പതിവ് മന്ത്രിസഭാ യോഗവും കഴിഞ്ഞ് പാതാള രാജസഭയില്‍ പാതാള ടെലിവിഷന്റെ ന്യുസും കണ്ടിരിക്കുമ്പോഴാണ് പതിവില്ലാതെ ഒരു സന്ദേഹം മാവേലിത്തമ്പുരാന്റെ മനസ്സിലേക്ക് കടന്നുവന്നത്.
കേരളത്തിലേക്കുള്ള പതിവു സന്ദര്‍ശനം ഇത്തവണ വേണോ വേണ്ടയോ എന്ന് പല വട്ടം ആലോചിക്കേണ്ട ലക്ഷണമാണ്.പോകുന്നതിന് മുമ്പ് പാതാള ദര്‍ശിനിയിലൂടെ നടത്തിയ വിശകലനം വെച്ച് നോക്കുമ്പോള്‍ ആരോഗ്യത്തിനും നല്ലത് പോകാതിരിക്കുന്നത് തന്നെയാണെന്ന് തോന്നുന്നു.ധന നഷ്ടം, മാന ഹാനി തുടങ്ങിയവ കാണുന്നുവെന്ന് പാതാള ജ്യോല്‍സ്യനും മുന്നറിയിപ്പ് നല്‍കുന്നു,പാതാളം ഇന്റലിജന്‍സ് റിപ്പോര്‍ട്ടും സന്ദര്‍ശനത്തിന് അനുകൂലമല്ല.ആ മട്ടിലാണത്രേ കേരളത്തിന്റെ പോക്ക്.വെറുതെ വഴിയേ പോകുന്നവര്‍ക്കും വഴിയില്‍ നിന്ന് വീണു കിട്ടാവുന്ന ഒന്നായി മാനഹാനി മാറിയിരിക്കുന്നു..
പ്രകൃതി സുന്ദരമായ കേരളവും കാണാനില്ല..പകരം ജലസമൃദ്ധമായ കേരളമാണ് മുന്നില്‍. വെള്ളം വഴിയിലും റോഡിലുമാണെന്ന് മാത്രം.അകത്തും പുറത്തും വെള്ളവുമായാണ് പ്രജകള്‍ പണ്ടും തന്നെ സ്വീകരിച്ചിരുന്നതെങ്കിലും റോഡുകള്‍ പോലും കാണാനില്ലാത്ത ഇങ്ങനെയൊരു വെള്ളപ്പൊക്കം ആദ്യമായാണത്രേ.ഇടക്കിടെ കുളങ്ങള്‍ പോലെ കാണുന്നതാവും റോഡുകളെന്ന് തമ്പുരാന്‍ അനുഭവത്തില്‍ നിന്ന് ഊഹിച്ചെടുത്തു. ! ”ആവശ്യത്തിന് വെള്ളം കിട്ടാത്തതിനാല്‍ ലോഡ് ഷെഡ്ഡിങ് വേണ്ടിവരു” മെന്ന പ്രസ്താവനകളും ഇടക്ക് ഒഴുകി നടക്കുന്നത് തമ്പുരാന്‍ കണ്ടു.ഇങ്ങനെ മഴ പെയ്താല്‍ ലോഡ് ഷെഡ്ഡിങ്ങിന് വേറെ കാരണം കണ്ടെത്തേണ്ടി വരുമെന്ന് ആരോ പറഞ്ഞ തമാശയും കേള്‍ക്കാതെയല്ല.
സോളാര്‍ പ്രകാശത്തില്‍ കുളിച്ചു നിന്ന ഹരിത കേരളത്തിലേക്ക് നീല ബ്‌ളാക്ക് മെയില്‍ വെളിച്ചം വീശാന്‍ തുടങ്ങുമ്പോഴായിരുന്നു തമ്പുരാന്റെ നിരീക്ഷണം.ഓരോ സമയത്തും ഓരോരോ വിവാദങ്ങള്‍ക്ക് നാട്ടില്‍ പഞ്ഞമാസത്തിലും ഒരു പഞ്ഞവുമില്ല..വിവാദമുണ്ടാക്കാന്‍ ചിലര്‍,അതില്‍ ചെന്നു പെടാന്‍ വേറെ ചിലര്‍,അതിന്റെ പുറകെ ഓടാന്‍ മറ്റു ചിലര്‍..നാലാംകിടയായി നടന്നവര്‍ എത്ര പെട്ടെന്നാണ് വി.ഐ.പി.കളായി മാറുന്നത്
”പ്‌ളീസ്,ഏതെങ്കിലും ഒരു നേതാവിന്റെയോ എം.പിയുടെയോ എം.എല്‍.എയുടെയോ പേര് പറയൂ..വെറുതെ ഒന്ന് പറഞ്ഞാല്‍ മതി.. ” ബാക്കി കാര്യം ഞങ്ങളേറ്റു,ഇത് ഞങ്ങളുടെ ജീവിത പ്രശ്‌നമാണ് ”എന്ന മട്ടിലാണ് ചില സ്വന്തം ലേഖകന്‍മാരുടെ കരച്ചില്‍.
ആ തക്കം നോക്കി പഴയ ഏതെങ്കിലും വിവാദങ്ങളില്‍ പെട്ട കുട്ടികളുടെയോ മുതിര്‍ന്നവരുടെയോ പേരുകള്‍ അവര്‍ തട്ടി വിടുന്നു.ഉടനെ തെളിയുകയായി ബ്രേക്കിങ് ന്യൂസ്. ”ബ്‌ളാക്ക് മെയില്‍ കേസില്‍ നമ്മുടെ സ്വന്തം നേതാവിനും പങ്ക്..”
അപ്പോഴാണ് ഏല്ലാവര്‍ക്കും ഒരാശ്വാസമാകുന്നത്..ഇനി അദ്ദേഹത്തിനെങ്ങാനും പങ്കില്ലാതെ വന്നിരുന്നെങ്കില്‍ ആകെ നാണക്കേടായേനെ എന്ന മട്ടിലാണ് പിന്നെ കാര്യങ! ്ങളുടെ പോക്ക്.ബ്രേക്കിങ് ആശ്വാസത്തോടെ എല്ലാവരുടെയും പണി കഴിഞ്ഞു..പിന്നെ ഇതില്‍ പങ്കില്ലെന്ന് തെളിയിക്കേണ്ട നേതാവിന് മാത്രമായി പണി. ചാനലുകാരാകട്ടെ വൈകിട്ടത്തെ ചര്‍ച്ചക്ക് ആളെയും വിളിച്ചു കഴിഞ്ഞു.
പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കവടിയാര്‍ കരുണാകരന്‍,രാഷ്ട്രീയ നിരീക്ഷകന്‍ ചമ്രവട്ടം ശശിധരന്‍..എന്നിവര്‍ സ്റ്റുഡിയോവിലും വേറെ ആരൊക്കെയോ എവിടെയൊക്കെയോ നിന്നും ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ന്ത! പ്പോഴേ തയ്യാറായിക്കഴിഞ്ഞു.ഫ്‌ളാഷ് ന്യൂസും എക്‌സ്‌ക്‌ളൂസീവ് ന്യൂസും മാറി മാറി മിന്നി മറയുന്നു,”ഈ വിവാദത്തില്‍ നേതാവിന്റെ പങ്ക് എന്ത്..ഇന്നത്തെ ന്യൂസ് അവര്‍ കാണുക..” ഇതിന്റെയൊക്കെ സമയം പണ്ട് പാതിരാപ്പടമെന്ന പേരില്‍ ചിലപടങ്ങള്‍ സംപ്രേക്ഷണം ചെയ്തിരുന്ന സമയത്തേക്ക് മാറ്റിയിരുന്നെങ്കിലെന്ന് തമ്പുരാന്‍ ആലോചിക്കാതെയിരുന്നില്ല.അങ്ങനെ യെങ്കില്‍ തന്റെ സ്വന്തം നാട്ടിലെ ഭാവി തലമുറയെങ്കിലും രക്ഷപെട്ടേനെ…
അല്ലെങ്കില്‍ തന്നെ ഭാവി തലമുറയുടെ കാര്യമോര്‍ക്കുമ്പോള്‍ തമ്പുരാന് ചങ്കിടിപ്പാണ്.ഇപ്പോള്‍ ചിലരെങ്കിലും തന്നെ ഓര്‍ക്കുന്നുണ്ട്.കുറച്ച് ഓണം കൂടി ഉണ്ട് കഴിയുമ്പോള്‍ ഓലക്കുടയും കിരീടവും ചൂടി വരുന്ന തന്നെ വല്ല ജയിലിലോ മാനസികാരോഗ്യകേന്ദ്രത്തിലോഅടക്കാതിരുന്നാല്‍ ഭാഗ്യം.അതിന് മുമ്പ് ഫെയ്‌സ് ബുക്ക് അക്കൊൗണ്ടോ വാട്‌സ് ആപ്പോ മറ്റേതെങ്കിലും ആപ്പോ തുടങ്ങിയില്ലെങ! ്കില്‍ ഭാവികാര്യം കഷ്ടമാകും.അപ്പോള്‍ പാതാളത്ത് തന്നെയിരുന്ന് എന്തെങ്കിലും പോസ്റ്റ് ചെയ്താല്‍ മതി.ഏതെങ്കിലും പ്രജകള്‍ ലൈക്കോ ഷെയറോ ചെയ്താല്‍ അത് കൊണ്ടൊപ്പിക്കാം,പിന്നെ പ്രജകളെ സന്ദര്‍ശിക്കാനെന്ന പേരില്‍ ആണ്ട് തോറുമുള്ള ഈ കെട്ടിയെടുക്കല്‍ വേണ്ടിവരില്ല.
ഇത്തവണ നാട്ടിലേക്ക് പോകുകയാണെങ്കില്‍ തന്നെ കിരീടത്തിന് പകരം ഹെല്‍മെറ്റായിരിക്കും നല്ലതെന്ന് തോന്നുന്നു.റോഡിലെ കുഴികളില്‍ വീണ് പരിക്കേല്‍ക്കാതിരിക്കാന്‍ വണ്ടിയുടെ മുന്‍പിലും പിന്നിലുമിരിക്കുന്നവര്‍ക്ക് മാത്രമല്ല വഴിയാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്ന കാലം അത്ര വിദൂരമായിരിക്കില്ല.”കള്ളവുമില്ല ചതിവുമില്ല,എള്ളോളമില്ല പൊളി വചനം..” എന്നെങന്ദ! ങാനും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പോയി ഇപ്പോള്‍ പാടിയാല്‍ പാടിയവന്‍ പാടിയ പോലെ തിരിച്ചു വരില്ലെന്ന് ഉറപ്പ്..അങ്ങനെയായി കാര്യങ്ങളുടെ കിടപ്പ്..
കൂടുതല്‍ ആലോചിച്ച് തന്റെ ആശയക്കുഴപ്പമെങ്ങാനും ചോര്‍ന്നു പോയാല്‍ പിന്നെ അതും ഒരു ബ്രേക്കിങ് ന്യൂസിനുള്ള വകയായി.”മാവേലിത്തമ്പുരാന്‍ ഇത്തവണ കേരളത്തിലേക്കില്ല..വിശദമായറിയാന്‍ രാത്രി വാര്‍ത്ത കാണുക..മാവേലിത്തമ്പുരാന്റെ മനം മാറ്റത്തിന് പിന്നില്‍ എന്ത്.. രാഷ്ട്രീയ നിരീക്ഷകരും മറ്റ് പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തവരും ചര്‍ച്ച ചെയ്യുന്നു..മറക്കാതെ കാണുക..” ബ്രേക്! കിങ് ന്യൂസ് പേടിച്ച് മാവേലിത്തമ്പുരാന്‍ തന്റെ ചിന്തകള്‍ക്ക് തല്‍ക്കാലം ബ്രേക്കിട്ടു..
Generated from archived content: humor1_sep24_14.html Author: nina_mannancheri