അങ്ങനെയിരിക്കെയാണ് ഒരുദിവസം ഭൂതംപ്രത്യക്ഷപ്പെട്ടത്.ഓർക്കാപ്പുറത്തായതു കൊണ്ട് ആദ്യമൊന്ന് പേടിച്ച് പോയി.എങ്കിലും വായിച്ചും കേട്ടും സിനിമയിലും സീരിയലിലുമൊക്കെക്കണ്ടും പരിചയമുണ്ടായിരുന്നത് കൊണ്ട് പതിയെ പേടി പോയി. ’’ആലംപന, എന്തിനാണ് നീ എന്നെ പ്രത്യക്ഷപ്പെടുത്തിയത്,വേഗം പറയൂ.’’ ഭൂതം പറഞ്ഞത് എനിക്ക് മനസ്സിലായില്ല. ‘’ അവിടെ കിടന്ന കല്ലുകളെടുത്ത് നീ ഉരസിയില്ലേ.അതിലൊന്നില്‍ ഞാനുണ്ടായിരുന്നു.അത് ഉരസിയാല്‍ ഞാന്‍ പ്രത്യക്ഷപ്പെട്ട് ചോദിക്കുന്നത് തന്നിട്ട് പിന്നെ അപ്രത്യക്ഷമാകും. ആവശ്യം വരുമ്പോള്‍ വീണ്ടും കല്ലെടുത്ത് ഉരസിയാല്‍ ഞാന്‍ പ്രത്യക്ഷപ്പെടും.’’ വെറുതെ കാറ്റ് കൊള്ളാന്‍ വന്നപ്പോള്‍ അവിടെ കിടന്ന കല്ലെടുത്ത് ഒന്നുരച്ചതാണ്.അതിങ്ങനെയൊരു പാരയാകുമെന്ന് തീരെ പ്രതീക്ഷിച്ചില്ല. ’’പറയൂ,എന്താണ് നിനക്കു വേണ്ടത്.’’ ഭൂതം തുള്ളൽപ്പനി പിടിച്ചത് പോലെ കിടന്ന് തുള്ളുകയാണ്.എന്താണ് ചോദിക്കേണ്ടതെന്ന് ഒരു പിടിയും കിട്ടുന്നില്ല. ‘’എതായാലും ഞാന്‍ പ്രത്യക്ഷപ്പെട്ട സ്ഥിതിക്ക് ഒന്നും തരാതെ പോകാനും കഴിയില്ല.ഒന്നും ചോദിക്കാത്തതു കൊണ്ട് ഒരു നിറപറ തന്നിട്ടു പോകാം.എന്തു ചോദിച്ചാലും തരുന്ന ഒരത്ഭുത നിറപറയാണിത്.സൗകര്യം പോലെ എന്തു വേണമെങ്കിലും ചോദിക്കാം.’’ ഭൂതം പറഞ്ഞു തീർന്നതും ഒരു നിറപറ പ്രത്യക്ഷപ്പെട്ടു.ഉടന്‍ ഭൂതം അപ്രത്യക്ഷമാകുകയും ചെയ്തു.കയ്യിലൊതുങ്ങുന്ന അതിശയനിറപറയുമായി ബൈക്കില്‍ കേറി വീട്ടിലേക്കു പോകുമ്പോൾ ഞാനോര്‍ത്തു,ഭാര്യയോട് ചോദിച്ചിട്ട് എന്താവശ്യപ്പെടണമെന്ന് തീരുമാനിക്കാം.അല്ലെങ്കില്‍ അതിപ്പോള്‍ എന്തോന്ന് ചോദിക്കാന്‍ ഒരു ടെക്സ്റ്റയില്‍സോ ജുവല്ലറിയോ വീട്ടിലേക്ക് പോരട്ടെ എന്നല്ലേ അവര്‍ ആദ്യം ആവശ്യപ്! പെടൂ.പെട്ടെന്ന് ബൈക്ക് ഒരു കുഴിയില്‍ വീണു വീണില്ലെന്ന മട്ടില്‍ തെന്നി മാറി.ആദ്യം ഇതു തന്നെ ആവശ്യപ്പെട്ടിട്ട് ബാക്കികാര്യം. ‘’ എന്റെ അതിശയ നിറപറേ,മനുഷ്യന്റെ നടുവൊടിക്കുന്നറോഡിലെ ഗട്ടറുകളൊക്കെ ഒന്ന് മാറ്റിത്തരണേ.’’ പറഞ്ഞു തീർന്നില്ല റോഡൊക്കെ നല്ല ക്ലീന്‍.ബൈക്ക് ചീറിപ്പായിച്ചു വിട്ടു.പെട്ടെന്ന് നമ്മുടെ റോഡിന്റെ നിത്യാനുഗ്രഹമായ മറ്റൊരു കുഴിയിലേക്ക് ഞാനും ബൈക്കും വീണു.ഭാര്യ വന്നു തട്ടി വിളിച്ചപ്പോഴാണ് ബൈക്കില്‍ നിന്നല്ല ഉറക്കത്തില്‍ കട്ടിലില്‍ നിന്ന് താഴെ വീണതാണെന്ന് മനസ്സിലായത്.ചെറിയ ചമ്മലോടെ തപ്പിപ്പിടിച്ച് എഴുന്നേൽക്കുന്നതിനിടയിലും അവിടെയെങ്ങാനും അതിശയനിറപറ കിടപ്പµ! ണ്ടോന്ന് ഞാൻ നോക്കാതിരുന്നില്ല.
Generated from archived content: story1_apr17_12.html Author: nina_mannancheri