സച്ചിദാനന്ദന്റെ ക്യാമ്പ്‌ സാഹിത്യത്തകർച്ചയുടെ ലക്ഷണംഃ അഴീക്കോട്‌

സച്ചിദാനന്ദൻ തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടത്തിയ യുവസാഹിത്യ ക്യാമ്പ്‌ കാരണം സർഗാത്മക സാഹിത്യകാരൻമാർക്ക്‌ തകർച്ചയാണുണ്ടായതെന്ന്‌ ഡോ.സുകുമാർ അഴീക്കോട്‌ പറഞ്ഞു.

കേരള സ്‌റ്റേറ്റ്‌ കർഷക തൊഴിലാളി യൂണിയന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ നടത്തിയ സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളകൗമുദിയിൽ വന്ന സാഹിത്യക്യാമ്പിന്റെ ഫോട്ടോയിൽ വിധവകളെപ്പോലെ വെളുത്ത്‌ ഒരുപാട്‌ ഒഴിഞ്ഞ കസേരകളാണ്‌ കാണുന്നത്‌. ഒരു കാലത്ത്‌ അതിവിപ്ലവകരമായ കവിതകൾ എഴുതിയ സച്ചിദാനന്ദൻ ഔദ്യോഗിക ജീവിതത്തിലെ ആർഭാടംകൊണ്ട്‌ സാധാരണക്കാരെ മറന്നുപോയി. എഴുത്തുകാർക്ക്‌ മസ്‌കറ്റ്‌ ഹോട്ടലിലെ സൗകര്യങ്ങളനുഭവിച്ചാൽ എഴുതാൻ കഴിയില്ല. അവരിലെ സർഗാത്മകത സമ്പൂർണ്ണമായി നിലച്ചുപോകും. എഴുതാൻ കഴിവുളളവരെ വന്ധ്യമാക്കുകയാണ്‌ ക്യാമ്പ്‌ കൊണ്ടു ചെയ്‌തത്‌.

(കടപ്പാട്‌ – കേരളകൗമുദി ദിനപത്രം)

Generated from archived content: news_sep24.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here