രാവിലെ വീട്ടിലേക്കു കടന്നു വന്ന പ്രിയ സുഹൃത്തിനെ തെല്ല് സംശയത്തോടെയാണ് രാമേട്ടന്‍ നോക്കിയത്. … ചിരിച്ചെന്നു വരുത്തി അകത്തേക്ക കടന്നിരുന്ന സുഹൃത്തിന്റെ മുഖം അത തളിഞ്ഞതായിരുന്നില്ല .
‘’ രാമേട്ടാ എന്നെ അത്യാവശ്യമായി ഒന്നു സഹായിക്കണ്മ്. ‘’ — സുഹൃത്ത പതിഞ്ഞ ശബ്ദത്തില്‍ തുടര്‍ന്നു.
‘’കുറച്ച് കാശ് ഉടനേ തന്നേ മതിയാകൂ’‘ അത് കേട്ട് രാമേട്ടന്‍ ഒന്നു ഞെട്ടാതിരുന്നില്ല. ഇന്നുവരെ ആരോടും കറ്റം വാങ്ങുകയോ കൊറ്റുക്കുകയോ ചെയ്യാത്ത ഒരാള്‍ വെളുപ്പിനെ വന്ന് കറ്റം ചോദിച്ചാല്‍ എങ്ങിനെ ഞെട്ടാതിരിക്കും’‘ കാശിരിപ്പുണ്ട് പക്ഷെ എനിക്കും ഒരത്യാവശ്യം വരുന്ന ലക്ഷണമാണ്. അതിപ്പോ എടുത്ത് മറിച്ചാ..’‘ – രാമേട്ടന്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി. ‘’എന്താ മാഷിന് പെട്ടന്നൊരത്യാവശ്യം ?’‘.. സുഹൃത്ത് ചോദിച്ചു
‘’ എനിക്ക് കുട്ടികള്‍ മൂന്നാണെന്നറിയാമല്ലോ…?’‘ കാശ് ചോദിച്ചപ്പോള്‍ ഇദ്ദേഹമെന്താ കുട്ടികളുടെ എണ്ണം പറയുന്നതെന്ന് സുഹൃത്ത് സംശയിക്കാതിരുന്നില്ല.
രാമേട്ടന്‍ വിശദീകരിച്ചു ‘’ രണ്ടു കുട്ടികളില്‍ കൂടിയാല്‍ പിഴ ഈടാക്കണമെന്ന വനിതാശിശുക്ഷേമ ബില്ലിലെ നിയമത്തെപ്പറ്റി വായിച്ചില്ലേ , എപ്പോഴാണ് പിഴ കൊടുക്കേണ്ടി വരുന്നതെന്നറിയില്ല . ഇനി വല്ല മുങ്കാല്‍ പ്രാബല്യവുമുണ്ടെങ്കില്‍ അതുമായി. അതിരിക്കട്ടെ ഇപ്പോ കാശിനെന്താ ഇത്ര അത്യാവശ്യം?’‘
‘’മാഷേ കഴിഞ്ഞ ദിവസം ഭാര്യ പ്രസവിച്ചു. സിസേറിയനായിരുന്നു. ആശുപത്രിയില്‍ പ്രതീക്ഷിച്ചതിലേറെ ചിലവായി. ‘’ സുഹൃത്ത് പറഞ്ഞു. …അപ്പോ അതാണ് കാര്യം .ഇതങ്ങ നേരത്തേ പരഞ്ഞിരുന്നെങ്കില്‍ പോരായിരുന്നോ, അല്ലെങ്കില്‍ തന്നെ പ്രസവത്തിന് ചെന്നാല്‍ സിസേറിയനെന്ന് പ്രത്യേകം പറയേണ്ടതില്ല. പ്രസവിക്കാനും ഗര്‍ഭം ധരിക്കാനും പോലും സമയമില്ലാത്ത വാടക ഗര്‍ഭപാത്രം തിരക്കി ആളുകള്‍ നടക്കുന്ന കാലം ഡോക്ടര്‍മാരാകട്ടെ ലീവെടുക്കാനുള്ള സൗകര്യം നോക്കി വയറ്റില്‍ കത്തി വെക്കുന്ന കാലം.
‘’ആശുപത്രി ബില്ലടച്ചില്ലങ്കില്‍ കാശ് തരാം അടുത്തയാഴ്ച തിരിച്ചു തന്നാല്‍ മതി. .’‘ രാമേട്ടന്‍ സുഹൃത്തിനെ സമാധാനിപ്പിച്ചു.
‘’ ബില്ലൊക്കെ അടച്ചു കാശ് തല്‍ക്കാലം രാമേട്ടന്‍ തന്നെ വച്ചോളൂ..’ സുഹൃത്ത് എഴുന്നേറ്റു ‘’അല്ല ഇനിയും കാര്യം പറഞ്ഞില്ല. ..’‘ രാമേട്ടന്‍ ചോദിച്ചപ്പോളാണ് കല്യാണത്തിരക്കിനിടയില്‍ താലികെട്ടാന്‍ മറന്നു പോയതുപോലെ നില്‍ക്കുന്ന സുഹൃത്ത് കാര്യം പറഞ്ഞത്
‘’അത് പ്രത്യേകം പറയണോ രാമേട്ടാ എനിക്കുമായി കുട്ടികല്‍ മൂന്ന്.. എപ്പോഴാ പിഴ കൊടുക്കേണ്ടി വരുന്നതറിയില്ല അതുകൊണ്ട് കുറച്ച് കാശ് കയ്യില്‍ വച്ചേക്കാമെന്നു കരുതിയതാ, സാരമില്ല ഞാന്‍ എവിടെ നിന്നെങ്കിലും സംഘടിപ്പിച്ചോളാം സുഹൃത്ത് ഇറങ്ങിയപ്പോള്‍ രാമേട്ടനോര്‍ത്തു , ഇനി പ്രസവച്ചിലവിനു മാത്രം കാശുണ്ടാക്കിയാല്‍ പോരാ പിഴയടക്കാനുമുണ്ടാക്കണം. പിഴ..പിഴ… എന്റെ വലിയ പിഴ
രാവിലെ വീട്ടിലേക്കു കടന്നു വന്ന പ്രിയ സുഹൃത്തിനെ തെല്ല് സംശയത്തോടെയാണ് രാമേട്ടന്‍ നോക്കിയത്. … ചിരിച്ചെന്നു വരുത്തി അകത്തേക്ക കടന്നിരുന്ന സുഹൃത്തിന്റെ മുഖം അത്ര തെളിഞ്ഞതായിരുന്നില്ല .
‘’ രാമേട്ടാ എന്നെ അത്യാവശ്യമായി ഒന്നു സഹായിക്കണം ‘’ — സുഹൃത്ത് പതിഞ്ഞ ശബ്ദത്തില്‍ തുടര്‍ന്നു.
‘’കുറച്ച് കാശ് ഉടനേ തന്നേ മതിയാകൂ’‘ അത് കേട്ട് രാമേട്ടന്‍ ഒന്നു ഞെട്ടാതിരുന്നില്ല. ഇന്നുവരെ ആരോടും കടം വാങ്ങുകയോ കൊടുക്കുകയോ ചെയ്യാത്ത ഒരാള്‍ വെളുപ്പിനെ വന്ന് കടം ചോദിച്ചാല്‍ എങ്ങിനെ ഞെട്ടാതിരിക്കും’‘ കാശിരിപ്പുണ്ട് പക്ഷെ എനിക്കും ഒരത്യാവശ്യം വരുന്ന ലക്ഷണമാണ്. അതിപ്പോ എടുത്ത് മറിച്ചാ..’‘ – രാമേട്ടന്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.
‘’എന്താ മാഷിന് പെട്ടന്നൊരത്യാവശ്യം ?’‘.. സുഹൃത്ത് ചോദിച്ചു
‘’ എനിക്ക് കുട്ടികള്‍ മൂന്നാണെന്നറിയാമല്ലോ…?’‘ കാശ് ചോദിച്ചപ്പോല്‍ ഇദ്ദേഹമെന്താ കുട്ടികളുടെ എണ്ണം പറയുന്നതെന്ന് സുഹൃത്ത് സംശയിക്കാതിരുന്നില്ല.
രാമേട്ടന്‍ വിശദീകരിച്ചു ‘’ രണ്ടു കുട്ടികളില്‍ കൂടിയാല്‍ പിഴ ഈടാക്കണമെന്ന വനിതാശിശുക്ഷേമ ബില്ലിലെ നിയമത്തെപ്പറ്റി വായിച്ചില്ലേ , എപ്പോഴാണ് പിഴ കൊടുക്കേണ്ടി വരുന്നതെന്നറിയില്ല . ഇനി വല്ല മുന്‍ കാലപ്രാബല്യവുമുണ്ടെങ്കില്‍ അതുമായി. അതിരിക്കട്ടെ ഇപ്പോ കാശിനെന്താ ഇത്ര അത്യാവശ്യം?’‘
‘’മാഷേ കഴിഞ്ഞ ദിവസം ഭാര്യ പ്രസവിച്ചു. സിസേറിയനായിരുന്നു. ആശുപത്രിയില്‍ പ്രതീക്ഷിച്ചതിലേറെ ചിലവായി. ‘’ സുഹൃത്ത് പറഞ്ഞു. …അപ്പോ അതാണ് കാര്യം .ഇതങ്ങ് നേരത്തേ പറഞ്ഞിരുന്നെങ്കില്‍ പോരായിരുന്നോ, അല്ലെങ്കില്‍ തന്നെ പ്രസവത്തിന് ചെന്നാല്‍ സിസേറിയനെന്ന് പ്രത്യേകം പറയേണ്ടതില്ല. പ്രസവിക്കാനും ഗര്‍ഭം ധരിക്കാനും പോലും സമയമില്ലാത്ത വാടക ഗര്‍ഭപാത്രം തിരക്കി ആളുകള്‍ നടക്കുന്ന കാലം. ഡോക്ടര്‍മാരാകട്ടെ ലീവെടുക്കാനുള്ള സൗകര്യം നോക്കി വയറ്റില്‍ കത്തി വെക്കുന്ന കാലം.
‘’ആശുപത്രി ബില്ലടച്ചില്ലങ്കില്‍ കാശ് തരാം അടുത്തയാഴ്ച തിരിച്ചു തന്നാല്‍ മതി. .’‘ രാമേട്ടന്‍ സുഹൃത്തിനെ സമാധാനിപ്പിച്ചു.
‘’ ബില്ലൊക്കെ അടച്ചു കാശ് തല്‍ക്കാലം രാമേട്ടന്‍ തന്നെ വച്ചോളൂ..’ സുഹൃത്ത് എഴുന്നേറ്റു
‘’അല്ല ഇനിയും കാര്യം പറഞ്ഞില്ല. ..’‘ രാമേട്ടന്‍ ചോദിച്ചപ്പോളാണ് കല്യാണത്തിരക്കിനിടയില്‍ താലികെട്ടാന്‍ മറന്നു പോയതുപോലെ നില്‍ക്കുന്ന സുഹൃത്ത് കാര്യം പറഞ്ഞത്
‘’അത് പ്രത്യേകം പറയണോ രാമേട്ടാ എനിക്കുമായി കുട്ടികള്‍ മൂന്ന്.. എപ്പോഴാ പിഴ കൊടുക്കേണ്ടി വരുന്നതറിയില്ല അതുകൊണ്ട് കുറച്ച് കാശ് കയ്യില്‍ വച്ചേക്കാമെന്നു കരുതിയതാ, സാരമില്ല ഞാന്‍ എവിടെ നിന്നെങ്കിലും സംഘടിപ്പിച്ചോളാം സുഹൃത്ത് ഇറങ്ങിപ്പോള്‍ രാമേട്ടനോര്‍ത്തു , ഇനി പ്രസവച്ചിലവിനു മാത്രം കാശുണ്ടാക്കിയാല്‍ പോരാ പിഴയടക്കാനുമുണ്ടാക്കണം.
Generated from archived content: humour1_nov18_11.html Author: nina_mannancheri