വിപ്ലവാചരണം
ആചാര്യൻ തുണചെയ്‌തീടുക മുടങ്ങാതെ
ലാൽസലാം നാവിൻമേലെപ്പോഴും
പിരിയാതെയിരിക്കേണം നമ്മുടെ
സൃഗാലജൻമം സഫലമാക്കീടുവാൻ
കല്ലേറുലീല
ഇന്നോളമെന്തെന്നറിഞ്ഞീല
കല്ലിനു ഭൂതലേ തെല്ലോളമില്ല ക്ഷാമം
കെയെസ്സാർടീസിതൻ ഭാവിയും ഭാസുരം
ഓടിയോടിക്കൊണ്ടിരിക്കും ആനവണ്ടികളെല്ലാമേ
ഒറ്റയേറിന് കട്ടപ്പുറത്തേറ്റിനിർത്തുന്നതും വിപ്ലവം
തോട്ടിൽകുളിക്കും പിളേളരുകണ്ടൊരു
നീർക്കോലിതൻ മെയ്‌കണക്കെ ബസ്സുകൾ
ഹായബദ്ധത്താൽ ബസ്സേറിയ ബൂർഷ്വാസിയെ
നടുറോഡിലിറക്കി നടത്തിക്കുന്നതും വിപ്ലവം
ശിലായുഗമെന്തെന്ന് കേട്ടറിയാത്തോർ
കൊണ്ടറിഞ്ഞീടുന്നു മറക്കാതൊരിക്കലും
ഇനി നാളെയുമെന്തെന്നറിഞ്ഞീലാ ഇന്നീക്കണ്ട
കെയെസ്സാർടീസിക്കുവിനാശവു
മിന്നനേരമെന്നേതുമറിഞ്ഞീലാ
ഹൃദയം കല്ലുകൊണ്ടിങ്ങിനെ പണിതെന്നാൽ
കല്ലുതീർന്നേറ് നിന്നുപോകുന്നകാലവും വരാം
കണ്ടുകണ്ടങ്ങിരിക്കും പൊതുമുതലിനെ
കണ്ടില്ലെന്നുവരുത്തിക്കുന്നതും വിപ്ലവം
രണ്ടുനാലുദിനംകൊണ്ടൊരു പുത്തൻവണ്ടി
ഹവിസ്സായഗ്നിയിലർപ്പിക്കുന്നതും വിപ്ലവം
ഫ്‌ളൈറ്റിനുമേസികാറിനുംസ്‌കോച്ചിനും
ഗതിയില്ലാത്തൊരഗതിതൻ ഗതിയാകുമീവണ്ടിയെ
ഗുജറിയിലുമെടുക്കാത്തവിധമാക്കുന്നതും വിപ്ലവം
മുറിബീഡി പരതിനടന്നോരെരപ്പാളിയെ
ക്വാളിസിലേറ്റി വിൽസുവലിപ്പിക്കുന്നതും വിപ്ലവം
വിപ്ലവഗതി
നരിചത്തു നാറിയായീടുന്നതും
പ്രവാചകൻ ചത്തു കുഞ്ഞാലിയായീടുന്നതും
മൂട്ടചത്തു മുരളിയായീടുന്നതും
പാരചത്തു കരുണാകരനായിടുന്നതും
കുറുക്കൻ ചത്തന്തപ്പനായീടുന്നതും
മാർക്‌സ് ചത്തു വിജയനായവതരിക്കുന്നതും
കണ്ടുബോധം പോയൊരച്യുതന്റെ
ചിത്തേപിന്നെയുദിച്ചൊരു മോഹം
ചാവാതെ വിജയനായവതരിച്ചീടുവാൻ
വിപ്ലവകാരിയായ് വന്നു പിറന്നിട്ട്
സുകൃതം ചെയ്‌തു എൽസിയായ്
ഡിസിയായ് പിബിയായ് പിന്നെ സിക്രട്ടറിയുമായ്
സ്വാശ്രയം കടാക്ഷിച്ചു മക്കളെപഠിപ്പിച്ചു
ദുരിതങ്ങളൊടുങ്ങി മനസ്സിന്നൊരു സുഖവും വന്നൂ
ആളുവിപ്ലവകാരി ആവില്ലതിനാലജ്ജിനുപോയീടുവാൻ
സിങ്കപ്പൂർ കാറ്റേറ്റുനടന്നൊന്നോസിയായ് സകുടുംബം
ബൂർഷ്വാകാറ്റിനാലേവം വർദ്ധിതമായി വിപ്ലവവീര്യം
വിപ്ലവമെന്തെന്നറിയാതേ
വിപ്ലവകാരികളെന്നു നടിക്കുന്നിതു ചിലർ
ബോഫേഴ്‌സിലെയറുപതിന്നാറിരട്ടിയോളം
അടിച്ചുമാറ്റീ കാനഡയിൽ നിന്നും ചിലർ
കട്ടസത്യം നാട്ടുകാർ ചൊല്ലിനടക്കവേ
കൊഞ്ഞനം കുത്തി നടക്കുന്നിതു ചിലർ
സ്വന്തമായുളേളാരു ചാനലിൽ പിന്നെ കടലാസിൽ
മലർന്നു കിടന്നു തുപ്പുന്നിതൂ ചിലർ
പടച്ചവനുതന്നെ വിശ്വാസമില്ലാത്തവർക്കെതിരായ്
അവിശ്വാസം ചമക്കിന്നിതൂ ചിലർ
കലിയുഗവിപ്ലവമിതെന്നുതോന്നിയാൽ
ഓർക്കുക ഭാരതമിപ്രദേശമെന്നുശീഘ്രം
കേരളദേശേ പിറന്നീവണ്ണം ലൂട്ടിമസ്സാക്കും
കലിക്കും സഖാക്കൾക്കും പെരുത്തു നമസ്‌കാരം
Generated from archived content: humor-aug03-05.html Author: nithyan
Click this button or press Ctrl+G to toggle between Malayalam and English