കാറ്റത്തു പാറി പറന്നു പോയി
കീറപേപ്പറായി മാറി
എന്നേ പിരിഞ്ഞുപോവതെന്തേ കവിതേ
സ്വസ്‌ഥമായി സ്വച്ഛമായി അല്‌പമിരിക്കുവാൻ
ഇല്ലെനിക്കല്‌പവും നേരവും കാലവും
ഉള്ളിന്റെ ഉള്ളിൽ എന്നാകിലും
ഞരങ്ങുന്നുണ്ടി കിളി പറക്കുവാനാകാതെ.
ഇല്ലെനിക്കാരും നിന്നേ എടുത്തൊന്ന്
ചുംബിക്കുവാൻ എങ്കിലും
നട്ടുനനച്ചു കൈ തൊട്ടു വളർത്തും
കൊച്ചു വല്ലിയിൽ മൊട്ടിടും ആദ്യത്തെ
പൂവു പോൽ
എത്ര നിറവെനിക്ക്
നിൻ മുഖം കാണുകിൽ
തെക്കുനിന്നു ഞാൻ
വടക്കുമാറുകിലും
എങ്ങു ഞാൻ കൂടു മാറിയാലും
അങ്ങെല്ലാം മുണ്ടീ തൊടി നിറയ്‌ക്കും പൂവുകൾ
കുഞ്ഞാറ്റകുരുവികളും പുള്ളിക്കുയിലും
പിന്നെ, പിന്നെ ആ
താടിക്കാരൻ പക്ഷിയും
നിങ്ങളെ കാണുവാൻ അല്‌പമിരിക്കുവാൻ
ആവുന്നില്ല ആവതില്ല
ഹാ കല്ലായി തീർന്നുവോ ഞാനും
ഒന്നു പറയുവാനില്ലാതിരിക്കിലും
കൊഞ്ചി പറക്കുമാ തൂവാനതുമ്പിയെ
കണ്ടിട്ടെൻ ഉണ്ണിയ്‌ക്കു പിച്ച വയ്‌ക്കുവാൻ പാടില്ല.
വെളിയിലെ തണുപ്പേറ്റു പനിക്കും
പിന്നെ പനിക്കുന്നതെൻ ഹൃത്തടം
ഉള്ളതൊന്നു പറയട്ടെ ഞാൻ
നിങ്ങളെനിക്കന്യരല്ല അന്നും ഇന്നും
ഇനിയും ആവാതിരിക്കുവാൻ
ഇനിയും അറ്റിട്ടില്ലീ ബാല്യം.
Generated from archived content: poem1_july20_10.html Author: nirmala_alaxander