നീതു, ബിൻസിയ, ആൽഫ, പ്രീത – പെണ്ണോ പിശാചോ

കാമുകിയും മാതാവുമൊഴിച്ചുളള ഭാരതസ്‌ത്രീകൾ ചുരുങ്ങിയത്‌ കേരളസ്‌ത്രീകളെങ്കിലും നമ്മുടെ സഹോദരിമാരാണെന്നാണ്‌ ഈയുളളവൻ ഇന്നോളം ധരിച്ചിരുന്നത്‌. സത്യമായും വിശ്വസിച്ചിരുന്നത്‌. അതിനൊരല്പം മാറ്റം വരുത്തുവാൻ നിർബന്ധിതനായ വിവരം വ്യസനസമേതം മാലോകരെ അറിയിച്ചുകൊളളുന്നു. ഭാരതദേശത്തെ കോടിക്കണക്കിന്‌ തെരുവുവേശ്യകളടക്കമുളള നിത്യസഹോദരിമാരിൽ നിന്നും മുകളിലത്തെ നാലു പേരുകൾ വെട്ടിമാറ്റുവാൻ നിർബന്ധിതനായിരിക്കുകയാണ്‌.

മനുഷ്യൻ ഒന്നുകിൽ ആണാകണം. അല്ലെങ്കിൽ പെണ്ണാകണം. ആണുംപെണ്ണും കെട്ട വിഭാഗത്തിൽപ്പെട്ട ഈ നാലെണ്ണം എസ്‌.എം.ഇ എന്ന പീഡനാലയത്തിൽ നിന്നുമിറങ്ങി നേരെ പ്രസ്‌ക്ലബ്ബിൽ കയറി പത്രസമ്മേളനം നടത്തി. നാലുകാശ്‌ കീശയിലുളള ആർക്കും പത്രസമ്മേളനം നടത്താം. അതുകൊണ്ട്‌ പത്രസമ്മേളനത്തെ നിത്യൻ ചോദ്യം ചെയ്യുന്നില്ല. നടത്തിയവരുടെ മാന്യതയെയും കേട്ടിരുന്നവരുടെ ക്ഷമയെയും ചോദ്യം ചെയ്യുന്നില്ല. തെരുവുവേശ്യകളടക്കം പലരും പത്രസമ്മേളനം നടത്തിയിട്ടുണ്ട്‌. പ്രമോഷൻ അഥവാ ഡിമോഷൻ പാറ്റേൺ പ്രകാരം വേശ്യകളാണ്‌ കൂട്ടിക്കൊടുപ്പുകാരാവുക. പത്രസമ്മേളനം നടത്തിയവർ ഇങ്ങിനെ പ്രമോട്ട്‌ ചെയ്യപ്പെട്ട മഹതികളോ ഡിമോട്ട്‌ ചെയ്യപ്പെട്ട ചരക്കുകളോ എന്നത്‌ വായനക്കാരുടെ യുക്തിക്കും ഭാവനക്കും വിട്ടുതരുവാനേ നിത്യന്‌ കഴിയുകയുളളൂ.

ഏത്‌ തൊഴിലിനും അതിന്റെ മാന്യതയുണ്ട്‌. ഒരു വേശ്യയുടെ തൊഴിലിനും അതിന്റെ മാന്യതയുണ്ടെന്ന്‌ വിശ്വസിക്കുന്നവനാണ്‌ ഈയുളളവൻ. കാരണം അവൾ മാംസം വിൽക്കുന്നു. ഹൃദയം വിൽക്കുന്നില്ല. എടുക്കുന്ന പണിക്ക്‌ വരമ്പത്തുനിന്ന്‌ കൂലി വാങ്ങുന്നു. കണക്കുകൾ തീർക്കുന്നു. ഹൃദയവും കൂടി പണയപ്പെടുത്തിയ നിങ്ങളെ ഉപമിക്കുവാൻ ജീവികളില്ല വിവരിക്കുവാൻ വാക്കുകളില്ല. സാദാ അഗ്നിക്കെന്നല്ല ഒരു ബഡവാഗ്നിക്കുപോലും ശുദ്ധീകരിക്കാനാവാത്തവിധം നിങ്ങൾ അധഃപതിച്ചുപോയി.

നിത്യദാരിദ്ര്യത്തിന്റെ നെല്ലിപ്പടിയിൽനിന്നും സ്വന്തം കഴിവൊന്നുകൊണ്ടു മാത്രം 522 മാർക്ക്‌ എസ്‌.എസ്‌.എൽ.സിക്ക്‌ നേടി, മെറിറ്റിൽ സീറ്റ്‌ നേടി നഴ്‌സിംഗ്‌ പ്രൊഫഷന്റെ സാദ്ധ്യതകളിലേക്ക്‌ നടന്നുകയറാൻ പുറപ്പെട്ട കുട്ടിയെ മയക്കുമരുന്ന്‌ നല്‌കി ലാബിലിട്ട്‌ കശക്കിയെറിഞ്ഞ കശ്‌മലൻമാർക്കുവേണ്ടി പത്രക്കാരുടെ മുന്നിൽ വക്കാലത്തുമായെത്തിയ നിങ്ങളുടെ കൂട്ടിക്കൊടുപ്പുബുദ്ധിയെ എത്ര പുകഴ്‌ത്തിയാലാണ്‌ മതിവരിക?

എന്തായാലും ആസനത്തിൽ ആല്‌ പടർന്ന നിങ്ങളെല്ലാവരും കൂടി ബലാൽസംഗം നടത്തിയ കൂട്ടുപ്രതികൾക്ക്‌ ഒരു സ്വഭാവസർട്ടിഫിക്കറ്റും എഴുതിക്കൊടുത്തു. രഞ്ഞ്‌ജിത്ത്‌ എന്ന തെമ്മാടിയുടെ മട റെയ്‌ഡ്‌ ചെയ്‌ത പോലീസുകാർക്ക്‌ നിങ്ങളുടെ ഐഡന്റിറ്റി കാർഡടക്കം പലതും അവിടുന്ന്‌ കിട്ടിയെന്നാണറിയുന്നത്‌. പത്രക്കാരുടെ മുന്നിൽവച്ച്‌ നിങ്ങളെഴുതിക്കൊടുത്ത സ്വഭാവ സർട്ടിഫിക്കറ്റ്‌ ഭാവിയിൽ ഉപകരിക്കാതിരിക്കില്ല. ജയിൽവാർഡന്റെ റക്കമെന്റേഷൻ പോലെ ജോലി ഉറപ്പാക്കുന്ന അത്യുഗ്രൻ സർട്ടിഫിക്കറ്റ്‌.

കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്നും നിങ്ങൾ പ്രഖ്യാപിച്ചു. നിങ്ങളുടെ തലതൊട്ടമ്മ ആന്റിമറിയവും പരിശോധിച്ച അപ്പോത്തിക്കിരികളും ഫ്രോയിഡിനെ വെല്ലുന്ന മനഃശാസ്‌ത്രവിശാരദൻമാരും ആകാവുന്നത്ര തേച്ചുമാച്ചു കളയാൻ ശ്രമിച്ചിട്ടും മൂടിവെക്കാനാവാത്ത സത്യമാണ്‌ കുട്ടി ക്രൂരമായ കൂട്ടബലാൽസംഗം ചെയ്യപ്പെട്ടു എന്നത്‌. അപ്പോത്തിക്കിരികൾക്ക്‌ ഒടുക്കം അതു സമ്മതിക്കേണ്ടിവന്നു.

കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന്‌ പറയാൻ കുട്ടിയെ പരിശോധിച്ചത്‌ പരിഷകളേ നിങ്ങളാണോ? ചാണകത്തിൽ മുക്കിയ ചൂലുകൊണ്ട്‌ തല്ലി പ്രസ്‌ക്ലബു മുതൽ ആ പീഡനാലയം വരെ നിങ്ങളെ ആരും ഓടിക്കാതിരുന്നത്‌ മാതാപിതാക്കളുടെ ഭാഗ്യം.

കുട്ടിയുടെ പിതാവിന്റെ മൊഴിയിലുളള വൈരുദ്ധ്യമാണ്‌ നിങ്ങളുടെ കാര്യമായൊരായുധം. അതായത്‌ ആന്റിമറിയത്തിന്‌ കൊടുത്ത വാറോലയിൽ പാവം കുട്ടി കൂട്ടബലാൽസംഗത്തിനിരയായതായി പറഞ്ഞിട്ടില്ലെന്നതാണ്‌ കാര്യം. ആ പാവത്തിനെന്നല്ല ലോകത്തിലെ ഒരു പിതാവിനും തന്റെ മകൾക്ക്‌ അങ്ങിനെയൊന്ന്‌ സംഭവിക്കുമെന്ന്‌ ഊഹിക്കുവാൻപോലുമാവില്ലെന്ന്‌ നിങ്ങളെപ്പോലുളള കോവർക്കഴുതകൾക്ക്‌ മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരണമെന്നില്ല. മനസ്സിലായത്‌ മറച്ചുവെച്ചതാണെങ്കിൽ കൂടി.

ഡോക്‌ടർമാർ താങ്കളുടെ മകൾക്ക്‌ കോളേജിൽ വച്ചെന്തോ സംഭവിച്ചുവെന്ന്‌ പറഞ്ഞപ്പോൾ പോലും ആ പിതാവിന്റെ മനസ്സിൽ അങ്ങിനെയൊരു സാധ്യത തോന്നാതിരുന്നത്‌ ആ പച്ചമനുഷ്യന്റെ ഹൃദയനൈർമ്മല്യത്തിന്റെ തെളിവായേ നിത്യന്‌ കാണാനാവൂ. ഉളളിൽ കാളകൂടം വഹിക്കുന്ന നിങ്ങൾക്ക്‌ ഇതേ ചെയ്യാനുമാവൂ. മകളെ അവറ്റകൾ നശിപ്പിച്ചു എന്ന്‌ ഭാര്യ വന്നു 3പറയുന്ന നിമിഷം വിവരിക്കാനാവാതെ ശ്രീകണ്‌ഠൻനായരുടെ (നമ്മൾ തമ്മിൽ-ഏഷ്യാനെറ്റ്‌) മുന്നിൽ പൊട്ടിക്കരയുന്ന ആ മനുഷ്യന്റെ ചിത്രം ശരീരം മാത്രമല്ല ഹൃദയവും വിറ്റ നിങ്ങളെ ഉലച്ചിരിക്കാൻ വഴിയില്ല. പക്ഷേ സമൂഹമനസ്സാക്ഷിയിൽ അത്‌ ഒരു ഉണങ്ങാത്ത മുറിവായി എന്നുമുണ്ടാവും.

ഈ പരിഷകളോടൊപ്പം നിന്ന്‌ കുട്ടിയെ നിങ്ങൾ റാഗ്‌ ചെയ്‌തതും പുറത്തുവന്നിരിക്കുന്നു. ഞങ്ങളിങ്ങനെ പീഡനങ്ങളും നേരമ്പോക്കുകളുമായി കാലം കഴിക്കുമ്പോൾ നീയെന്തിനാടീ കുത്തിയിരുന്ന്‌ പഠിക്കുന്നതെന്ന്‌ ചോദിച്ചെന്നും കണ്ടു. ആ പാവം ഭയന്ന്‌ മറുപടി പറയാതെ പീഡനങ്ങളേറ്റു വാങ്ങി വ്രണിതഹൃദയവുമായി ഇറങ്ങിപ്പോയെങ്കിൽ മറുപടി നിത്യൻ പറയാം. നിങ്ങൾക്ക്‌ കുത്തിയിരുന്ന്‌ പഠിക്കാതെ, നീണ്ടുനിവർന്ന്‌ കിടന്നാൽ തന്നെ മാർക്ക്‌ ഇഷ്‌ടംപോലെ കിട്ടുമെന്നതിന്‌ തെളിവുകൾ ധാരാളം കിട്ടിയിട്ടുണ്ട്‌. ആ കുട്ടിയുടെ സംസ്‌കാരം അതായിരുന്നില്ല.

ഇനി ഇവിടെ പോലീസും കോടതിയും ബലാൽസംഗം നടന്നോ ഇല്ലയോ എന്നൊക്കെ തീരുമാനിക്കുവാൻ ഡോക്‌ടർമാരും റിപ്പോർട്ടു ചെയ്യുവാൻ മാദ്ധ്യമങ്ങളുമൊക്കെയുളളപ്പോൾ ഒരു തൊട്ടിയിൽ കക്കയുമുറ്റി ഒരു മടലും ചെത്തിക്കൊടുത്ത്‌ ശവക്കല്ലറകൾക്ക്‌ വെളളപൂശുവാൻ ഇവറ്റകളെ അഴിച്ചുവിട്ടത്‌ ആരാണ്‌? ഒരുപക്ഷേ നിയമത്തിനുമുന്നിൽ നിങ്ങൾ കുറ്റവിമുക്തരായേക്കാം, അഗ്നിശുദ്ധി നേടി നാളെ അമ്മയും അമ്മൂമ്മയുമായി വന്നേക്കാം. എന്നാലും പറയാതെ വയ്യ-മാനവീകതക്ക്‌ പൊതുവിലും സ്‌ത്രീത്വത്തിന്‌ പ്രത്യേകിച്ചും അപമാനമുണ്ടാക്കിയ ആണും പെണ്ണും കെട്ട പെൺകോലങ്ങളേ ചരിത്രം നാളെ നിങ്ങളെ കുറ്റക്കാരെന്ന്‌ വിധിക്കും. തല്‌കാലം ഇത്രമാത്രം.

Generated from archived content: essay1_nov22_05.html Author: nithyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English