ഇരുപത്തിരണ്ട്‌

‘ജനാർദ്ദനൻ ത&?304.​‍ി വെടിയേറ്റു മരിച്ചു. നാടു ഭരിച്ചിരുന്നത്‌ അധോലോക നായകൻ. ത&?304.​‍ിയുടെ രാളസലീലകൾ ഒരു തുടർക്കഥ. ചോരകൊ&?350.​‍ു രാഷ്‌ട്രീയം കളിച്ച ഒരു പിശാചിന്റെ പതനം. പെൺവാണിഭത്തിലും ത&?304.​‍ിക്കു പങ്ക്‌. ത&?304.​‍ിയുടെ മരണം ഒരാഘോഷം.’

പത്രങ്ങളായ പത്രങ്ങൾ മുഴുവനും ജനാർദ്ദനൻ ത&?304.​‍ിക്ക്‌ ആദരാഞ്ഞ്‌ജലികളർപ്പിച്ചത്‌ ഇത്തരം വാർത്തകളിലൂടെയായിരുന്നു. മാധ്യമങ്ങൾ പരസ്‌പരം മൽസരിച്ചു. ത&?304.​‍ിയുടെ ഇമേജ്‌ ചീട്ടുകൊട്ടാരം പോലെ തകർത്തെറിഞ്ഞു. സെക്രട്ടേറിയറ്റിൽ വെറുമൊരു ചടങ്ങുപോലെ ദേശീയ പതാക പകുതി താഴേക്കൂർന്നിറങ്ങി. കറുത്തകൊടി പൊങ്ങി. പാർട്ടി ഓഫീസുകളിൽപോലും പ്രത്യേകിച്ചൊരു ദുഃഖാചരണമു&?350.​‍ായില്ല. പത്രങ്ങൾ പറഞ്ഞതുപോലെ തന്നെ ജനങ്ങൾ അക്ഷരാർത്ഥത്തിൽ ത&?304.​‍ിയുടെ മരണം ആഘോഷിക്കുകയായിരുന്നു. തുന്നിക്കൂട്ടിയ ജനാർദ്ദനൻ ത&?304.​‍ിയുടെ മൃതദേഹം പൊതു ദർശനത്തിനു വയ്‌ക്കാൻ പോലും ഉയർന്ന ഉദ്യോഗസ്‌ഥന്മാർ മടിച്ചു. എന്തു ചെയ്യണമെന്നറിയാതെ പോലീസുദ്യോഗസ്‌ഥരും പതറിനിന്നു. അപ്പോൾ പോലീസ്‌ ക്വാർട്ടേഴ്‌സിൽ ആരും ശ്രദ്ധിക്കാനില്ലാതെ ഒരു ശവശരീരമു&?350.​‍ായിരുന്നു. അസിസ്‌റ്റന്റ്‌ കമ്മീഷണർ ഇന്ദ്രപാലിന്റെ വിങ്ങിനിന്നിരുന്ന ആ നിമിഷങ്ങളിലേക്കാണു ചടുലമായ മുരൾച്ചയോടെ ടാറ്റാ സിയെറാ ആദ്യം കടന്നുവന്നത്‌. ഡോർ തുറന്നു ശത്രുഘ്‌നൻ പുറത്തിറങ്ങി. പിന്നാലെ വലിയൊരു പുഷ്‌പചക്രവുമായി അനന്തൻ. ശത്രുഘ്‌നൻ മെല്ലെ പറഞ്ഞു.

‘അറിഞ്ഞുകൊ&?350.ല്ലെങ്കിലും എന്റെ കത്തുന്ന മനസ്സ്‌ ഇന്ദ്രപാൽ ക​‍െ&?350.ടുത്തു. അതുകൊ&?350.​‍ാണ്‌ ഇവനുമാത്രം ഈ വിലയേറിയ പുഷ്‌പചക്രം.

ശത്രുഘ്‌നൻ ഗെയ്‌റ്റ്‌ തുറന്ന്‌ അകത്തുകടന്നു. ഇന്ദ്രപാലിന്റെ ശവശരീരത്തിനടുത്തെത്തി – അനന്തൻ പിന്നാലെ തന്നെയു&?350.​‍ായിരുന്നു. ശത്രുഘ്‌നൻ അനന്തന്റെ കൈയിൽ നിന്നും പുഷ്‌പചക്രം വാങ്ങി ഇന്ദ്രപാലിന്റെ ശവശരീരത്തിൽ വച്ചു. അയാളുടെ ചു&?350.​‍ുകൾ മെല്ലെ ശബ്‌ദിച്ചു.

’താങ്ക്‌സ്‌.‘

അപ്പോൾ ഡി.ജി.പി. അരവിന്ദ്‌ ശർമ്മയുടെ ഓഫീസിൽ കരിമഠം പെരുമാളെ എന്തുവിലകൊടുത്തും തേടിപ്പിടിക്കാനുള്ള നീക്കത്തിന്‌ അരങ്ങൊരുങ്ങുകയായിരുന്നു. മുന്നോട്ടു ചാഞ്ഞു, ചുറ്റുമു&?350.​‍ായിരുന്ന പോലീസ്‌ ഉദ്യോഗസ്‌ഥന്മാരോടായി അരവിന്ദ്‌ ശർമ്മ പറഞ്ഞു.

’എത്രയും പെട്ടെന്നു പെരുമാളെ ജീവനോടെയോ അല്ലാതെയോ നമുക്കു വേണം. ഒരു നിമിഷംപോലും വെറുതെ കളയ&?350..‘

ഐ.ജി. ഭാസ്‌കരൻ നായർ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ പ്രസ്‌താവന വന്നു കഴിഞ്ഞു സാർ. പെരുമാളെ ഇത്രത്തോളം വളരാൻ വിട്ടതു നമ്മളാണെന്ന്‌ അയാൾ കുറ്റപ്പെടുത്തിയിട്ടു&?350.​‍്‌. നാട്ടിലെ മുഖ്യമന്ത്രിയെപ്പോലും രക്ഷിക്കാൻ കഴിയാത്ത ഡിപ്പാർട്ടുമെന്റ്‌ ക്രിമിനലുകളെ സഹായിക്കുന്ന സൂപ്പർ ക്രിമിനലുകളുടെ സംഘമാണെന്നും അയാൾ പറഞ്ഞിട്ടു&?350.​‍്‌.’

ആരും ശബ്‌ദിച്ചില്ല. ഐ.ജി. ശാന്തനായി തുടർന്നു. ‘പെരുമാളെ ഇത്രയും കാലം അവഗണിച്ചതു തിരുത്താനാവാത്ത തെറ്റായിപ്പോയി. മുഖം നോക്കാതെ നമ്മൾ ആക്‌ഷനെടുക്കണമായിരുന്നു. ആരൊക്കെ വിളിച്ചുപറഞ്ഞാലും പോലീസ്‌ സജീവമായി രംഗത്തിറങ്ങണമായിരുന്നു. പെരുമാളുടെ താവളം വളരെ മുൻപുതന്നെ ഈ നാട്ടിലെ ഗവൺമെന്റിനറിയാമായിരുന്നെന്നു പത്രങ്ങളൊക്കെ വലിയ അക്ഷരത്തിൽ എഴുതിപ്പിടിപ്പിച്ചിട്ടു&?350.​‍്‌.

ഡി.ഐ.ജി. കിരൺകുമാർ പറഞ്ഞു. ’സോഷ്യലിസ്‌റ്റ്‌ പാർട്ടിയിലെ കരുത്തരായ നേതാക്കന്മാരെ മാത്രമാണ്‌ മരണം തെരഞ്ഞുപിടിച്ചിട്ടുള്ളത്‌. കൊലയാളികളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.‘

അരവിന്ദ്‌ ശർമ്മ മെല്ലെ നിശ്വസിച്ചു.

’എന്തായാലും സി.എമ്മിന്റെ ബോഡി പൊതുദർശനത്തിനു വയ്‌ക്കു​‍േ&?304.​‍ാൾ കനത്ത പ്രൊട്ടക്‌ഷൻ ഏർപ്പെടുത്തിയെ തീരൂ.‘

അരവിന്ദ്‌ ശർമ്മ രാജ്‌മോഹനെ നോക്കി.

’മോഹൻ.‘

’സാർ‘.

’രാജ്‌മോഹൻ മുന്നോട്ടു വന്നു.

‘ഒരിക്കൽ പെരുമാൾക്കെതിരെ ചെറുവിരൽ പോലും അനക്കരുതെന്നു നിന്നോടു ഞാൻ പറഞ്ഞിട്ടു&?350.​‍്‌. ആ വാക്കുകൾ എനിക്കു മുകളിൽനിന്നും കിട്ടിയതായിരുന്നു. ഞാനത്‌ അന്നു അങ്ങിനെതന്നെ നിനക്കു പാസ്‌ ചെയ്‌തു. ഇപ്പോൾ നീ കേൾക്കുന്നത്‌ എന്റെ സ്വന്തം വാക്കുകൾ. ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ കരിമഠം പെരുമാളെ എനിക്കു വേണം. ജീവനോടെയല്ല. ഡെഡ്‌ബോഡിയായിട്ട്‌. ടേക്ക്‌ ചാർ&?286.​‍്‌.’

‘യെസ്‌ സാർ.’

രാജ്‌മോഹൻ അരവിന്ദ്‌ ശർമ്മയെ സല്യൂട്ട്‌ ചെയ്‌തു.

പോലീസ്‌സേന പിടഞ്ഞുണർന്നു. ജീപ്പുകളും വാനുകളും അനന്തപുരിയുടെ മാറു പിളർന്നു. ചേരികൾ വിറച്ചു. കനത്ത കാലടിയൊച്ചകൾ ഭൂമി പിളർന്നു. പോലീസ്‌ കോളനികളെല്ലാം ഉഴുതുമറിച്ചു. മണൽത്തരികൾക്കിടയിൽപോലും പെരുമാളെ തിരഞ്ഞു. ഹോട്ടലുകൾ റെയ്‌ഡ്‌ ചെയ്‌തു. ത&?304.​‍ാനൂർ റയിൽവേ സ്‌റ്റേഷനിൽ സുശക്തമായ പോലീസ്‌ സംഘം നിരന്നു. കൂട്ടിനു റയിൽവേ പോലീസുമെത്തി. എയർപോർട്ടും പരിസരവും സൂക്ഷ്‌മനിരീക്ഷണത്തിനു വിധേയമായി.

എവിടെയും പെരുമാളില്ല-

അപ്പോൾ ശത്രുഘ്‌നൻ ഗോദവർമ്മത്ത&?304.​‍ുരാന്റെ എണ്ണച്ഛായാ ചിത്രത്തിനു മുന്നിൽ നിറഞ്ഞ ചിരിയോടെ നിൽക്കുന്നു&?350.​‍ായിരുന്നു. കത്തിനിന്നിരുന്ന മൺചെരാതിലെ നിറതിരിയുടെ ഇത്തിരിവെട്ടം ത&?304.​‍ുരാന്റെ കണ്ണുകളിലേക്കു ചെമന്ന തിളക്കമായി പടർന്നുകയറി.

ശത്രുഘ്‌നൻ മെല്ലെപ്പറഞ്ഞു.

‘ഇനി ഞാൻ തേടുന്നത്‌ ഈ കാൽക്കീഴിൽ കാണിക്കവയ്‌ക്കാനുള്ള ഉപഹാരം. തലമുറകളായി കൈമാറി വന്നിട്ടുള്ള പൈതൃകം. ആ കഴുത്തിൽ നിന്ന്‌ പെരുമാൾ വലിച്ചുപറിച്ചെടുത്ത പുലിനഖമാല സാളഗ്രാമങ്ങൾ ചവിട്ടിമെതിച്ചു കവർന്നെടുത്തിട്ടുള്ള വലംപിരിശംഖ്‌. ര&?350.​‍ും ഉടനെയിവിടെ എത്തും. പെരുമാളുടെ ശവശരീരത്തോടൊപ്പം കണ്ണുകൾ തുറന്നു കാത്തിരുന്നോളൂ. കാതുകൾ വട്ടംപിടിച്ചു കരുതിയിരുന്നോളൂ. ഒരു നിലവിളികൂടി കേൾക്കാനു&?350.​‍്‌.

ശതുഘ്‌നൻ വാതിൽകടന്നു പുറത്തെത്തി. മുന്നിൽ ഇരുട്ടു പടർന്നു കിടക്കുന്ന ഇടനാഴി. ഇടനാഴിക്കപ്പുറം മണൽപാകിയ നടുമുറ്റം. അവിടെ ചിത്രത്തൂണിൽ ചാരിനിന്ന്‌ ആരോ ഉറ്റു നോക്കുന്നു​‍േ&?350.​‍ാ?

വളകൾ കിലുങ്ങുന്നു. പാദസരങ്ങൾ ചിരിക്കുന്നു. നെറ്റിയിലെ വട്ടപ്പൊട്ടിൽ നിന്നു സിന്ദൂരബിന്ദുക്കളടരുന്നു.

’ബാല തന്റെ ബാല…..

‘എന്താ ഉണ്ണിയേട്ടാ ഇത്‌? ചോര കാണു​‍േ&?304.​‍ാൾ പേടിയാവുമെന്നു പലപ്പോഴും പറഞ്ഞിട്ടില്ലെ ഉണ്ണിയേട്ടൻ? ഒരുറു&?304.​‍ിനെപ്പോലും നുള്ളിനോവിക്കില്ലെന്ന്‌ ആണയിട്ടിട്ടില്ലേ ഉണ്ണിയേട്ടൻ?……എന്നിട്ടിപ്പോൾ എന്തോരം ചോരയാ ആ കയ്യില്‌! എനിക്ക്‌ പേടിയാവണൂട്ടോ എന്റെ ഉണ്ണിയേട്ടൻ ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ. ഇനി ഞാനെങ്ങിനെയാ ആ നെഞ്ചിലൊട്ടിക്കിടക്ക്‌കാ? എന്റെ മേലാകെ ചോരയാവില്ലേ.’

ശത്രുഘ്‌നൻ പെട്ടെന്നു&?350.​‍ായ ആവേശത്തോടെ ചിത്രത്തൂണിനു നേരേ ഓടി. അവിടെ ആരുമു&?350.​‍ായിരുന്നില്ല.

അയാൾ മെല്ലെ നിശ്വസിച്ചു.

ഈ നടുമുറ്റത്തിരുന്നുകൊ&?350.​‍ാണ്‌ താനും ബാലയും സ്വപ്‌നങ്ങളൊക്കെ നെയ്‌തുകൂട്ടിയത്‌. നെഞ്ചിൽ തലചേർത്തുവച്ചു നിർവൃതിയോടെ അവളോരോന്നു പറയും.

‘ഉണ്ണ്യേട്ടാ…..’

‘ഉം.’

‘മരിച്ചു പോയോര്‌ നക്ഷത്രങ്ങളായി മാറുന്നൂന്നു പറയണത്‌ ശരിയാണോ?’

‘അതൊക്കെ ഓരോ സങ്കൽപങ്ങളാ പെണ്ണേ…….’

‘ദേ…. എന്നെ പെണ്ണേന്നു വിളിക്കരുതെട്ടോ……’

‘അതെന്താ….. നീ പെണ്ണല്ലേ അതിന്‌?’

ബാല മുഖം വീർപ്പിക്കും.

‘പെണ്ണല്ല. ബാലയാ ബാലത്ത&?304.​‍ുരാട്ടി.’

‘ഇങ്ങനെ ഓരോ വിഡ്‌ഢിത്തങ്ങള്‌ വിള&?304.​‍ിയാ നിന്നെ പെണ്ണെന്നല്ല മുതുക്കിയെന്നാ ഞാൻ വിളിക്കുക.’

‘എന്തുപറഞ്ഞാലും സങ്കൽപാ ഉണ്ണിയേട്ടന്‌. ആയിക്കോട്ടെ സങ്കൽപമായിക്കോട്ടെ…. നോക്കിക്കോ ചത്തു കഴിഞ്ഞാൽ ഞാൻ നക്ഷത്രമാവും. എന്നിട്ട്‌ ഉണ്ണിയേട്ടനെ നോക്കി മിന്നിമിന്നിത്തിളങ്ങും.’

‘നിനക്കു ഭ്രാന്താ….. എപ്പോ നോക്കിയാലും ചാവണ കാര്യേ പറയൂ…. ചത്തു കഴിഞ്ഞാലേ നക്ഷത്രമാവില്ല….. പ്രേതമാ ആവുക….. എന്നിട്ട്‌ ഗതികിട്ടാതെ ഇവിടെയാക്കെ അലഞ്ഞു നടക്കും. നല്ലൊരാണിയെടുത്ത്‌ ഞാൻ നിന്നെ ഈ മരത്തിൽ കെട്ടിയിടും.

മുത്തുചിതറുന്നപോലെ ബാല ചിരിക്കും.

ഇപ്പൊ വിഡ്‌ഢിത്തം പറയണതാരാ? ഉണ്ണിയേട്ടനല്ലേ? ആണിയടിക്കാൻ പ്രേതത്തിനെവിടെയാ തല? ശരീരം ദഹിച്ചുപോയിട്ടു&?350.​‍ാവില്ലേ?’

കപടഗൗരവത്തോടെ കൈയോങ്ങു​‍േ&?304.​‍ാൾ ബാല ഉറു&?304.ടക്കം ചേർത്തുപിടിക്കും. പിന്നെ മുഖം കുനിച്ച്‌ അവളുടെ കണ്ണാടിക്കവിളിൽ.

പെട്ടെന്ന്‌ ഓർമ്മകൾ മുറിച്ചുകൊ&?350.​‍്‌ ഉമ്മറവാതിലിലെ ഓട്ടുമണികൾ കിലുങ്ങി. ശത്രുഘ്‌നൻ മെല്ലെ തിരിഞ്ഞു. അയാൾ ഉമ്മറത്തേക്കു നടന്നു. ഉമ്മറവാതിലിന്നരികെ ഒരു വൃദ്ധൻ നിൽക്കുന്നു&?350.​‍ായിരുന്നു. ശത്രുഘ്‌നൻ അയാളെ ക&?350.​‍ു. ചെറുതായൊന്നു നടുങ്ങി. ചു&?350.​‍ുകൾ അറിയാതെ ചലിച്ചു. ‘വർമ്മാജി.’

വർമ്മാജി കിതച്ചുകൊ&?350.​‍ു ചോദിച്ചു.

‘കൊന്നു അല്ലേ? എല്ലാരേം കൊന്നു അല്ലേ? എന്തിനാ ഉണ്ണീ ഇങ്ങിനെയൊക്കെ….. നിക്കിനീം ജീവിതം ബാക്കിയില്ലേ? ഒരിക്കൽ ഞാനതു തിരിച്ചുതന്നതു കളിപ്പാട്ടം പോലെ വിധിക്ക്‌ വിട്ടുകൊടുക്കാനാണോ?“

ശത്രുഘ്‌നൻ രവീന്ദ്രവർമ്മയുടെ മുഖത്തുനിന്നും കണ്ണുകളെടുത്ത്‌ മെല്ലെ പറഞ്ഞു.

’എടുത്താളൂ. ഈ ജീവൻ അങ്ങനെതന്നെ എടുത്തോളൂ. അതിന്റെ അവകാശി വർമ്മാജി മാത്രമാണ്‌.‘

രവീന്ദ്രവർമ്മയുടെ കണ്ണുകൾ നിറഞ്ഞു.

’എന്റെ കുട്ടീ, അവകാശം പറഞ്ഞുവന്നതല്ല ഞാൻ. ഒരു കത്തുപോലും കാണാതായപ്പോൾ നിനക്കെന്തെങ്കിലും അപകടം പറ്റിയിട്ടു&?350.​‍ാവുമോ എന്നു ഞാൻ ശങ്കിച്ചു. പ്രതീക്ഷിക്കാതെ തിരിച്ചുകിട്ടിയ ജിവിതം നീ വീ&?350.​‍ും ചെന്നായ്‌ക്കളുടെ മുന്നിലേക്കിട്ടു കൊടുത്തിട്ടു&?350.​‍ാവുമോ എന്നു ഞാൻ പേടിച്ചു. നിന്റെ മനസ്സിലെ കത്തുന്ന തീക്കുണ്ഡം നിന്നെ ജീവനോടെ ദഹിപ്പിക്കുന്നതായി പല രാത്രികളിലും ഞാൻ സ്വപ്‌നം ക&?350.​‍ു. ഇപ്പൊ ഞാൻ വരുന്നത്‌ അരുതെന്നു വിലക്കാൻ. ആരെങ്കിലും ബാക്കിയു​‍െ&?350.ങ്കിൽ അവരെ….‘

രവീന്ദ്രവർമ്മയുടെ വാക്കുകൾ മുറിച്ചുകൊ&?350.​‍ു ശത്രുഘ്‌നൻ പറഞ്ഞു.

’വൈകിപ്പോയി. ഇനി ഒരേ ഒരാളേ ബാക്കിയുള്ളൂ.‘ കരിമഠം പെരുമാൾ.’

‘കരിമഠം പെരുമാൾ.’

രവീന്ദ്രവർമ്മയുടെ ചു&?350.​‍ുകൾ മെല്ലെ ചലിച്ചു.

ശത്രുഘ്‌നൻ അനന്തനെ നോക്കി പറഞ്ഞു.

‘അനന്താ, ഇത്‌ ഞാൻ മനസ്സിൽ എപ്പോഴും കാത്തുവച്ചിട്ടുള്ള ജീവനുള്ള സാളഗ്രാമം. എനിക്കു ദിവസവും കൈകൂപ്പി നിൽക്കാനുള്ള ഗർഭഗൃഹത്തിലെ സർവേശ്വരൻ. ഒരിക്കൽ മരിച്ചുപോയിയെന്ന്‌ ഈ നാട്ടിലെ കുറേ കാട്ടാളന്മാർ വിധിയെഴുതിയ ഉണ്ണിത്ത&?304.​‍ുരാനു പുനർജന്മം നൽകിയ രവീന്ദ്രവർമ്മ.

അച്ചുതൻകുട്ടി കല്ലികെട്ടി പുഴയിൽ താഴ്‌ത്തിയിട്ട ഉണ്ണിത്ത&?304.​‍ുരാന്റെ നിശ്ചേതനമായ ശരീരത്തിൽ ജീവന്റെ ഒരംശം ബാക്കിയു​‍െ&?350.ന്നു ക​‍െ&?350.ത്തിയ എന്റെ വർമ്മാജി. ഒരത്‌ഭുതംപോലെ അതു സംഭവിച്ചു. ഉണ്ണിത്ത&?304.​‍ുരാൻ ഉറക്കത്തിലെന്നപോലെ പുഴയുടെ അടിത്തട്ടിൽ നിന്ന്‌ ഉണർന്നുവന്നു……ശത്രുഘ്‌നനായിട്ട്‌……

കൈമളെപ്പോലെതന്നെ വർമ്മാജിയും ഗോദവർമ്മത്ത&?304.​‍ുരാനു പ്രിയപ്പെട്ടവനായിരുന്നു. നിലാവുള്ള രാത്രികളിൽ ത&?304.​‍ുരാനുമായി ചതുരംഗം കളിക്കാൻ എന്തു തിരക്കു​‍െ&?350.ങ്കിലും വർമ്മാജി ഓടിയെത്തും. അതുപോലെയുള്ള ഒരു രാത്രിയിലാണു പുഴക്കരയിൽ വച്ചൂ വർമ്മാജി അച്ചുതൻകുട്ടിയെ ക&?350.ത്‌. ചോരയിൽ കുതിർന്ന ഉണ്ണിത്ത&?304.​‍ുരാനെ ക&?350.ത്‌. മുൾച്ചെടിപടർപ്പിനുള്ളിൽ മറഞ്ഞിരുന്നുകൊ&?350.​‍്‌ വർമ്മാജി എല്ലാം ക&?350.​‍ു. മരണത്തിന്റെ പക്കൽനിന്നും ഉണ്ണിത്ത&?304.​‍ുരാനെ ബലമായി പിടിച്ചുവാങ്ങി.

പിന്നെ ഒരു നെട്ടോട്ടമായിരുന്നു. മരണവും ജീവിതവും പലവട്ടം ഒളിച്ചുകളിച്ചു. ഞാൻ കണ്ണുതുറക്കുന്നതും കാത്ത്‌ വർമ്മാജി കിടയ്‌ക്കരികെ തപസ്സിരുന്നു. ഈ​‍്വശ്വരന്മാരെ മാറിമാറി വിളിച്ചു. എത്രയെത്ര വഴിപാടുകൾ. നേർച്ചകൾ….’

രവീന്ദ്രവർമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അദ്ദേഹം വിങ്ങിപ്പൊട്ടി. ശത്രുഘ്‌നൻ മെല്ലെ തിരിഞ്ഞു രവീന്ദ്രവർമയെ നോക്കി.

‘എനിക്കറിയാം. എന്നെ രക്ഷിച്ചതു പ്രാർത്ഥനകളല്ല. ഈ കണ്ണുനീർത്തുള്ളികളാണ്‌. അതിന്റെ ചൂട്‌ ഈശ്വരന്മാരെ പൊള്ളിച്ചിരിക്കണം.’

രവീന്ദ്രവർമ്മ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു. ശത്രുഘ്‌നൻ രവീന്ദ്രവർമ്മയെ പിടിച്ചെഴുന്നേൽപിച്ചു മെല്ലെ നെഞ്ചോടു ചേർത്തു.

‘ഈ നെഞ്ചിന്റെ ചൂട്‌ എനിക്കു മറക്കാനാവില്ല വർമ്മാജി. നേടിയതെല്ലാം അങ്ങനെതന്നെ തന്നാലും ഒന്നിനും പകരമാവില്ലെന്നറിയാം. പേടിക്ക&?350.. ഒരാളെയും ഉണ്ണിത്ത&?304.​‍ുരാൻ കൊന്നിട്ടില്ല. പക്ഷേ കൊല്ലാൻ വഴിയൊരുക്കിക്കൊടുത്തിട്ടു&?350.​‍്‌. ഓരോ ശത്രുവും പിടഞ്ഞു തീർന്നപ്പോൾ ഉറക്കെ ചിരിച്ചിട്ടു&?350.​‍്‌. മരിക്കാനുള്ളവർക്കു പുഷ്‌പചക്രമൊരുക്കി വച്ചിട്ടു&?350.​‍്‌. എന്നോടു ക്ഷമിക്കണം വർമ്മാജി. ഒരാളെ എനിക്കു കൊന്നേ മതിയാവൂ. എന്റെ ബാലയെ ഈ നാലുകെട്ടിനുള്ളിലിട്ടു നിഷ്‌കരുണം കടിച്ചുകീറിയ ഒരു പിശാചിനെ. അവളെ മച്ചിലെ കൊളുത്തിൽ കെട്ടിതൂക്കി ഊഞ്ഞാലാട്ടിരസിച്ച ഒരു ചെകുത്താനെ. അവൾ നെഞ്ചുപൊട്ടിക്കരഞ്ഞപ്പോൾ നാവു നൊട്ടി നുണഞ്ഞ്‌ കൊതിയോടെ നോക്കി നിന്ന രാക്ഷസനെ.’

വർമ്മയെ നെഞ്ചിൽ നിന്നടർത്തി മാറ്റി. പല്ലുകൾ ഞെരിച്ചുകൊ&?350.​‍ു ശത്രുഘ്‌നൻ കൂട്ടിച്ചേർത്തു.

കരിമഠം പെരുമാളെ.

‘തടയരുത്‌ വർമ്മാജി. ജീവൻ തന്നതിനുപകരം അയാളെ ബാക്കിവയ്‌ക്കാനുള്ള വരം ചോദിക്കരുത്‌.’

വർമ്മ കൈകൾകൊ&?350.​‍ു മുഖംപൊത്തി ചൂരൽക്കസേരയിലേക്കു ചാഞ്ഞു, ശത്രുഘ്‌നൻ മെല്ലെ തിരിഞ്ഞു. അയാളുടെ കടക്കണ്ണിൽ ഒരു നീർത്തുള്ളി തിളങ്ങുന്നത്‌ അനന്തൻ ക&?350.​‍ു.

‘വർമ്മാജി ഇപ്പോഴിങ്ങോട്ടു വരരുതായിരുന്നു. നമ്മൾ തമ്മിൽ ഒരിക്കലും കാണരുതായിരുന്നു. പിരിയു​‍േ&?304.​‍ാൾ ഞാൻ പറഞ്ഞിരുന്നതൊന്നും മറക്കരുതായിരുന്നു.’

കണ്ണുനീരണിഞ്ഞ മുഖവുമായി രവീന്ദ്രവർമ്മ ശത്രുഘ്‌നനെ നോക്കി.

‘സ്വത്തു മുഴുവനും എന്റെ പേരിലെഴുതി വച്ചാൽ എല്ലാത്തിനും പകരമാവുമെന്നു നീ കരുതി അല്ലേ കുട്ടീ? കടപ്പാടുകൾ തീർത്താൽ ഞാൻ നിന്നെ തേടിവരില്ലെന്നു നീ വിശ്വസിച്ചു.

ആ സേഫ്‌ ഞാൻ തുറന്നു. ഒരു മാസം കഴിഞ്ഞിട്ടും നീ തിരിച്ചു വന്നില്ലെങ്കിൽ തുറക്കണമെന്നു പറഞ്ഞിരുന്ന സേഫ്‌.’

ശത്രുഘ്‌നൻ ചെറുതായൊന്നു നടുങ്ങി.

രവീന്ദ്രവർമ്മ തുടർന്നു.

‘ആ വിൽപത്രം ഞാനപ്പോൾത്തന്നെ കീറിക്കളഞ്ഞു. എനിക്കു വേ&?350.ത്ര സ്വത്തുക്കളല്ല. നിന്നെയാണ്‌. ശത്രുഘ്‌നനായിട്ടല്ല…… ഉണ്ണിത്ത&?304.​‍ുരാനായിട്ടുമല്ല……’

ശത്രുഘ്‌നൻ ആശങ്കയോടെ രവീന്ദ്രവർമ്മയെ നോക്കി. അടക്കിയ ശബ്‌ദത്തിൽ അയാൾ പറഞ്ഞു.

‘അവർ വിഷം കൊടുത്തു കൊന്നത്‌ എന്റെ അച്ഛനെയാണ്‌. പുഴയിൽ മുക്കിക്കൊന്നത്‌ എന്നെ അമ്മയെ. ചിറകുകളടർത്തി വലിച്ചെറിഞ്ഞത്‌ ഓപ്പേളെ. മൃഗിയമായി അവസാനിപ്പിച്ചത്‌ എന്റെ ബാലയെ…… എന്നിട്ടും വർമ്മാജി പറയുന്നത്‌ ആ പിശാചുക്കളെ ബാക്കിവയ്‌ക്കാൻ…… മോക്ഷം കിട്ടാതെ ഇവിടെ അലഞ്ഞുതിരിയുന്ന എന്റെ പ്രിയപ്പെട്ടവരെയൊക്കെ മറക്കാൻ. ജീവൻ തിരിച്ചുതന്നു വെന്നു കരുതി ഇത്രയും ക്രൂരത പാടില്ല. വർമ്മാജീ, പാടില്ല.’

രവീന്ദ്രവർമ്മ മെല്ലെ എഴുന്നേറ്റു. അയാളുടെ കണ്ണുകൾ ശത്രുഘ്‌നന്റെ കണ്ണുകളിലേക്കാഴ്‌ന്നിറങ്ങി. നനഞ്ഞ ശബ്‌ദത്തിൽ രവീന്ദ്രവർമ്മ പറഞ്ഞു.

‘ഗോദവർമ്മ നിന്റെ അച്‌ഛനല്ല കുട്ടീ. സുധർമ്മത്ത&?304.​‍ുരാട്ടി അമ്മയുമല്ല. ഇവിടെയു&?350.​‍ായിരുന്നവർ നിന്റെ ആരുമല്ല. നീ……..നീ…….ഉണ്ണിത്ത&?304.​‍ുരാനല്ല…..’

ആയിരം വെള്ളിയിടികൾ ഒന്നിച്ചുവെട്ടി ആകാശം പിളർന്നു. നാലുകെട്ടു വിറച്ചു. വർമ്മയുടെ ശബ്‌ദം ചുട്ടുപഴുത്ത തീക്കാറ്റായി അന്തരീക്ഷത്തിലുലഞ്ഞു.

നാലുകെട്ടിലെ ഇരുളടഞ്ഞ മുറികളിലൊന്നിൽ ര&?350.​‍ു കണ്ണുകൾ പിടച്ചു. സ്‌റ്റൈൻഗണ്ണിൽ പിടിമുറുകി. നെറ്റിയിലൂടെ ഒലിച്ചിറങ്ങിയ ചോരത്തുള്ളികൾ ചു&?350.​‍ു നനച്ചു. അപ്പോഴും കരിമഠം പെരുമാൾ ചിരിച്ചു.

Generated from archived content: ananthapuri22.html Author: nk_sasidharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഇരുപത്തൊന്ന്‌
Next articleഇരുപത്തിമൂന്ന്‌
1955 നവംബർ 25-ന്‌ കൊടുങ്ങല്ലൂരിൽ ജനിച്ചു. എൻ.കെ.സരോജിനിയമ്മയും ടി.ജി. നാരായണപ്പണിക്കരുമാണ്‌ മാതാപിതാക്കൾ. മലയാലസാഹിത്യം ഐച്ഛികമായെടുത്ത്‌ മാസ്‌റ്റർ ബിരുദം നേടി. പതിന്നാലു വർഷക്കാലം സിനിമാരംഗത്ത്‌ സഹസംവിധായകനായി പ്രവർത്തിച്ചു. ആദ്യചിത്രംഃ രാജപരമ്പര, ചുവന്ന അങ്കി, അഗ്‌നിശലഭങ്ങൾ, എന്നീ ചിത്രങ്ങൾക്ക്‌ തിരക്കഥയും സംഭാഷണവും ‘ചക്രവർത്തി’ എന്ന ചിത്രത്തിന്‌ സംഭാഷണവുമെഴുതി. ആകാശവാണി തൃശൂർ-കോഴിക്കോട്‌ നിലയങ്ങൾ നാടകങ്ങൾ പ്രക്ഷേപണം ചെയ്‌തിട്ടുണ്ട്‌. ഇപ്പോൾ ആനുകാലികങ്ങളിൽ നോവലുകൾ എഴുതുന്നു. ചാവേർപ്പട, കർഫ്യൂ, കാശ്‌മീർ, മറൈൻ കിങ്ങ്‌, മർമ്മരങ്ങൾ, മരണമുദ്ര, ആദ്യത്തെ കൺമണി തുടങ്ങിയവയാണ്‌ കൃതികൾ. ഇതിൽ കർഫ്യൂ ചലച്ചിത്രമായി. വിലാസംഃ വാരണക്കുടത്ത്‌, ഇടനാട്‌ ചൊവ്വര - 683 571.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English