ഹൃദയത്തിൽ മുള്ള് തറഞ്ഞതുപോലെ
ചോര പൊടിയുന്നു, ഒരു തൂവൽസ്പർശം-
ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
കനത്ത മൗനം, ഇഴയുന്ന നിമിഷങ്ങൾ
ഭ്രാന്തുപിടിക്കുന്നു, ഒരു വാക്ക്-
അകലെയെങ്ങോ പ്രതിധ്വനിക്കുന്നു.
ഏകാന്തമായ സന്ധ്യകൾ, ഉറക്കമില്ലാത്ത രാത്രികൾ
ഹൃദയം നുറുങ്ങുന്നു, ഒരു താലോടൽ-
തിരതല്ലി അകന്നുപോകുന്നു.
Generated from archived content: poem1_feb8_07.html Author: nisha_santhosh