തിരമാലയോട് തീരം ചോദിച്ചൊരുനാൾ
എത്ര നാൾ എത്രനാൾ നീ ഇങ്ങനെ
അലതല്ലി കരഞ്ഞു നിത്യമെൻ മാർവ്വിൽ
എന്തിത്ര ദുഃഖം ഓമലേ ചൊല്ലുമോ?
ഇല്ലെനിക്കല്‌പവും നേരം ഇങ്ങുതങ്ങാൻ
എന്നിലെ ദുഃഖം തീർത്തൊന്നുപറവാൻ
ഉള്ളിലെ വേദന നുരയായി പൊന്തവേ
അലതല്ലി കരഞ്ഞു പോം ഞാനിങ്ങനെ
അക്കര പച്ചകാണാൻ എന്നിനി നീ
ഒന്നുവരുമെന്നൊപ്പം പ്രിയനേ-
നിന്നതില്ല പിന്നെയവൾ അകന്നുപോയി
തീരത്തെ വെള്ളാരം കല്ലെല്ലാം പെറുക്കി
കൊണ്ടാഴക്കടലിലെറിഞ്ഞു കളിച്ചവൾ
കാലമത്രയും കാത്തില്ല തീരമൊന്നുമറിഞ്ഞില്ല
ശോഷിച്ച തീരം തിരയിലലഞ്ഞങ്ങില്ലാതെയായി.
പുതിയ പ്രഭാതത്തിൽ ആ തിരവീണ്ടും
പുതിയ ദുഃഖത്തിൻ ഭാണ്ഡവും പേറി
പുത്തനാം തീരത്തിൻ മാർവ്വിൽ
തല തല്ലി കരയുന്നു വീണ്ടും.
മരണം എനിക്കു പ്രണയം കരളെ
കൊല്ലിക്കായണതിൻ ആത്മാവ്.
Generated from archived content: poem1_apr5_10.html Author: nirmala_kumbanad