തിലമർത്തിവച്ചു. ഒരു നിലവിളിയോടെ ഗോദവർമ്മ പറഞ്ഞു.
‘ഒപ്പിടാം….. നാലുകെട്ടും പറമ്പും കൈമൾക്കു കൊടുത്തേക്കാം. എന്നെ കൊല്ലരുത്…..’ കൊല്ലരുത് തമ്പീ….. കൊല്ലരുത്……‘
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. അച്യുതൻകുട്ടി മുദ്രപ്പത്രം ഗോദവർമ്മയുടെ നേരേ നീട്ടി. മുദ്രപ്പത്രം വാങ്ങി ഗോദവർമ്മ ഒപ്പിട്ടു. പെരുമാൾ ഗോദവർമ്മയുടെ കഴുത്തിൽ നിന്നും വടിവാൾ വലിച്ചെടുത്തു ഗോദവർമ്മമെല്ലെ നിശ്വസിച്ചു. അച്യുതൻകുട്ടി മുദ്രപ്പത്രം വാങ്ങി കൈമളെ ഏൽപ്പിച്ചു. കൈമൾ ചിരിച്ചു. ബേബിച്ചായൻ പൊടുന്നനെ ചോദിച്ചു.
’സോക്രട്ടീസിന്റെ കഥയറിയാമോ തമ്പുരാന്?‘
ഗോദവർമ്മയ്‌ക്കു ബേബിച്ചയാൻ എന്താണിദ്ദേശിക്കുന്നതെന്നു മനസ്സിലായില്ല.
ഭാർഗവരാമൻ പറഞ്ഞു.
’ഒരുപാടു വായിച്ചിട്ടുള്ളയാളല്ലേ തമ്പുരാൻ? അറിയാതിരിക്കില്ല.‘
്
ജനാർദ്ദനൻ തമ്പി പറഞ്ഞു.
’മറന്നുപോയിട്ടുണ്ടാവും. ഒന്ന് ഓർമ്മിപ്പിച്ചേക്കു ഭാർഗവാ.‘
ഭാർഗവൻ നേരിയ ചിരിയോടെ പറഞ്ഞു.
’ഒരു തടവറയ്‌ക്കുള്ളിൽവച്ചായിരുന്ന സോക്രട്ടീസിന്റെ അവസാനം അതു വിഷം കഴിച്ച്‘.
കുറുപ്പ് പറഞ്ഞു.
’കഴിച്ചതല്ല. കഴിപ്പിച്ചതാ തമ്പുരാനേ. അതുകൊണ്ടു സോക്രട്ടീസ് അനശ്വരനായി. അതുപോലെ തമ്പുരാനും അനശ്വരനാവണ്ടേ?‘
ഗോദവർമ്മ വിറച്ചുപോയി.
എന്തെങ്കിലുമെന്നു പറയാനാവുന്നതിനു മുമ്പു വിഷം നിറച്ച ഒരു ഓട്ടുഗ്ലാസ് കൺമുന്നിലേക്കു നീണ്ടുവന്നുകഴിഞ്ഞിരുന്നു. ഗ്ലാസ് ഗോദവർമ്മയുടെ നേരെ നീട്ടിപ്പിടിച്ച് ക്രൂരമായ ശബ്‌ദത്തിൽ ബേബിച്ചായൻ പറഞ്ഞു.
’കുടിച്ചോളൂ. തമ്പുരാനേ…. എന്നിട്ട് ആ ആട്ടുകട്ടിലിൽ കിടന്നു പിടഞ്ഞു പിടഞ്ഞു മരിച്ചോളൂ…..‘
ഗോദവർമ്മ ഗദ്‌ഗദത്തോടെ പറഞ്ഞു.
ചോറുതന്ന കൈയ്‌ക്കു കടിച്ച നായ്‌ക്കളാണു നിങ്ങളെല്ലാവരും. ഒന്നു ആരുമറിയില്ലെന്നു കരുതണ്ട. എല്ലാം കാണുന്ന ഒരാളുണ്ട്. കേൾക്കുന്നഒരാളുണ്ട.് ആ കണ്ണുകളെ നിങ്ങൾക്കു മൂടാനാവില്ല. കാതുകളെ മറയ്‌ക്കാനാവില്ല. എന്നെങ്കിലുമൊരിക്കൽ നിങ്ങളും ഇതുപോലെ…. ഇതുപോലെ …. കരുതിയിരുന്നോ… കാത്തിരുന്നോ…..’
ചിന്തകൾ മുറിഞ്ഞു.
ബേബിച്ചൻ നടുക്കത്തോടെ മുന്നോട്ടാഞ്ഞു. സ്‌റ്റിയറിംഗിൽ തൊട്ടു നിന്ന അയാളുടെ വിരലുകൾ വിറച്ചു. കൈയിൽ ചുരുട്ടിപ്പിടിച്ചിരുന്ന റീത്തിന്റെ പടമുള്ള കടലാസിനോടൊപ്പം. ചെവിക്കരികിൽ ഇപ്പോഴും ഗോദവർമ്മത്തമ്പുരാന്റെ ശബ്‌ദം മുഴങ്ങുന്നതുപോലെ.
ഒരു നിമിഷം ബേബിച്ചായൻ ചിന്തിച്ചു. ഈ കടലാസുകഷ്‌ണം കൈമളെയും കുറുപ്പിനെയും അച്യുതൻകുട്ടിയെയും കാണിക്കണോ?
പിന്നെ അയാൾ സ്വയം തീരുമാനിച്ചു. വേണ്ട. ഇതിന് അത്രയധികം പ്രാധാന്യമൊന്നും കൊടുക്കണ്ട. ബേബിച്ചായൻ കടലാസുകഷ്‌ണം കുനുകുനെ ചീന്തി പുറത്തേക്കിട്ടു. പിന്നെ പിന്നിലേക്കു തിരിഞ്ഞു കാറിനുള്ളിലാകെ കണ്ണോടിച്ചു.
തികഞ്ഞ ശാന്തതയോടെ അയാൾ സ്വിച്ച് കീ തിരിച്ചു. കാർ മുന്നോട്ടു കുതിച്ചു. അവഗണിക്കാൻ ശ്രമിച്ചിട്ടും കടലാസുകഷ്‌ണം മനസ്സിനുള്ളിൽ കിടന്നു പിടയ്‌ക്കുന്നു. ചെവിക്കരികെ ശാപം പോലെ തമ്പുരാന്റെ വാക്കുകൾ.
‘കാത്തിരുന്നോ……… കരുതിയിരുന്നേ………’
ബേബിച്ചായൻ ടവ്വലെടത്തു മുഖത്തെ വിയർപ്പു തുടച്ചു ആക്‌സിലറേറ്ററിൽ കാൽ ആഞ്ഞമർന്നു. എതിരേ ഒരു ലോറി. ബേബിച്ചായൻ ബ്രേക്കിൽ കാലമർത്തി.
ഉൾക്കിടിലത്തോടെ അയാൾ അറിഞ്ഞു. ബ്രേക്കില്ല.
ബേബിച്ചായന്റെ മരണവാർത്ത ഒരു നടുക്കമായിട്ടാണു രാമകൃഷ്‌ണകൈമളുടെ ബംഗ്ലാവിലെത്തിയത്. അച്യുതൻകുട്ടിയും നാരായണക്കുറുപ്പും കേട്ടതു വിശ്വാസിക്കാനാവാതെ തരിച്ചുനിന്നു. പോസ്‌റ്റ്‌മോർട്ടം കഴിഞ്ഞ ശവശരീരം സന്ധ്യയ്‌ക്കു മുൻപുതന്നെ തിരിച്ചുകിട്ടി. ചിതറിപ്പിഞ്ഞിപ്പോയ കുറെ മാംസക്കഷ്‌ണങ്ങളല്ലാതെ ശരീരമെന്നു പറയാൻ ഒന്നുമുണ്ടായിരുന്നില്ല.
നാട്ടിലായിരുന്ന ഭാര്യയും മക്കളും ആർത്തലച്ച് അനന്തപുരിയിലേക്കു വന്നു. ബംഗ്‌ളാവിൽ ദുഃഖം അണപൊട്ടിയൊഴുകി. പൊതിഞ്ഞുകെട്ടിയ ശവശരീരത്തിൽ റീത്തുകൾ കുമിഞ്ഞുകൂടി. സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ അനുശോചനമറിയിക്കാനെത്തി.
കുറുപ്പിനു ബേബിച്ചായന്റെ മുഖം ഒരിക്കൽകൂടി ഒന്നു കാണണമെന്നുണ്ടായിരുന്നെങ്കിലും അയാൾക്കതിനു ധൈര്യം വന്നില്ല.
അച്യുതൻകുട്ടി ഒരക്ഷരം പോലും ശബ്‌ദിക്കാൻ കഴിയാതെ സിറ്റൗട്ടിൽ തളർന്നിരുന്നു.
രാമകൃഷ്‌ണക്കൈമൾ മാത്രം പേടിയോടെ ഗേറ്റിനു നേരേ തുറിച്ചുനോക്കി ആരെയോ കാത്തിരുന്നു. ഏതു നിമിഷവും ഒരു ടാറ്റാസിയെറാ കാർ ബംഗ്ലാവിനു മുന്നിൽ വന്നുനിൽക്കുമെന്ന് അയാൾക്കുറപ്പുണ്ടായിരുന്നു. അതിൽ നിന്നു പുഷ്‌പചക്രവുമായി പുറത്തിറങ്ങാനുള്ളത് കൈയകലത്തിലുള്ള ശത്രു.
ബേബിച്ചായന്റെ മരണം ഒരാക്‌സിഡന്റാണെന്നു പോലീസ് വിധിയെഴുതിക്കഴിഞ്ഞു. പോരാത്തതിന് അയാൾ മദ്യപിച്ചിരുന്നു. ബ്രേക്കിനു പകരം കാലമർത്തിയത് ആക്‌സിലറേറ്റിലാവാം. എതിരേ വന്ന ലോറി കാറിനെ ഞെരിച്ചുകളഞ്ഞു. ബേബിച്ചായനോടൊപ്പം.
എവിടെയും ഒരു പഴുതും ശേഷിച്ചിട്ടില്ല. പിന്നിൽ അദൃശ്വനായ ഒരു ശത്രുവുണ്ടെന്ന് മരണം ക്രൂരമായി ബേബിച്ചായനെ തട്ടിയെടുത്തതാണെന്ന് ആരോടും പറയാനാവില്ല. ബേബിച്ചായന്റെ വാക്കുകൾ തീമഴപോലെ ഇപ്പോഴും കാതുകൾക്കരികിലുണ്ട്.
‘ഇനി നറുക്കു വീഴാനുള്ള ശേഷിക്കുന്ന ആറുപേരിൽ ഒരാൾക്കാണെങ്കിൽ പേടിക്കണം കൈമളേ. അവനു വലംപിരിശംഖും പുലിനഖമാലയും മാത്രം മതിയാവില്ല. നമ്മുടെ ജീവൻകൂടി വേണ്ടിവരും.’
പറഞ്ഞ വാക്കുകളുടെ ചൂടാറുന്നതിനുമുൻപു നറുക്കുവീണുകഴിഞ്ഞു. ബേബിച്ചായൻ ലോകം വിട്ടുപോയിക്കഴിഞ്ഞു.
ഇനി ശേഷിക്കുന്നത് അഞ്ചുപേർ അടുത്ത ഊഴം ആരുടേതായിരിക്കും?.
Generated from archived content: ananthapuri6.html Author: nk_sasidharan