ഇനിയാത്ര!

മരത്തുമ്പത്തെല്ലാം

ഒരായിരം പൂവുകൾ

കാറ്റലച്ചെത്തുമ്പോൾ

നിലത്തെല്ലാം ആയിരം പൂവുകൾ

വിടചൊല്ലാൻ നേരമായി

മറുചോദ്യത്തിനു നേരമില്ല

യാത്രയാവട്ടെ ഞാൻ

ഈ പുഞ്ചിരിമറന്നിനി

ഒളിക്കുവാൻ ശ്രമിക്കയോ

മറക്കുവാൻ കൊതിക്കയോ

ശുഭയാത്ര നേർന്നീ സന്ധ്യ

മെല്ലെ മെല്ലെ നടക്കയോ

നരമുടിശോഭ കിരീടം മെല്ലെ ഒരുക്കി

ശുഭ്രവസ്‌ത്രം ധരിച്ചു നീ തിങ്ങയേ,

മടക്കയാത്ര തുടങ്ങിയോ മൗനം

മടിക്കയോ മാനസ്സം

വഴിവക്കിൽ ഉടക്കുപോൽ സ്‌നേഹം വിളിക്കയോ?

ഈ ആകാശതുണ്ടും നീലമലമേടും മറക്കയോ?

വേദനിക്കിടയലീ പുഞ്ചിരി

മനസ്സിൻ കുമ്പിളിൽ പൊതിയുകയോ?

ഹൃദയഗദ്‌ഗദം മെല്ലെ മറയ്‌ക്കുവാൻ

ചുണ്ടിലാ പുഞ്ചിരിക്കാക്കയോ?

മടക്കമില്ലെനിക്കെന്നാകിലും

വഴിവക്കിൽ നീ ഇല്ലന്നാകിലും

സമയനദിപോൽ മുന്നോട്ടോമനേ-

യാത്രമുടക്കാനെനിക്കാവില്ലല്ലോ?

Generated from archived content: poem2_may29_10.html Author: nirmala_alaxander

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English