ഈ മരണമിങ്ങനെയൊരു ദുർവിധി
യായർബുദമെന്ന പേരുമായണഞ്ഞ
പ്പോഴെൻ മനമുരുകി കേണു
ഇനിയുമല്‌പം നാളെനിക്കു നല്‌കു….
മതിവന്നില്ലെനിക്കിവിടെ ജീവിച്ച്
മതിമറന്നു ജീവിക്കവെ ഞാനോർ
ത്തില്ലയൊരിക്കലുമീവിധിയെന്നെ
തേടിയണയുമെന്നതും പിന്നെ
ആർക്കുമൊന്നുമിവിടെ സ്വന്തമല്ലയെന്നാലു
മെല്ലാമിവിടുപേക്ഷിച്ചുപോകയെങ്ങനെ…
മിഴിനീരുപൊഴിയവെ പുല്‌കാനിരിക്കുമാ
മരണമെന്നരികിലെത്തിയതോർക്കുന്നു ഞാൻ
വിടപറയാൻ നേരമായി മിഴിതുടച്ചു യാത്ര
യാകുവാൻ ഒരുങ്ങയല്ലാതെ വഴിയല്ലയിനി….
Generated from archived content: poem2_july6_09.html Author: nishab_das