ഇസ്‌പേഡ്‌ റാണി

നാട്യങ്ങൾക്കു പുറത്തു കടന്നുകൊണ്ട്‌, ഉള്ളിൽ തോന്നുന്നതെന്തും മറയില്ലാതെ ആവിഷക്കരിക്കുക എന്നത്‌ എഴുത്തിൽ ഒരു പ്രധാന സംഗതിയാണ്‌. അത്തരം ആവിഷ്‌ക്കരണമാണ്‌ മ്യൂസ്‌ മേരിയുടെ ‘ഇസ്‌​‍്‌പേഡ്‌ റാണി’ എന്ന സമാഹാരത്തിൽ കണ്ടുമുട്ടുന്നത്‌. ഭർത്തവ്‌, കുട്ടികൾ, അടുക്കള എന്നീങ്ങനെ സത്രീയുടെ പതിവ്‌ സാഹചര്യങ്ങളിൽ നിന്നും വിഷയങ്ങളിൽ നിന്നും പുറത്ത്‌ കടന്ന്‌ പെണ്ണിന്റേതായ നോട്ടങ്ങളും നിരീക്ഷണങ്ങളും അനുഭവങ്ങളും വികാരങ്ങളും അതേപടി അക്ഷരമാക്കിമാറ്റാൻ മ്യൂസ്‌​‍്‌ മേരിയുടെ കവിതകൾക്ക്‌ കഴിയുന്നു.

സത്രീസ്വത്വത്തിന്റെ അവസ്ഥാഭേദങ്ങളോടൊപ്പം പ്രണയവും മരണവും ഉടലും ഈ കവിതകളിൽ ഇടകലരുന്നു. പുസ്തകത്തിലെ പിൻമൊഴിയിൽ രേഖപ്പെടുത്തപ്പെടുന്നതുപോലെ പ്രണയവും മരണവും കെട്ടുപിണഞ്ഞു കിടക്കുന്ന അനുഭവമായിത്തീരുന്നു. പ്രണയമില്ലായ്‌മയാണ്‌ സുഖം എന്നു വിശ്വസിക്കുവാൻ ശ്രമിക്കുമ്പോഴും “പിഞ്ഞിപ്പോകും പഴങ്കുപ്പായം തോരാനിടുന്നതിൽ നിന്നുപോലും പ്രണയം ഇറ്റു വീഴുന്നു” (പ്രണയത്തോട്‌) ഒരു വേദനയായി തന്നെ ഞെരിക്കുവാനും ഇരുൾചിറകിനാൽ തന്നെ പൊതിയുവാനുമാണ്‌ കവയിതി പ്രണയത്തോട്‌ ആവശ്യപ്പെടുന്നത്‌ (പ്രണയപുരാണം).

മനുഷ്യപുത്രനെ മടിയിലിരുത്തി മുലകൊടുക്കുന്ന മറിയ സാമ്പ്രദായിക ബൈബിൾ വീക്ഷണങ്ങൾക്ക്‌ പുറത്തേക്ക്‌ സഞ്ചരിക്കുന്നു (മറിയ)

“പേടി പാടകെട്ടിയ കണ്ണുകൾ

കൂമ്പി മയങ്ങി നിരയൊത്ത മുലകൾ

കടിച്ചു കുടിക്കും

കിടാങ്ങളിൽ കനിവുപൂണ്ട്‌

ഉപ്പായലിയുന്ന കൊടിച്ചിയിലും (കൊടിച്ചി) വസത്രതുമ്പുകളിൽ തീ പടരുമ്പോഴും പുരുഷന്റെ ആസക്തി നിറഞ്ഞ നോട്ടത്തെ നേരിടേണ്ടിവരുന്ന സത്രീയിലും (വെള്ളരി മുറിക്കുമ്പോൾ) സത്രീയുടെ മുറിഞ്ഞു പോകുന്ന സംഭാഷണങ്ങളിലും (കൊറിപുരാണം) ഏഴാംകൂലിയായി മാറ്റപ്പെടുന്ന ‘ഇസപേഡ്‌ റാണിയിലും’സത്രീ സ്വത്വത്തെ അന്വേഷിക്കുകയാണ കവയിത്രി പ്രതിനിധീകരിക്കുന്ന സമ്പ്രാദായിക ബിംബങ്ങൾ ഇവിടെ മാറ്റിനിർത്തപ്പെടുകയും അവയേക്കാൾ തീക്ഷണമായ പ്രതികങ്ങൾ കവിതയിൽ ഇടം നേടുകയും ചെയ്യുന്നു. ഈ ബിംബങ്ങൾ പരമ്പരാഗത അർത്ഥതലങ്ങൾക്കുപ്പുറത്തേക്ക്‌ സഞ്ചരിക്കുന്നു.

ആശയങ്ങൾക്ക്‌ ഊന്നൽ കൊടുക്കുമ്പോൾ കവിത നഷ്ടപ്പെടുന്നു എന്നത്‌​‍്‌ പല സമകാലിക കവിതകളുടേയും പോരായ്‌മയാണ്‌. എന്നാൽ വരികൾക്കിടയിൽ കൂവിത നഷ​‍്ര​‍്ടപ്പെടുന്നു എന്നത്‌ പല സമകാലിക കവിതകളുടേയും പോരായ്‌മയാണ്‌. എന്നാൽ വരികൾക്കിടയിൽ കവിത നഷ്ടപ്പെടാതെ സൂക്ഷിക്കുവാൻ മ്യൂസ്‌ മേരിക്കു സാധിക്കുന്നുണ്ട്‌. ഇങ്ങനെ ഉടലിന്റെ തീക്ഷണാനുഭവങ്ങളും നിറഞ്ഞുനിക്കൽക്കുന്ന പ്രണയവും സത്രീ സ്വത്വത്തിന്റെ അവസ്ഥാഭേദങ്ങളും അക്ഷരങ്ങളിലേക്ക്‌ മാറ്റപ്പെടുമ്പോൾ സമകാലീന മലയാള കവിതയിലെ ശക്തവും വ്യതിരിക്തമായ കവിതകൾക്കിടയിൽ ഇസപേഡ്‌ റാണിയും ഇടം നേടുന്നു.

Generated from archived content: book1_sept19_08.html Author: nikhitha_xavier

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English