ലെസ്‌ബിയൻ

ആജാ നാച്‌ലേ നാച്‌ലേ മേരി യാർ………..

ഹിന്ദിഗാനത്തിന്റെ തരംഗങ്ങൾ അവിടമാകെ അലയടിച്ചുകൊണ്ടിരുന്നു.

പക്ഷേ, സിത്താരയുടെ മനസ്‌ ഈ ലോകത്തിലേ അല്ലായിരുന്നു. അവളുടെ മനസിൽ അജ്ഞലിയുടെ മുഖം മാത്രം തെളിഞ്ഞു നിൽക്കുകയാണ്‌. ഇന്നലെത്തെ ആ അനുഭവത്തെ കുറിച്ചോർക്കുമ്പോൾ തന്നെ രോമകൂപങ്ങൾ എഴുന്നുനിൽക്കുന്നു. കണ്ണുകൾ ഇറുക്കിയടക്കുമ്പോൾ മുൻപിൽ അജ്ഞലി. തന്റെയടുത്തേക്ക്‌ ആ ചെഞ്ചോരചുണ്ടുകൾ അടുപ്പിക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഒരു തരം വികാര തള്ളൽ അനുഭവപ്പെട്ടിരുന്നു. അറിയാതെ സിത്താര വിരലുകൾ ചുണ്ടിലൂടെ ഒന്നോടിച്ചുനോക്കി. എവിടെയെങ്കിലും തടിച്ചിട്ടുണ്ടോ. അവളുടെ ചിന്തകൾ കടിഞ്ഞാണില്ലാത്ത കുതിരയെപോലെ പായുകയാണ്‌………..

അവളുടെ ഓർമകളിൽ പഴയ ചിത്രങ്ങൾ തെളിഞ്ഞുവന്നു. 10-​‍ാം ക്ലാസിന്റെ പടിവാതിലിൽ പിരിഞ്ഞു പോകാൻ ആവാതെ കണ്ണുകൾ പരസ്‌പരം തുടക്കുന്ന രണ്ടു സുഹൃത്തുക്കൾ, അല്ല കാമുകികൾ. സിത്താരയും അജ്ഞലിയും. അജ്ഞലിയുടെ ആ വിടർന്ന മിഴികളിൽ തന്റെ പ്രതിബിംബം പോലും കാണാനാവതെ മിഴിനീർ ഉരുണ്ടുകൂടിയിരുന്നു.

പതിയെ, പതിയെ രണ്ടു വഴിയേ പിരിയുമ്പോഴും 2 വർഷത്തെയല്ല ഒരു വ്യാഴവട്ടകാലത്തിന്റെ തന്നെ ഓർമകൾ അവരുടെ മനസിൽ ചേക്കേറിയിരുന്നു. ഇന്നുവരെ ഒരിക്കലും പിരിയില്ല എന്ന വാഗ്‌ദാനത്തോടെ കാമുകികളെ പോലെ, ഇണകുരുവികളായ്‌ പറന്നു നടക്കുകയായിരുന്നു ഇത്രയും നാൾ. കൂട്ടുകാരികൾക്കും കൂട്ടുകാരൻമാർക്കും പോലും അസൂയ തോന്നും വിധം തങ്ങൾ പ്രണയിക്കുകയായിരുന്നു അഗാധമായി.

തിരിച്ചുവരവിനെക്കുറിച്ച്‌ ചിന്തിക്കാനാവാത്തവിധം അവൾ, അജ്ഞലി അകന്നു പോകുന്നുവെന്ന വേദനയായിരുന്നു അന്ന്‌. ബാഗ്ലൂർക്ക്‌ അവർ പോവുകയാണ്‌ ആ ചിന്ത മനസിനെ തളർത്തി. പിന്നീടുള്ള ദിവസങ്ങൾക്ക്‌ മാസങ്ങളുടെ ദൈർഘ്യം തോന്നിയിരുന്നു. തിരിച്ചു കിട്ടാത്ത ഒരു നിധിയെന്നപോലെ മനസിൽ അവളുടെ രൂപം പതിഞ്ഞിരുന്നു. ആൺകുട്ടികളോടുള്ള അകൽച്ചയ്‌ക്കു കാരണം ഈ സ്‌നേഹബന്ധമായിരുന്നു. പുറകെ നടന്ന്‌ ശല്യം ചെയ്യുന്നവരോട്‌ “എനിക്കൊരാളെ ഇഷ്‌ടമാണെന്ന്‌ പറയുമ്പോഴും” മനസിൽ അജ്ഞലിയുടെ രൂപം മാത്രം നിറഞ്ഞുനിന്നിരുന്നു.

അജ്ഞലിയെ കുറിച്ച്‌ പലരോടും പറഞ്ഞു കേട്ടവരൊക്കെ കളിയാക്കി വിളിച്ചിരുന്നു “ലെസ്‌ബിയൻ” എന്ന്‌. അപ്പോഴും മനസ്‌ മന്ത്രിച്ചു അതെ ഞാനൊരു “ലെസ്‌ബിയനാണ്‌” പെട്ടെന്ന്‌ ആരുടേയോ നനുത്ത സ്‌പർശം ഏറ്റപ്പോഴാണ്‌ ഞെട്ടിതിരിഞ്ഞത്‌. അത്‌ അജ്ഞലിയായിരുന്നു.

ഇത്രയും നേരം മനസ്‌ പഴയ കാലത്തിലൂടെ ഓടുകയായിരുന്നു.

അജ്ഞലിയുടെ കൈകൾ അവളുടെ ചുണ്ടുകൾക്കുമീതെ അരിച്ചിറങ്ങി.

“നീയെന്താ ആലോചിക്കുന്നത്‌”

അജ്ഞലിയുടെ ശബ്‌ദം കിളികൊഞ്ചൽ പോലെ നേർത്തതായിരുന്നു. സിത്താര പെട്ടെന്നുള്ള വികാരതള്ളലിൽ അവളുടെ കൈകളിൽ അമർത്തിചുംബിച്ചു, എന്നിട്ട്‌ പതിയെ മന്ത്രിച്ചു.

“നമ്മൾ കാമുകീകാമുകൻമാരായിരുന്നെങ്കിൽ എത്ര സുന്ദരമായിരിക്കും നമ്മുടെ ജീവിതം എന്ന്‌ ആലോചിക്കുകയായിരുന്നു”. അജ്ഞലി മധുരമായി പുഞ്ചിരിച്ചു അവളുടെ ആ പുഞ്ചിരിക്കുപോലും ഏഴഴകായിരുന്നു.

“നീയൊരു സത്യം പറയണം. നിന്റെ മനസിൽ ഇപ്പോഴും വിജീഷിനെ മറക്കാനാവുന്നുണ്ടോ”.

അജ്ഞലിയുടെ ശബ്‌ദം ആ മുറിയാകെ പ്രകമ്പനം കൊള്ളിച്ചതുപോലെ തോന്നി സിത്താരയ്‌ക്ക്‌, അതെ അവൾ സ്വയം ചോദിച്ചുനോക്കി അറിയാതെ ഇടയ്‌ക്കിടെ മനസിൽ തെളിയുന്ന ആ രൂപത്തെ മറക്കാനാവുന്നുണ്ടോ, അജ്ഞലിയുടെ വരവോടെ പതിയെ പതിയെ ആ രൂപത്തിന്‌ മങ്ങലേൽക്കുന്നു എന്നല്ലാതെ അത്‌ പൂർണമായി മാഞ്ഞിട്ടില്ല.

“എന്താ സിത്താര, എനിക്കറിയാം നിന്റെ മനസ്‌ നിനക്കവനെ മറക്കാൻ ഒരിക്കലും ആവില്ല”.

ഇല്ല, ഇല്ല…. എന്ന്‌ ഉറക്കെ വിളിച്ചലറണമെന്നുണ്ട്‌ പക്ഷേ നാവുകൾക്ക്‌ ചലനം നഷ്‌ടപ്പെട്ടു. എന്തോപറയാനായി നാവു ചലിച്ചപ്പോഴേക്കും അവൾ പൊയ്‌കഴിഞ്ഞിരുന്നു.

വീണ്ടും പഴയ ഓർമകൾക്ക്‌ ചിറകു മുളക്കുകയും അവ പറന്നുയരുകയും ചെയ്‌തു. ഒരു നിലാവുള്ള രാത്രിയിൽ കണ്ട ഒരു നനുത്ത സ്വപ്‌നം പോലെ ആ ഓർമകൾ മങ്ങിയിരുന്നു, എങ്കിലും എന്നും അമ്പലത്തിലേക്കുള്ള യാത്രയിൽ കണ്ടുമുട്ടിയ ആ രൂപം. എന്നും ക്ഷേത്രത്തിൽ വരുന്ന ഒരു സുന്ദരൻ എന്നേ ആദ്യമൊക്കെ തോന്നിയുള്ളു. പിന്നെയത്‌ പതിവായി ദിവസങ്ങൾ, മാസങ്ങൾ കൊഴിഞ്ഞുപൊയ്‌കൊണ്ടിരുന്നു. ഹൃദയങ്ങളുടെ അടുപ്പം വാക്കുകളിലൂടെ പ്രകടമാക്കിയപ്പോഴും അജ്ഞലിയെന്ന കാമുകിയെ കുറിച്ചു പറയാൻ മറന്നില്ല. അന്നവൻ പറഞ്ഞതോർക്കുന്നു.

“അജ്ഞലിയെന്ന സുഹൃത്തിനോട്‌ എനിക്കൊരെതിർപ്പുമില്ല പക്ഷേ അജ്ഞലിയെന്ന കാമുകി അത്‌ ഞാൻ സഹിക്കില്ല” അങ്ങനെ ആ സ്‌നേഹത്തിന്‌ വർഷങ്ങളുടെ ദൈർഘ്യം ഉണ്ടായി. ഡിഗ്രി പഠിക്കാനായി ഹോസ്‌റ്റലിലേക്ക്‌ പോരുന്നതിന്റെ തലേ ദിവസം വരെ ആ സ്‌നേഹം മാത്രം മനസിൽ സൂക്ഷിച്ചിരുന്നു പിന്നീട്‌……….

ഹോസ്‌റ്റൽ മുറിയിൽ ഒരാൾക്കൂടി ഉണ്ടെന്നറിഞ്ഞപ്പോൾ ഒരുപാടു സന്തോഷിച്ചു. പുതിയ ലോകത്തിലേക്കുള്ള കാൽവെയ്‌പിന്‌ ഒരു ഒരു സഹായി. പക്ഷേ ആളെ കണ്ടപ്പോഴോ ഞെട്ടിതരിച്ചുപോയി അജ്ഞലി……….. എന്റെ അജ്ഞലി ഓടിചെന്ന്‌ ഒന്ന്‌ കെട്ടിപ്പിടിക്കണമന്നുണ്ട്‌ പക്ഷേ കാലുകൾക്ക്‌ ചലനം നഷ്‌ടപെട്ടിരുന്നു. മിഴികൾ അവളെ ഉഴിയുകയായിരുന്നു ആ പഴയ അജ്ഞലി തന്നെ. അവളുടെ വസ്‌ത്രങ്ങൾക്കു പോലും പഴമയുടെ ഒരു ഗന്ധം. അങ്ങനെ പതിയെ പതിയെ വിജീഷെന്ന ആ രൂപത്തിൽ നിന്ന്‌ ഒളിച്ചോടാൻ തുടങ്ങിയിരുന്നു. എങ്കിലും അജ്ഞലി പറഞ്ഞതെത്ര ശരി ഇപ്പോഴും അവന്റെ ആ രൂപം മനസിൽ നിന്ന്‌ മാഞ്ഞുപോയിട്ടില്ല.

ഈ സ്വവർഗപ്രണയത്തിലൂടെ ഒഴുകുകയായിരുന്നു സിത്താര, പക്ഷേ സത്യം ഒരിക്കലും മറഞ്ഞിരിക്കില്ല.

ഒരിക്കൽ അവൾ അറിഞ്ഞു തന്റെ അജ്ഞലി ഗർഭിണിയാണെന്ന്‌ അവൾ വിവാഹിതയായിരുന്നു ഒരു പ്രണയ വിവാഹം, നെഞ്ചിൽകൂടി കത്തികേറ്റുമ്പോൾ പോലും ഇത്രയും വേദന തോന്നുമായിരുന്നില്ല അവൾക്ക്‌. സന്ദീപ്‌ ബാഗ്ലൂരിൽ എൻജിനീയറാണയാൾ………………..

ജീവിതം ഒരു പുഴയാണ്‌ അത്‌ പലവഴിയിൽകൂടി ഒഴുകുന്നു. ഇന്ന്‌ സിത്താരയുടെ ജീവിതം ഒരു നാൽച്ചുമരിനുള്ളിൽ തളച്ചിട്ടിരിക്കുകയാണ്‌. വഞ്ചനയുടെ ലോകത്തിൽ നിന്നും സിത്താര എറിയപ്പെട്ടത്‌ ഇവിടേക്കായിരുന്നു. ഒന്നുമൊന്നും അറിയാതെ ഒരു മുനിയായി, അല്ലെങ്കിൽ ഒരു ഭ്രാന്തിയായി അവൾ ആ ഭ്രാന്താശുപത്രിയുടെ ചുമരുകൾക്കുള്ളിൽ കഴിയുന്നു.

ലെസ്‌ബിയൻ എന്ന വർഗത്തിനൊരു പാഠമായ്‌ അവളുടെ ജീവിതം ഇനിയും നീളുന്നു.

Generated from archived content: story1_nov7_09.html Author: nimisha_alphonse

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English