നഷ്ടപ്രണയം

എന്റെ മനസ്സില്‍ ഒരു പിടി കനല്‍ കോരിയിട്ട്
നീ നിന്റെ വഴിക്ക് തിരിച്ചുപോയി…
ഇന്ന് ഞാന്‍ ഇരുന്നു നീറിക്കൊണ്ടിരിക്കുന്നു
ആ കനല്‍ കത്തിതീരാതെ മനസ്സില്‍ തന്നെ….
ഇടയ്ക്ക് അതിന്റെ എരിച്ചില്‍ ശക്തമാക്കാന്‍
ഇളം കാറ്റായി നീ വന്നുകൊണ്ടേയിരുന്നു…
ഇതൊക്കെ എന്തിനായിരുന്നു…?
ഒടുവില്‍ എന്നില്‍ നിന്ന് ഒക്കെയും തിരികെയെടുത്ത്‌
തനിച്ചിവിടെ നിര്‍ത്തി നീ നടന്നകലുന്നു…
ഞാനപ്പോഴും എരിഞ്ഞുകൊണ്ടിരിക്കുന്നു..

Generated from archived content: poem1_jan12_13.html Author: nithu.p.v

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here