അവന്റെ തൂലിക ധൃതിയിൽ
ചലിച്ചു.
തൂലിക ശോണിതരക്തം
തൂവെള്ള കടലാസിലെ
അക്ഷരങ്ങളായി ജനിച്ചു.
പിന്നെ അവ വാക്കുകളായി വളർന്നു.
തൂലിക നിലച്ചപ്പോൾ
ആ വാക്കുകൾ ശബ്‌ദിച്ചു…
സ്‌നേഹിച്ചവർക്കും
സ്‌നേഹിതർക്കും വിട…
കണ്ണീരും ചിരിയും തന്നവർക്ക് നന്ദി…
തിരികെവരാതെ പോകയാണു ഞാൻ…
പിന്നെ
മരണത്തിന്റെ സംഗീതം കേട്ട്
വായിൽ നുരയുന്ന പതയുടെ
അകമ്പടിയോടെ ഒരിരുണ്ട
ഗർത്തത്തിലേക്ക് മാഞ്ഞുപോയി…..
Generated from archived content: poem1_aug17_09.html Author: nishab_das
Click this button or press Ctrl+G to toggle between Malayalam and English