പാതിയടഞ്ഞ മിഴികളില്‍ എന്തിനോ തിടുക്കപ്പെടുന്ന കണ്‌പോളകളുടെ ചലനങ്ങള്‍..കവിളുകളിലെ വിയര്‍പ്പു കണങ്ങള്‍ പുലര്‍കാല മഞ്ഞു തുള്ളിയെപ്പോലെ സൂര്യാംശുവില്‍ ലയിക്കാന്‍ വെമ്പി നില്ക്കുന്നു ..
പ്രിയപ്പെട്ട കൂട്ടുകാരീ ..
ഞാനിവിടെ പ്രമാണങ്ങളുടെ ലംഘനങ്ങളിലേക്ക്… മനസ്സിനും ശരീരത്തിനും വിശ്വാസങ്ങള്‍ക്കും അപ്പുറം .. നിന്നില്‍ അലിഞ്ഞില്ലാതെയാവാനുള്ള ഈ നിമിഷത്തിന്റെ അടിമയാണ് ഞാനിപ്പോള്‍ .. നാളെയുടെ സൂര്യോദയം, എനിക്കെതിരായ് വാളോങ്ങി നില്ക്കുന്ന അനേകം കുതിരപ്പടയാളികളുടെ വാള്‍ തലപ്പുകളുടെ വെളിച്ചം ഞാന്‍ കാണുന്നു . പക്ഷെ എനിക്ക് നിന്നെ പ്രാപിക്കാതെ വയ്യ .. അവളുടെ മുടിയിഴകള്‍ പട്ടുമെത്തയില്‍ പടര്‍ന്നു കയറുമ്പോള്‍,ഇരു കൈകള്‍ കൊണ്ടും അവളുടെ മുഖം പിടിച്ചുയര്‍ത്തി കവിളില്‍ ചുംബിക്കുമ്പോള്‍ ജാലകത്തിനപ്പുറം മഴ തുടങ്ങുകയായിരുന്നു പുതുമണ്ണിന്റെ ഗന്ധമായിരുന്നു അവള്‍ക്കും ശീല്‍ക്കാരങ്ങള്‍ മേഘ നാദങ്ങളില്‍ ലയിച്ച ,പുതു മണ്ണിലേക്ക് മഹാമാരിയായി പെയ്തിറങ്ങുമ്പോള്‍ രാവിന്റെ യാമങ്ങള്‍ കൊഴിഞ്ഞു വീഴുകയായിരുന്നു. അനന്തരം അവളോട് ചേര്‍ന്ന് കിടക്കുമ്പോള്‍ മഴത്തുള്ളികള്‍ വിട പറയാന്‍ ഒരുങ്ങുകയായിരുന്നു കൂട്ടുകാരീ ..നിന്റെ ഈ മൌനത്തിലും ..ഞാന്‍ അറിയുന്നു ഒന്നാവാന്‍ കഴിഞ്ഞ ഈ നിമിഷത്തിന്റെ , ഈ നിമിഷത്തിന്റെ മാത്രം ആനന്ദം ഇനി ഏതു സമയവും കുതിരപ്പടകള്‍ ഈ മുറിയിലേക്ക് ഇരച്ചു കയറാം സമൂഹത്തിന്റെ കണ്ണുകളില്‍ പ്രമാണങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കുന്നു അവിടെ നമ്മുടെ വര്ഷങ്ങളുടെ പ്രണയം കാണുന്ന കണ്ണുകളില്ല ആത്മ രോദനം ശ്രവിക്കുന്ന കാതുകളില്ല നീയും ഞാനും ചെയ്ത അപരാധവും മാത്രം..
വാതില്‍ പൊളികള്‍ അടര്‍ന്നു വീണു .ആദ്യം മുഖമടച്ചുള്ള അടിയാണ് കിട്ടിയത് .കടവായില്‍ നിന്നും രക്ത തുള്ളികള്‍ പുറത്തേക്കു തെറിച്ചു കുളമ്പടികള്‍ ഉച്ച സ്ഥായിയില്‍ ആവാന്‍ തുടങ്ങി.
‘അവനെ ഇനി തല്ലരുത് .കേസ് ചാര്‍ജ് ചെയ്യുവാനുള്ളതാ’ പോലീസു കാരന്റെ ശബ്ദം കേള്‍ക്കുന്നു..
‘ഈ നാറിയെ ഒക്കെ തല്ലിക്കൊല്ലണം സാറെ .. ശവത്തെ പോലും വെറുതെ വിടാത്ത …….’
അവ്യക്തമായ ശബ്ദം നേര്‍ത്തു നേര്‍ത്തു വന്നു ..
Generated from archived content: story3_feb20_15.html Author: nisanth_k